ടെഹ്റാൻ/ദോഹ : ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെ മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധപ്രതീതി. കഴിഞ്ഞ ജൂൺ 17-ന് ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് (MoU) ശേഷമുള്ള ഏറ്റവും വലിയ സൈനിക സങ്കീർണ്ണതയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെയും തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇറാൻ പ്രദേശങ്ങളിൽ അമേരിക്ക കഴിഞ്ഞ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ എട്ടോളം പേർ കൊല്ലപ്പെട്ടിരുന്നു. ......
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭരണപരമായ ദീർഘവീക്ഷണങ്ങളെയും വിപ്ലവകരമായ തീരുമാനങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് മകൾ ശൈഖ അൽ മയാസ ബിന്ത് ഹമദ് അൽഥാനി എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാകുന്നു. 'അൽ ജസീറ' മാധ്യമ ശൃംഖലയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഖത്തറിന്റെ ആധുനിക നവോത്ഥാനത്തിന് പിന്നിലെ പിതാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ് ശൈഖ അൽ മയാസ വിശദീകരിക്കുന്നത്.
വ്യക്തിപരമായ നേട്ടങ്ങൾക്കോ പദവികൾക്കോ വേണ്ടിയാകരുത്, മറിച്ച് ചെയ്യുന്നതെന്തും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരിക്കണം എന്നർത്ഥം വരുന്ന "മക്യാസ് ഖത്തർ (The measure is Qatar)" എന്ന പിതാവിന്റെ ആപ്തവാക്യമാണ് തന്റെ ജീവിതത്തിന്റെ വഴികാട്ടിയെന്ന് അവർ കുറിച്ചു.അധികാര കൈമാറ്റത്തിൽ പിതാവ് കാണിച്ച അസാധാരണമായ മാതൃകയെ ലേഖനത്തിൽ ശൈഖ അൽ മയാസ എടുത്തുപറയുന്നുണ്ട്. ......
ദോഹ: അന്താരാഷ്ട്ര നെൽസൻ മണ്ടേല ദിനത്തിൽ, ആഫ്രിക്കൻ സിംഹത്തിന്റെ ചരിത്രപരമായ ഖത്തർ സന്ദർശനത്തിന്റെ ഓർമ്മകൾ പുതുക്കി ഇരുരാജ്യങ്ങളും. 1995 ഏപ്രിലിൽ നെൽസൻ മണ്ടേല ദോഹയിലെത്തിയതോടെയാണ് ഖത്തറും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചത്. ......
സർക്കാർ സർവ്വീസിൽ തൊഴിൽ അന്വേഷിക്കുന്ന മലയാളികളുടെ ആശ്രയമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം. ഭരണഘടനയുടെ ആർട്ടിക്കിൾ 320(3) പ്രകാരം പരാമർശിച്ചിരിക്കുന്ന സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുകയും നിയമന അധികാരികളുടെ അഭ്യർത്ഥനപ്രകാരം വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുകയും, എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷകളും ശാരീരികക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തുകയും, മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കുകയും സംവരണമാനദണ്ഡങ്ങൾ പാലിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിയമനത്തിന് ഉപദേശിക്കുകയും ചെയ്യുന്ന ചുമതലയാണ് പബ്ലിക് സർവ്വീസ് കമ്മീഷന്റേത്.
ഒരുവിധ സ്വാധീനങ്ങൾക്കും വഴങ്ങാത്ത സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വവുമായി തങ്ങളിലർപ്പിതമായ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമായിരിക്കണം പി.എസ്.സി എന്നതാണ് സങ്കൽപ്പം. ......
ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്. 'സ്പ്രേ–ഇൻജക്ഷൻ–പാച്ചിങ്' സംവിധാനത്തിൽ പ്രവർത്തിക്കുന്ന പൂർണമായും ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ച് വെറും 2 മുതൽ 5 മിനിറ്റിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
സെൻട്രൽ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. വെള്ളിയാഴ്ച ആരംഭിച്ച മസ്റ്ററിങ് നടപടികൾ പൂർത്തിയായ ശേഷം അനർഹരായവരെ കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. ......
തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചുവെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ......
തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ രാത്രികാലങ്ങളിൽ ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്നു. ഒടുവിലിതാ പ്രഖ്യാപിക്കാത്ത പവർക്കട്ട് കാരണം ഓക്സിജൻ കോൺസൻട്രേറ്റർ നിശ്ചലമാവുകയും, ശ്വാസമെടുക്കാൻ കഴിയാതെ കിടപ്പുരാേഗി മരണപ്പെടുകയും ചെയ്ത ദാരുണ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.
പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം.കൃഷ്ണനാണ് (71) മരിച്ചത്. ......
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ആഭ്യന്തര കലഹം ഭരണത്തെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് വളരുകയാണ്. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള തർക്കം കോൺഗ്രസിനുള്ളിൽ വലിയ ആഭ്യന്തര കലാപമായി മാറുന്നു. ......