ദോഹ:ഖത്തർ ഫൗണ്ടേഷൻ (QF) സ്ഥാപിച്ച ഖത്തർഡിബേറ്റ് സെന്റർ (QatarDebate Center – QDC), 7-ാമത് ഇന്റർനാഷണൽ അറബിക് സ്കൂൾ ഡിബേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ അന്തിമ റൗണ്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സംവാദ സംസ്കാരം വളർത്തുകയും അന്താരാഷ്ട്ര വേദികളിൽ അറബിക് ഭാഷയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ഈ മത്സരം.
ഖത്തർഡിബേറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അന്തിമ ഘട്ടത്തിലെ ആദ്യ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി 11 വരെ ദോഹയിൽ നടക്കും. ......
ദോഹ: ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് ജനുവരി 10 മുതൽ 18 വരെ നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യമായി ഖത്തർ പങ്കെടുക്കും. അക്ഷരങ്ങളുടെയും അറിവിന്റെയും മഹോത്സവമായി മാറുന്ന പുസ്തകമേളയിൽ ഖത്തറിന്റെ സാംസ്കാരിക സാന്നിധ്യം പ്രത്യേക ശ്രദ്ധ നേടുമെന്ന് അധികൃതർ വ്യക്തമാക്കി.
മൂവായിരത്തിലധികം പവിലിയനുകൾ അണിനിരക്കുന്ന മേളയിൽ ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രസാധകർ, അക്കാദമിക് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, വായനാസ്വാദകർ എന്നിവർ പങ്കുചേരും. നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയാണ് മേള സംഘടിപ്പിക്കുന്നത്. ......
ദോഹ / കെയ്റോ / റിയാദ്:വിഷാംശ സാന്നിധ്യത്തെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് നെസ്ലെയുടെ കുട്ടികളുടെ പാൽപ്പൊടി ഉൽപ്പന്നങ്ങൾ രണ്ട് അറബ് രാജ്യങ്ങൾ പിൻവലിക്കുന്നു. നെസ്ലെ സ്വമേധയാ നൽകിയ അറിയിപ്പിനെ തുടർന്ന് ഈജിപ്തും സൗദി അറേബ്യയും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഈജിപ്ത് നാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചതനുസരിച്ച്, നെസ്ലെ നിർമ്മിക്കുന്ന ചില ബാച്ച് ശിശു പാൽപ്പൊടികളിൽ Bacillus cereus ബാക്ടീരിയ നിർമ്മിക്കുന്ന സീരുലൈഡ് (Cereulide) എന്ന വിഷാംശത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിക്കൽ. ......
ദോഹ: ശീതകാല ആകാശത്തിന് വീണ്ടും നിറങ്ങൾ പകരാൻ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നു. ദോഹയുടെ ആകാശവീഥികളിൽ സ്വപ്നങ്ങൾ പറത്തിയുണർത്തിയ കൈറ്റുകളുടെ ഉത്സവം, 2026 ജനുവരിയിൽ നാലാം പതിപ്പുമായി വീണ്ടും നഗരത്തെ ആവേശത്തിലാഴ്ത്തും.
ജനുവരി 15 മുതൽ 24 വരെ നീളുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രൊഫഷണൽ കൈറ്റ് ടീമുകൾ പങ്കെടുക്കും. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ സ്ഥാപിച്ച ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (QCDC) മേഖലയിലെ ആദ്യ അറബിക്പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ആരംഭിച്ചു. എജുക്കേഷൻ സിറ്റിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
EduCluster Finlandയുടെ സഹകരണത്തോടെ രൂപകൽപ്പന ചെയ്തതും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) അംഗീകാരമുള്ളതുമായ കോഴ്സ്, കമ്മ്യൂണിറ്റി കോളേജ് ഖത്തറുമായി ചേർന്ന് ഖത്തറിനകത്ത് തന്നെ നടപ്പാക്കും. ......
