കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ആസൂത്രിതവും ശാസ്ത്രീയവുമായ ഒരു തിരഞ്ഞെടുപ്പ് തന്ത്രത്തിനാണ് യു.ഡി.എഫ് കളമൊരുക്കുന്നത്. കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസിനെ വിജയത്തിന്റെ സിംഹാസനത്തിലിരുത്തിയ സുനിൽ കനഗോലു എന്ന 'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' ഇനി കേരളത്തിന്റെ കളി മാറ്റും.
രഹസ്യ സർവേയും 85 സീറ്റുകളുടെ കരുത്തും
ബത്തേരിയിലെ ക്യാമ്പിൽ നേതാക്കളെ ഞെട്ടിച്ചത് കനഗോലുവിന്റെ നേതൃത്വത്തിലുള്ള 'ഇൻക്ലൂസീവ് മൈൻഡ്സ്' ടീം നടത്തിയ അതീവ രഹസ്യമായ സർവേ റിപ്പോർട്ടാണ്. ......
സുൽത്താൻ ബത്തേരി:വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ അതിശക്തമായ തന്ത്രങ്ങളുമായി കോൺഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി നേതൃ ക്യാമ്പിൽ (ലക്ഷ്യ 2026), വീഡിയോ പ്രസന്റേഷൻ വഴിയാണ് അദ്ദേഹം വരാനിരിക്കുന്ന പോരാട്ടത്തിന്റെ രൂപരേഖ അവതരിപ്പിച്ചത്.
വിജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക
കനഗോലുവിന്റെ നേതൃത്വത്തിലുള്ള 'ഇൻക്ലൂസീവ് മൈൻഡ്സ്' (Inclusive Minds) ടീം കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ രഹസ്യ സർവേയുടെ ഫലങ്ങൾ ക്യാമ്പിൽ ചർച്ചയായി.
ഉറച്ച സീറ്റുകൾ: 140 മണ്ഡലങ്ങളിൽ 85 സീറ്റുകളിൽ യു.ഡി.എഫിന് ഉറച്ച വിജയസാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ലക്ഷ്യം: ചുരുങ്ങിയത് 90 മുതൽ 100 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
തിരിച്ചുപിടിക്കൽ:
മുമ്പ് കോൺഗ്രസ് കോട്ടകളായിരുന്നതും എന്നാൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ടതുമായ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ നിർദ്ദേശമുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിന് കടുത്ത നിബന്ധനകൾ
വെറുതെ ജയിക്കുമെന്ന് കരുതി ആരെയും സ്ഥാനാർത്ഥിയാക്കില്ല. ......
വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും പിടികൂടിയതായി പറയപ്പെടുന്ന യുഎസ് സൈനിക ഓപ്പറേഷൻ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുകയാണ്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയിൽ നടന്ന നടപടിക്കിടെ ഒരു തരത്തിലുള്ള സൈനിക പ്രതിരോധവും ഉണ്ടായില്ലെന്നതാണ് ഈ സംഭവത്തെ അസാധാരണമാക്കുന്നത്.
സാധാരണ സാഹചര്യങ്ങളിൽ, ഒരു വിദേശ സൈനിക ഇടപെടൽ രാജ്യത്തിന്റെ പരമാധികാരത്തെ നേരിട്ടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. ......
നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 6) രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ......
കൊച്ചി : Dr Varghese Pulickal Memorial MTH സീസൺ വൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ തുടങ്ങി. ഇരുപതോളം ആശുപത്രികൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് സിനിമാതാരം ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു . ......
ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം, സംഘാടന മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അതോടൊപ്പം തന്നെ സംഘടനാശക്തിയുടെയും ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതുമായി.
ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതം ആശംസിച്ചു. ......
ദോഹ:തെരുവുനായകളെ നേരിടുമ്പോൾ പൊതുജനം പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻഫോഗ്രാഫിക്കുകളിലൂടെയാണ് തെരുവുനായകളുടെ ശരീരഭാഷ മനസ്സിലാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചത്.
തെരുവുനായകൾ സാധാരണയായി കൗതുകം കൊണ്ടോ ഭക്ഷണം തേടിയോ ആളുകളെ സമീപിക്കാമെന്നും, ഭയം അല്ലെങ്കിൽ ഭീഷണി അനുഭവപ്പെടുമ്പോഴാണ് ആക്രമണ സ്വഭാവം കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി വിമാനക്കമ്പനികൾ. സാധാരണ നിരക്കിനെക്കാൾ മൂന്നു ഇരട്ടിവരെ ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഈടാക്കുന്നത്. ......

കൊച്ചി: വിദേശവിദ്യാഭ്യാസ രംഗത്തെ സേവനദാതാക്കളില്‍ മുന്‍ നിരക്കാരും ദീര്‍ഘകാല പരിചയസമ്പത്തുമുള്ള സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കൃത്രിമ ബുദ്ധി (എഐ), പുതുതലമുറയുടെ മാറുന്ന താല്പര്യങ്ങള് എന്നിവയെ അടിസ്ഥാനമാക്കി 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികളാണ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രതീക്ഷകള്‍ക്ക് അതീതമായി കൗണ്‍സലിംഗ് സംവിധാനങ്ങളിലും പ്രവര്‍ത്തനക്രമങ്ങളിലും കാര്യക്ഷമമായ നവീകരണങ്ങള്‍ നടപ്പാക്കിയതായി സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.'വിദേശ വിദ്യാഭ്യാസ സേവനം എന്നത് അഡ്മിഷന് നേടിക്കൊടുക്കുന്ന ഒരു കച്ചവടപ്രക്രിയയല്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവിനും ലക്ഷ്യത്തിനും അനുയോജ്യമായ അക്കാദമിക് വഴികള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ സമീപനം,' എന്ന് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ സ്ഥാപകനും സി.ഇ.ഒയുമായ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു.
'ഞങ്ങളുടെ ഉത്തരവാദിത്വം അഡ്മിഷനില്‍ അവസാനിക്കുന്നതല്ല; വിദ്യാര്‍ത്ഥികളെ അവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സത്യസന്ധമായി നയിക്കുകയെന്നതാണ്.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാര്‍ത്ഥികളുടെ സുസ്ഥിരമായ ഭാവി മുന്‍നിര്‍ത്തിയുള്ള സുതാര്യവും ഉത്തരവാദിത്വപരവുമായ മാര്‍ഗനിര്‍ദേശമാണ് സാല്വെമരിയ ഇന്റര്‍നാ ഷണലിന്റെ മുഖ്യദൗത്യം. ......
എറണാകുളം സിറ്റി ജില്ലാ ജനപ്രതിനിധി സംഗമം ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വികസിത കേരളത്തോടൊപ്പം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സ്വർണ്ണക്കൊള്ള .
ഇന്നത് സോണിയാഗാന്ധിവരെ എത്തി നിൽക്കുന്നു. ......