ശിവഗിരിയിലെ ചടങ്ങിൽ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മുഖ്യാതിഥിയായിരുന്നു. കന്നഡ ഭാഷയിൽ സംസാരിക്കാനാണ് സിദ്ധരാമയ്യ ആദ്യം നിശ്ചയിച്ചിരുന്നത്. ......
കൊച്ചി: സംഖ്യാശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ അതുല്യമായ കഴിവുകൾ പ്രകടിപ്പിക്കുന്ന പതിനെട്ടാമത് എസ്എംഎ അബാക്കസ് നാഷണൽ ടാലൻറ് കോൺടെസ്റ്റ് ഈ മാസം 4-ന് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. രാജ്യത്തെൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 3,000-ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.
കാൽക്കുലേറ്ററുകളെപ്പോലും മറികടക്കുന്ന ഗണിത മികവ് പരീക്ഷിക്കുന്ന മത്സരങ്ങൾ ഞായറാഴ്ച രാവിലെ 9.30 മുതൽ എറണാകുളം സെൻറ് തെരേസാസ് കോളേജിലാണ് നടക്കുക. ......
ദോഹ: ജനുവരി 2മുതൽ 10വരെ നടക്കുന്ന
ഫാദർ അമീർ ഇക്വസ്ട്രിയൻ പ്രിക്സിന്റെ ആദ്യ പതിപ്പ് സംഘാടനത്തിലും മത്സര നിലവാരത്തിലും മാനദണ്ഡമാകുന്ന വിധത്തിൽ ഒരുക്കങ്ങൾ പൂർത്തികരിച്ചതായി സംഘാടക സമിതി അറിയിച്ചു. അന്താരാഷ്ട്ര ഇക്വസ്ട്രിയൻ ഫെഡറേഷൻ (FEI) നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വൺ-സ്റ്റാർ മുതൽ ഫൈവ്-സ്റ്റാർ വരെയുള്ള വിവിധ കാറ്റഗറികളും, ജൂനിയർ–യൂത്ത് മത്സരങ്ങളും ഉൾപ്പെടുന്ന പരിപാടിയിലൂടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, ദേശീയ പ്രതിഭകളെ കണ്ടെത്താനും ചാമ്പ്യൻഷിപ്പിന്റെ നാല് റൗണ്ടുകളിലുടനീളം സാങ്കേതിക നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നുവെന്ന്
ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ പറഞ്ഞു.
അൽ ഷഖാബിലെ ലോങ്ജീൻസ് അരീനയിൽ അരങ്ങ് ഒരുക്കം, വിധികർത്തൃ സംവിധാനം, ലജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, മാധ്യമ സൗകര്യങ്ങൾ, ടെലിവിഷൻ സംപ്രേക്ഷണം എന്നിവ ഉൾപ്പെടെ എല്ലാ സംഘാടക–സാങ്കേതിക ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ......
ദോഹ: 2026നെ വരവേൽക്കുന്ന ആദ്യ വാരാന്ത്യത്തിൽ ഖത്തർ വൈവിധ്യമാർന്ന ആഘോഷങ്ങൾക്കും സാംസ്കാരിക–കായിക പരിപാടികൾക്കും വേദിയാകുന്നു. പുതുവത്സര രാത്രിയിലെ ലുസൈൽ ബൊളെ വാഡിലെ വൻ ആഘോഷങ്ങൾക്കു പിന്നാലെ
മരുഭൂമിയിലെ പൈതൃക ഉത്സവങ്ങൾ, കുതിരപ്പന്തയ മത്സരങ്ങൾ, കലാ പ്രദർശനങ്ങൾഎന്നിവ ആസ്വദിക്കാൻ ഒരുപിടി അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അൽ ഷഖാബിലെ ലോങ്ജീൻസ് അരീനയിൽ ഫാദർ അമീർ പ്രിക്സ് കുതിരപ്പന്തയ മത്സരം നാളെ അരങ്ങേറും. ......