ദോഹ: ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനി (QEWC) പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയോടെ ‘നെബ്രാസ് എനർജി’ (Nebras Energy) എന്ന പേരിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു. മൂന്ന് ദശകങ്ങളായി ഖത്തറിന്റെ വൈദ്യുതി–ജല സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനത്തിന്റെ ഭാവിദർശനവും ആഗോള വിപുലീകരണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ പേര്, ലോഗോ, ദൃശ്യ ഐഡന്റിറ്റി എന്നിവയോടെ വളർച്ച, നവീകരണം, സുസ്ഥിരത എന്നിവയിൽ കൂടുതൽ ഊന്നൽ നൽകുകയാണ് നെബ്രാസ് എനർജിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: വീരശൈവ പഞ്ചാചര്യനായ ബാലെ ഹൊന്നൂർ രംഭാപുരി പീഠത്തിലെ 121-)മത് ജഗദ്ഗുരുവായ ശ്രീ രംഭാപുരി രേണുക വീരസോമേശ്വര ശിവാചാര്യ ഭഗവത്പാദര സ്വാമിജിയുടെ എഴുപതാമത് ജന്മദിനം ഭക്തിനിർഭരമായ ചടങ്ങുകളോട് ആഘോഷിച്ചു. വിവിധ മഠാധിപതികളും, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ആംശസകൾ അർപ്പിച്ചു. ......
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ചു യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബോസ് ജിത്തു എന്ന വിഷ്ണു (22) ചെങ്ങന്നൂരിനടുത്ത് കുളനടയിൽ പിടിയിലായി. ജനുവരി 4ാം തീയതി ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിൽ അമൃത ട്രെയിനിൽ നടന്ന ഒരു മോഷണത്തിൻ്റെ അന്വേഷണത്തിലാണ് പ്രതിയെ ആർ പി എഫ് തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് സാഹസികമായി പിടികൂടിയത്.
പ്രതിയുടെ കയ്യിൽ നിന്നും 9 പവൻ സ്വർണ്ണാഭരണങ്ങൾ, ഒരു ലാപ്ടോപ് , 3 മൊബൈൽ ഫോണുകൾ മുതലായ 10 ലക്ഷത്തിൽ പരം രൂപയുടെ മുതലുകൾ കണ്ടെടുത്തു. ......
കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും യാത്ര–ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരെ ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് (ഐഐടിഎം) 2026 കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. ജനുവരി 8 മുതൽ 10 വരെ മൂന്ന് ദിവസമാണ് പ്രദർശനം.
പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം എക്സിബിറ്റർമാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ ടൂറിസം മലേഷ്യക്ക് പ്രധാന പങ്കാളിത്തമുണ്ട്.
ഒഡീഷ, ജമ്മു–കശ്മീർ പങ്കാളിത്ത സംസ്ഥാനങ്ങളായി പ്രധാന പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. തെലങ്കാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, മേഘാലയ എന്നിവയും മേള ഫീച്ചർ ചെയ്യുന്നു.
ഉദ്ഘാടന ചടങ്ങിൽ ജമ്മു–കശ്മീർ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രേയ സിംഗാൾ ഐഎഎസ്; മലേഷ്യ ടൂറിസം പ്രമോഷൻ ബോർഡ് ഡയറക്ടർ ഹിഷാമുദ്ദീൻ ബിൻ മുസ്തഫ, രാജസ്ഥാൻ ടൂറിസം അഡീഷണൽ ഡയറക്ടർമാരായ എക്ത കബ്ര, പവൻ കുമാർ ജെയിൻ; സ്ഫിയർ ട്രാവൽമീഡിയ ആൻഡ് എക്സിബിഷൻസ് ഡയറക്ടർമാരായ സഞ്ജയ് ഹഖു; രോഹിത് ഹംഗൽ എന്നിവർ ഉൾപ്പെടെ യാത്രാ വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ......
മേടം(അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. സാമ്പത്തിക നേട്ടവും സാമൂഹിക അംഗീകാരവും ലഭിക്കും. ശത്രുക്കൾ പിന്നോട്ടടിയും.......