ടെഹ്റാൻ: ഇറാനിൽ വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, സായുധ സേനയുടെ മുന്നിൽ ഒറ്റയ്ക്ക് ഇരുന്ന് പ്രതിഷേധിക്കുന്ന ഒരാളുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇറാനിയൻ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ......
വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ലക്ഷ്യമാക്കി യുഎസ് സൈന്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടെ, അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിത മുറിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരക്കസിലെ വസതിയിൽ സൈന്യം എത്തുമ്പോൾ മഡുറോ സുരക്ഷിത മുറിയുടെ വാതിലിനരികെ വരെ എത്തിയെങ്കിലും, അതിന് മുൻപേ സൈന്യം വളഞ്ഞതോടെ കീഴടങ്ങേണ്ടിവന്നതായും ട്രംപ് പറഞ്ഞു.
‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന പേരിൽ നടപ്പാക്കിയ ദൗത്യത്തിനായി ഡെൽറ്റ ഫോഴ്സ് മഡുറോയുടെ വസതിയുടെ മാതൃക നിർമ്മിച്ച് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ......
ചെറിയനാട് : പൈനുമൂട്ടിൽ കല്ലുവളയം കുടുംബസംഗമവും, ക്രിസ്മസ്പുതുവത്സാരാ ഘോഷവും ഞായറാഴ്ച വൈകിട്ട്
6 ന്.......
ചെങ്ങന്നൂർ : ദക്ഷിണ കാശിയെന്നറിപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ച്
തന്ത്രി താഴമൺമഠം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.
28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം . ഈ മാസം 30-ന് ആറാട്ടോടുകൂടി സമാപിക്കും .
പ്രധാന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നിത്യേനയുണ്ടാവും. ......
തൊണ്ടിമുതൽ തിരുമറിക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനാൽ മാതൃക നടപടിയെന്ന നിലയിൽ ആൻ്റണി രാജുവിന്റെ നിയമസഭാ അംഗത്വം ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നിയമസഭാ സ്പീക്കർക്ക് നല്‍കിയത്. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ആൻ്റണി രാജു കുറ്റക്കാരാനായി കണ്ടെത്തിയത്. പരമാവധി ശിക്ഷ തിരുവനന്തപുരം സിജെഎം കോടതിയിൽ നിന്നുമാണ് ഉണ്ടാകുവാൻ പോകുന്നത്. ......
പുലിയൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ അർദ്ധവാർഷിക സംസ്ഥാന സമ്മേളനം പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ......
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി.
അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ......
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പെട്രോകെമിക്കല്‍ ആന്‍ഡ് അലൈഡ് സെക്ടേഴ്സ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സർവീസ് സ്കീം (NSS) ക്രിസ്മസ് അവധിക്കാലത്ത് മൂന്ന് കേന്ദ്രങ്ങളിലായി 7 ദിവസത്തെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു. സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വോളണ്ടിയർമാർ ക്യാമ്പുകളിൽ പങ്കെടുത്തു. ......