ദോഹ:കലയും സിനിമയും സംഗീതവും ഒരേ താളത്തിൽ ലയിച്ച വർഷമായി 2025 ഖത്തറിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ചു. ദോഹ ഫിലിം ഫെസ്റ്റിവലിന്റെ പുതുജീവൻ മുതൽ ലാറ്റിൻ അമേരിക്കൻ കലയുടെ വർണ്ണവിസ്മയം വരെ, ആഗോള സംഭാഷണത്തിന്റെയും പ്രാദേശിക ആത്മാവിന്റെയും സംഗമഭൂമിയായി രാജ്യം മാറി.നാഷണൽ മ്യൂസിയം ഓഫ് ഖത്തറിലെ LatinoAmericano പ്രദർശനം ആൻഡീസിന്റെയും അറേബ്യൻ മരുഭൂമിയുടെയും ഇടയിൽ ദൃശ്യസംവാദം തീർത്തപ്പോൾ, Tasweer Photo Festival സമുദ്രസ്മരണകളും മനുഷ്യബന്ധങ്ങളും ക്യാമറക്കണ്ണിലൂടെ പറഞ്ഞു. ......
ദോഹ: പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമൂഹ സഹകരണം വർധിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം (MoI) മെട്രാഷ് ആപ്പിലെ ‘കമ്മ്യൂണിക്കറ്റ് വിത്ത് അസ്’ സൗകര്യം ശക്തമാക്കി.
ഈ ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ സംവിധാന വിഭാഗത്തിലേക്ക് നേരിട്ട് പരാതികളും റിപ്പോർട്ടുകളും സമർപ്പിക്കാനാകും.
മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ, സംശയാസ്പദ പ്രവർത്തനങ്ങൾ, സുരക്ഷാ ആശങ്കകൾ തുടങ്ങിയവ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഈ ഡിജിറ്റൽ സംവിധാനം സഹായകരമാണെന്ന് വ്യക്തമാക്കി. സമർപ്പിക്കുന്ന എല്ലാ റിപ്പോർട്ടുകളും രഹസ്യവും അടിയന്തര പരിഗണനയും ലഭിക്കുന്നതായും മന്ത്രാലയം ഉറപ്പുനൽകി.
മെട്രാഷ് പ്ലാറ്റ്ഫോമിന്റെ ഭാഗമായ ഈ സൗകര്യം, നിരീക്ഷണവും നിയമപ്രവർത്തനങ്ങളും മുൻകരുതൽ സുരക്ഷാ നടപടികളും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ......
ദോഹ: കമ്പനികൾക്ക് സകാത്ത് കണക്കാക്കുന്നത് ലളിതവും കൃത്യവുമാക്കുന്നതിനായി ഔഖാഫ്തയ്യാറാക്കിയ
പുതിയ കമ്പനി സകാത്ത് കാൽക്കുലേഷൻ സേവനം
ഇസ്ലാമിക കാര്യ മന്ത്രി ഗാനം ബിൻ ഷഹീൻ അൽ ഗനീം ഉദ്ഘാടനം ചെയ്തു. സകാത്ത് കാര്യ വിഭാഗം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും അവതരിപ്പിച്ച ഈ സേവനം, ശരീഅ മാനദണ്ഡങ്ങളും അംഗീകൃത അക്കൗണ്ടിംഗ് ചട്ടങ്ങളും ഏകോപിപ്പിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിലും ഇലക്ട്രോണിക് ട്രാൻസ്ഫോർമേഷൻ ശക്തിപ്പെടുത്തുന്നതിലുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ......
ദോഹ:പുലരിയുടെ ആദ്യവെളിച്ചം മണൽപ്പരപ്പിൽ പതിയുമ്പോൾ തന്നെ ആകാശം ചിറകുകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. കഴിഞ്ഞദിവസം തുടക്കം കുറിച്ച ദേശീയ അഭിമാനമായ
ഫാൽക്കൺ ഫെസ്റ്റിവൽ അൽ തലാമത്സരത്തോടെയാണ്ആരംഭിച്ചത്. ......
തിരുവനന്തപുരം:കേരളം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ കേരളം വരുംനാളുകളിലെ കനത്ത പോരാട്ടത്തിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു. ......
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷയുള്ള ശ്രീകോവിലിനുള്ളിൽ വൻ സ്വർണ്ണക്കൊള്ള നടന്നതായി സൂചന. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന താഴികക്കുടങ്ങളും ഉപദേവതാലയങ്ങളിലെ വിഗ്രഹങ്ങളും വരെ ഇളക്കിമാറ്റി കടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചിരിക്കുന്നത്. ......