ആലപ്പുഴ: മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയുമായി ആശയവിനിമയം നടത്തിയത്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു.......
ദോഹ: ഖത്തറിലെ പ്രശസ്ത
കലാപഠനകേന്ദ്രമായ
കലാക്ഷേത്ര പതിനഞ്ചാം വാർഷികാഘോഷത്തിന് ഒരുങ്ങുന്നു.
കലാക്ഷേത്ര സംഗീത–നൃത്ത വിദ്യാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷം ജനുവരി ഒൻപതിന് ദോഹയിലെ റീജൻസി ഹാളിൽ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആഘോഷവേദിയിൽ കലാക്ഷേത്രയിൽ പരിശീലനം നേടിയ ചെണ്ട കലാകാരന്മാർ അരങ്ങേറ്റംകുറിക്കും. വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ, വാദ്യ ശ്രേഷ്ഠ കലാമണ്ഡലം ശിവദാസ് ചെറുതാഴ് എന്നിവരടക്കം മുപ്പതിലധികം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും പരിപാടിയുടെ ഭാഗമായി അരങ്ങേറും.പന്ത്രണ്ടു വയസ്സിൽ
വയലിന്റെ നാദമധുരം സ്വയത്തമാക്കിയ
വയലിനിസ്റ്റ് ഗംഗാ ശശിധരനും
ആഘോഷരാവിൽ സംഗീതം തീർക്കും.കലാക്ഷേത്രയുടെ
വക്റയിലെയും ഹിലാലിലെയും പഠിതാക്കൾ
വിവിധക്ലാസിക്കൽ നൃത്ത–സംഗീത പരിപാടികളും മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പ്രകടനങ്ങളും സിനിമാറ്റിക് ഡാൻസും അവതരിപ്പിക്കും. ......
നാദാപുരം (കോഴിക്കോട്): അറിവും സ്നേഹവും നാടിന് നിർലോഭമായി നൽകിയ പണ്ഡിത സമൂഹത്തിൻ്റെ നാടാണ് വടക്കൻ മലബാറിൻ്റെ ഭാഗമായ വടകര -നദാപുരം പ്രദേശങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ......
ദോഹ:ഖത്തറിലെ ഫാക്ടറികൾക്ക് ഗൾഫ് നാഷണൽ പ്രോഡക്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കി. അപേക്ഷാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ നടപടികൾ, ഇൻഡസ്ട്രി സർവീസസ് പോർട്ടൽ വഴി അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്ന പ്രക്രിയ എന്നിവ വ്യക്തതയോടെ വിശദീകരിക്കുകയാണ് മാർഗനിർദേശത്തിന്റെ ലക്ഷ്യം.
അപേക്ഷാ നടപടികൾ ലളിതമാക്കുക, സാങ്കേതിക മാനദണ്ഡങ്ങളും ആവശ്യകതകളും വ്യക്തമാക്കുക, സാമ്പത്തിക-സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ അംഗീകൃത അക്കൗണ്ടിംഗ് ഓഫീസുകളുടെ പങ്ക് വിശദീകരിക്കുക എന്നിവയും ഗൈഡിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ......
ദോഹ:മരുഭൂമിയിലെ അതിസൂക്ഷ്മമായ ‘റൗദ’ (Rawda) മേഖലകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 70-ത്തിലധികം പ്രദേശങ്ങൾ വേലികെട്ടി അടച്ചുപൂട്ടിയതായി പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 14,600-ലധികം നാടൻ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.മരുഭൂമിയിലെ വന്യജീവികൾക്ക് ജീവൻരക്ഷാകേന്ദ്രങ്ങളായ റൗദകൾ ഓഫ്-റോഡ് വാഹനയാത്ര, അനധികൃത ക്യാമ്പിംഗ്, അതിക്രമിച്ച മേച്ചിൽ, നഗരവ്യാപനം തുടങ്ങിയവ മൂലം കടുത്ത ഭീഷണി നേരിടുന്നതായി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ......
ദോഹ:ഗാസ പട്ടികയിലെ മാനവിക സാഹചര്യം അതീവ ഗുരുതരമായി മോശമാകുന്നതിൽ ഖത്തർ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഖത്തർ, ജോർദാൻ, യുഎഇ, ഇൻഡോണേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്തമായി പ്രതികരിച്ചത്.
കനത്ത മഴയും കൊടുങ്കാറ്റും ഉൾപ്പെടെയുള്ള കഠിന കാലാവസ്ഥ, മതിയായ മനുഷ്യാനുകൂല സഹായം ലഭിക്കാത്തത്, അടിസ്ഥാന ആവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമം, താൽക്കാലിക താമസ സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും പുനഃസ്ഥാപിക്കാൻ ആവശ്യമായ സാമഗ്രികൾ വൈകി എത്തുന്നത് എന്നിവയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതെന്ന് മന്ത്രിമാർ വ്യക്തമാക്കി.
അപര്യാപ്തമായ താമസകൂടാരങ്ങളിൽ കഴിയുന്ന ഏകദേശം 19 ലക്ഷം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥ അതീവ ദയനീയമാണെന്നും, വെള്ളപ്പൊക്കമുണ്ടായ ക്യാമ്പുകൾ, തകർന്ന കൂടാരങ്ങൾ, നശിച്ച കെട്ടിടങ്ങൾ, തണുപ്പ്, പോഷകാഹാരക്കുറവ് എന്നിവ മൂലം സിവിലിയൻ ജീവൻ ഗുരുതര അപകടത്തിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ......
ദോഹ:2025-ൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താനും, ഡിജിറ്റൽ പരിവർത്തനം ശക്തമാക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം പ്രാദേശിക കൃഷി ശക്തിപ്പെടുത്താനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പാക്കി. 715 കൃഷിയിടങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം 1,864 ആധുനിക ഗ്രീൻഹൗസുകൾ വിതരണം ചെയ്തു. ......