തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസകരമായ നിരവധി തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം. മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം, നെല്ല് സംഭരണ വില വർധിപ്പിച്ച നടപടിയിലെ ഭേദഗതി, പുതിയ തസ്തികകൾ തുടങ്ങിയവയ്ക്ക് യോഗം അംഗീകാരം നൽകി.
ദുരിതാശ്വാസ നിധിയിൽ നിന്ന് വൻതോതിൽ ധനസഹായം
മത്സ്യത്തൊഴിലാളികൾക്ക്: 2025 മെയ് മാസത്തിലെ കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 1.72 ലക്ഷം മത്സ്യത്തൊഴിലാളികൾക്കായി 48.20 കോടി രൂപ അനുവദിച്ചു.
ദുരന്തബാധിതർക്ക്: പത്തനംതിട്ട ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 പേർക്കായി 58.45 ലക്ഷം രൂപ അനുവദിക്കും.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്: ഇടുക്കി കട്ടപ്പനയിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച മൂന്ന് തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകും. ......
കൊച്ചി: കേരള ആരോഗ്യ സർവകലാശാല എംഎസ് സി നഴ്സിങ് പരീക്ഷയിൽ ലൂർദ് കോളേജ് ഓഫ് നഴ്സിങിലെ വിദ്യാർത്ഥികൾകളായസി. സീന ജോസഫ്. ആർ.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ.
നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ, ആൽത്തറ ജംഗ്ഷനു സമീപമുള്ള
വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് ഗവ.ഐടിഐ ജംഗ്ഷനു സമീപം പുതിയ കെട്ടിടം നിർമ്മിക്കുന്നത്.മൂന്നു നിലകളിലായി 15,000 വിസ്തീർണ്ണത്തിലുള്ള കെട്ടിടം 5.23 കോടി ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. മുടങ്ങിക്കിടക്കുകയായിരുന്ന
നിർമ്മാണം മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്താണ് പുനരാരംഭിച്ചത്.
കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിത്തിൽ
താഴത്തെ നിലയിൽ പരിശോധന, ചികിത്സ മുറികളും ഫാർമസി ,സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും.പഞ്ചകർമ്മ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. ......
ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പുതിയതായി ആരംഭിക്കുന്ന ചെങ്ങന്നൂർ സെൻ്ററിലെ പ്രവേശനത്തിൻ്റെ ഭാഗമായി സൗജന്യ വെബിനാർ നടത്തുന്നു. ജനുവരി ഒൻപത് രാത്രി ഏഴിനാണ് വെബിനാർ ആരംഭിക്കുക. ......
കളമശ്ശേരി: സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും -സംയുക്ത പാതകൾ എന്ന പ്രമേയത്തിൽ ജനുവരി 7, 8, 9 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി ഹിൽ ക്യാമ്പസിൽ നടത്തപ്പെടുന്ന ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം എഡിൻബറ സർവകലാശാലയിലെ സോഷ്യൽ വർക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണൽ ചെയർ പ്രൊഫ.ജോർജ് പാലാട്ടിയിൽ ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹം നേരിടുന്ന സങ്കീർണ്ണമായ സാമൂഹിക-ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാൻ സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും തമ്മിലുള്ള ഏകോപിതമായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും ആരോഗ്യപരിപാലനവും സാമൂഹികക്ഷേമവും പരസ്പരപൂരകങ്ങളായി ഒരേ പാതയിലൂടെ സഞ്ചരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രൊഫ.ജോർജ് പാലാട്ടിയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI)യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ, രാജഗിരി സ്ഥാപനങ്ങളുടെ മാനേജറും സി.എം.ഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലുമായ ഫാ. ......
ചെങ്ങന്നൂർ: അമേരിക്കൻ അധിനിവേശത്തിനെതിരെ കർഷക സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും യോഗവും നടത്തി ഏരിയ സെക്രട്ടറി ബി. ബാബു യോഗം ഉദ്ഘാടനം ചെയ്തു ടി.കെ. ......
കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ എം.ടി.എച്ച് സീസൺ വൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കൊച്ചി വി.പി.എസ് ലേക്ഷോര് ജേതാക്കളായി. ......
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും രൂപപ്പെട്ട ശക്തമായ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇത് അടുത്ത 48 മണിക്കൂറിനിടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ......
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി.
ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. ......