ന്യൂഡൽഹി ∙ ഇന്ത്യ–ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതൽ വഷളാകുന്നതിനിടെ ബംഗ്ലാദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽ നിന്നു ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ പുറത്താക്കിയെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ തള്ളി റിധിമ പഥക്ക് രംഗത്തെത്തി. ......
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷണ രംഗത്തെ വഴികാട്ടിയുമായ മാധവ് ഗാഡ്ഗിൽ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പുനെയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ......
അമേരിക്കൻ സൈനിക വിമാനങ്ങൾ വൻതോതിൽ ബ്രിട്ടനിൽ വിന്യസിക്കുന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ വലിയ തോതിൽ യുഎസ് സൈനിക വിമാനങ്ങൾ ബ്രിട്ടനിലെ വിവിധ സൈനിക താവളങ്ങളിൽ ഇറങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കൊല്ലം: ആർ.എസ്.പിയുടെ കരുത്തുറ്റ പോരാളി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു.......
മേടം: (അശ്വതി, ഭരണി, കാർത്തിക – ആദ്യ ഭാഗം)
ദിവസത്തിന്റെ ആദ്യ പകുതിയിൽ കാര്യങ്ങളിൽ പരാജയം, മാനസിക സമ്മർദ്ദം, ആഗ്രഹങ്ങൾ തടസ്സപ്പെടൽ, പരീക്ഷകളിൽ അനുകൂലതക്കുറവ്, കലഹസാധ്യത, നഷ്ടം എന്നിവ അനുഭവപ്പെടാം.
എന്നാൽ വൈകിട്ട് 5 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറും. വിജയസൂചനകൾ, മത്സരങ്ങളിൽ നേട്ടം, യാത്രാസഫല്യം, ഇഷ്ടഭക്ഷണം, പരീക്ഷാവിജയം, ആരോഗ്യത്തിൽ മെച്ചം എന്നിവ പ്രതീക്ഷിക്കാം.
ഇടവം: (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം – ആദ്യ പകുതി)
കാര്യങ്ങളിൽ തടസ്സവും നിരാശയും ഉണ്ടാകാം. ......

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് കൊണ്ട് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജയിൽ ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന 85 വയസ്സുള്ള തങ്കപ്പനാണ് സഹ തടവുകാരന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും മറ്റ് തടവുകാരുമായി ഇടപഴകുവാൻ അനുവദിക്കരുതെന്നും മാനദണ്ഡം ഉണ്ട്. ഇവിടെ തങ്കപ്പൻ മർദ്ദിച്ച പ്രതിയ്ക്ക് പ്രസ്തുത മാനദണ്ഡം ബാധകമല്ലെന്നും ഇത് ജയിൽ അധികൃതർ അക്രമം കാണിച്ച പ്രതിയ്ക്ക് പ്രത്യേക പരിഗണന നല്കുന്നതിനാലെന്നും പരാതിയിൽ പറയുന്നു. ചില തടവുകാർക്ക് പ്രത്യേക പരിഗണന ജയിൽ അധികൃതർ നൽകുന്നതാണ് ഇത്തരം അക്രമം നടത്തുവാൻ പ്രേരണ പകരുന്നതെന്ന് അഡ്വ. ......

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം 2026 ജനുവരി 7 നു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. സീറോമലബാർസഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ച, പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകൾ (Ecclesiastical Provinces) രൂപീകരിച്ചതും, ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും, കൃതജ്ഞതാപൂർവം അനുസ്മരിച്ച മേജർ ആർച്ചുബിഷപ്പ്, സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള ഭാവാത്മകവും ചരിത്രപരവുമായ പ്രതികരണങ്ങളായി അവയെ വിലയിരുത്തി.
2026-ൽ സീറോമലബാർസഭ ആചരിക്കുന്ന 'സാമുദായിക ശക്തീകരണ വർഷം' (Year of Community Empowerment) കാലോചിതവും പ്രവാചകതുല്യവുമാണെന്ന് പറഞ്ഞ മേജർ ആർച്ചുബിഷപ്പ്, ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപര മെന്നതിനേക്കാൾ ആഴമായ ആത്മീയമാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്നു ഓർമ്മിപ്പിച്ചു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ 'ദിലക്സി തേ' (Dilexi Te) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറഞ്ഞ, 'മിശിഹായോടുള്ള യഥാർത്ഥ സ്നേഹം ദരിദ്രരോടും ബലഹീനരോടും നിസ്സഹായരോടുമുള്ള പ്രായോഗികമായ സ്നേഹത്തിൽ നിന്നും വേർപെടുത്താനാവില്ലെന്ന' ആശയത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, നമ്മുടെ സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നു മേജർ ആർച്ചുബിഷപ്പ് പറഞ്ഞു. ......
കൊച്ചിയുടെ സാംസ്കാരിക വീഥികളെ ഉണര്‍ത്തുകയും കലാസ്വാദകരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഈ മഹത്തായ കലാവസന്തത്തില്‍ പങ്കാളിയാകാന്‍ നിങ്ങളെ ആദരപൂര്‍വ്വം ക്ഷണിക്കുന്നു.കഴിഞ്ഞ കാല്‍നൂറ്റാണ്ടായി, കൊച്ചിയുടെ സാംസ്കാരിക ഭൂമികയിലെ ഏറ്റവും പ്രഭാവമുള്ള ശാസ്ത്രീയ നൃത്ത-സംഗീത ആഘോഷമാണ് ധരണി കലോത്സവം. കേവലമൊരു താല്പര്യത്തില് തുടങ്ങി, ഇന്ന് സംഘാടനമികവും കലാപരമായ ഔന്നത്യവും കൊണ്ട് ശ്രദ്ധേയമായ ഒരു ബൃഹത്തായ സാംസ്കാരിക സംരംഭമായി ഇത് വളര്‍ന്നു പന്തലിച്ചിരിക്കുന്നു
25 വര്‍ഷങ്ങളുടെ പാരമ്പര്യം - ആഗോള അംഗീകാരമുള്ള ഒരു ഉത്സവം
ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ട്രസ്റ്റിന്റെ (സ്ഥാപിതം 1987) സാംസ്കാരിക വിഭാഗമായ സൊസൈറ്റി ധരണി, 2000 മുതല്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവും സംഗീതവും അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. ......
കോഴിക്കോട്: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51 വയസ്സുകാരന് ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മൈക്ലിപ്പ്' (MyClip) ഉപകരണം ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചു. ഹൃദയ വാൽവിൻ്റെ തകരാർ മൂലം രക്തം തിരിച്ചൊഴുകുന്ന മിട്രൽ റീഗർജിറ്റേഷൻ എന്ന അവസ്ഥയ്ക്കാണ് ഈ നൂതന ചികിത്സ നൽകിയത്. ......
തിരുവനന്തപുരം : കഴിഞ്ഞ 3 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച 63 കാരിയായ മാലിദ്വീപ് സ്വദേശിയിൽ വിദഗ്ദ്ധ എൻഡോസ്കോപ്പിക് ചികിത്സ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM) ചികിത്സാരീതിയിലൂടെയാണ് സങ്കീർണ്ണ രോഗാവസ്ഥയായ സെൻകേഴ്സ് ഡൈവർട്ടിക്കുലം ഭേദമാക്കിയത്. ......