ദോഹ: ഖത്തറിലെ റീട്ടെയിൽവിപുലീകരണത്തിന് പുതിയ ഊർജംപകർന്ന് Alif Store–Dafna Cornicheൽ Xiaomi Experience Store ഉദ്ഘാടനം ചെയ്തു. Alif Store, Intertec Group, Xiaomiസംയുക്തസംരംഭമായാണ്പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്.
Alif Store സിഇഒ റംസി റിസെക്, Intertec Group സിഎഫ്ഒ ജോർജ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ Xiaomi, Intertec, Alif Store പ്രതിനിധികൾ, ഇൻഫ്ലുവൻസേഴ്സ്, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
പുതിയ സ്റ്റോറിൽ Xiaomiയുടെ ഏറ്റവും പുതിയസ്മാർട്ട്ഫോണുകൾ, സ്മാർട്ട് ഡിവൈസുകൾ, AIoT ഉൽപ്പന്നങ്ങൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, ടിവികൾ, ഇ-സ്കൂട്ടറുകൾ എന്നിവഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാവുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ......
ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഹൈദരാബാദിൽ എപിസിആർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് പ്രകാശ് രാജ് പ്രസംഗിച്ചത്. ഇന്ത്യൻ ജുഡീഷ്യറിക്ക് എതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച പ്രകാശ് രാജിന് എതിരെ കേസ് എടുക്കണമെന്നാണ് അഡ്വ. ......
തിരുവനന്തപുരം: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി ( അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ......
കൊച്ചി : 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി ജനുവരി 4 ന് കൊച്ചിയിൽ നിന്ന് ആരംഭിച്ച ജില്ലാ യാത്ര നാലാം ദിവസം മൂവാറ്റുപുഴ പുന്നമറ്റം മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. ......
ലോകത്തെ എട്ടാമത്തെ അത്ഭുതം ഏതാണെന്ന് ചോദിച്ചാൽ ഇനി സംശയിക്കാതെ പറയാം—അത് റെയിൽവേയുടെ 'മദ്യപാന വിരുദ്ധ ശാസ്ത്രം' തന്നെ! ട്രെയിനിലെ അടിപിടിയും ചവിട്ടുനാടകവും ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തെ ബെവ്കോ കടകൾ പൂട്ടിക്കണമെന്ന ആർ.പി.എഫിന്റെ കത്ത് കേട്ട് തലയിൽ കൈവെച്ചിരിക്കുകയാണ് നാട്ടിലെ 'സാധാരണക്കാരായ' മദ്യപർ.
കിലോമീറ്റർ അളക്കുന്ന ലഹരി
റെയിൽവേയുടെ ലോജിക് അനുസരിച്ച്, സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ മദ്യം കിട്ടിയാൽ മാത്രമേ യാത്രക്കാർക്ക് ലഹരി പിടിക്കൂ. ഒരു മൂന്ന് കിലോമീറ്റർ അപ്പുറത്ത് പോയി വാങ്ങി അടിച്ചാൽ അത് വെറും 'നാരങ്ങാവെള്ളം' പോലെ ശരീരത്തിൽ പ്രവർത്തിക്കുമെന്നാണ് ഈ കണ്ടെത്തലിന്റെ അന്തർലീനമായ സാരം. ......
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകൾ സ്ഥിരീകരിച്ചതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കുന്നു. കേസിൽ ഇ.സി.ഐ.ആർ (Enforcement Case Information Report) തയ്യാറാക്കിയ ഇ.ഡി, ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ......
ന്യൂഡൽഹി: നാട്ടിലെ തെരുവുനായകൾ കടിക്കണമെന്ന മൂഡിലാണോ അതോ സ്നേഹിക്കണമെന്ന മൂഡിലാണോ എന്ന് നോക്കി നടക്കാൻ ജനങ്ങൾക്ക് സാധിക്കാത്തത് കഷ്ടമാണെന്ന് സുപ്രീം കോടതി. കടിക്കാൻ വരുന്ന നായയോട് "അയ്യോ കടിക്കരുതേ..." എന്ന് സ്നേഹപൂർവ്വം ഉപദേശിക്കാൻ പാകത്തിൽ നായ്ക്കൾക്ക് ഒരു കൗൺസിലിംഗ് കൂടി നൽകിയാൽ കാര്യങ്ങൾ ഉഷാറാവില്ലേ എന്നാണ് കോടതിയുടെ പരിഹാസം കലർന്ന ചോദ്യം.
നായപ്രേമികളും നടുവൊടിഞ്ഞ ജഡ്ജിയും
തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റരുതെന്ന് വാദിച്ച നായപ്രേമികൾക്ക് കോടതിയിൽ നിന്ന് കിട്ടിയത് 'എട്ടിന്റെ പണി'യാണ്. ......
ന്യൂഡൽഹി: ആർബിട്രേഷൻ (മധ്യസ്ഥത) നടപടികൾ ആരംഭിക്കുന്നത് എന്ന് മുതലാണെന്ന കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തതകൾ നീക്കി സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ആർബിട്രേറ്ററെ നിയമിക്കുന്ന തീയതിയല്ല, മറിച്ച് എതിർകക്ഷിക്ക് തർക്കപരിഹാരത്തിനുള്ള നോട്ടീസ് ലഭിക്കുന്ന തീയതി മുതലാണ് നടപടികൾ ആരംഭിച്ചതായി കണക്കാക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷിച്ച പ്രധാന കാര്യങ്ങൾ:
സെക്ഷൻ 21-ന്റെ വ്യാഖ്യാനം: 1996-ലെ ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്റ്റിലെ സെക്ഷൻ 21 പ്രകാരം, ഒരു തർക്കം ആർബിട്രേഷന് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് എതിർകക്ഷിക്ക് ലഭിക്കുന്ന നിമിഷം മുതൽ നടപടികൾ ആരംഭിച്ചതായി കരുതാം.
ആർബിട്രേറ്ററുടെ നിയമനം:
ആർബിട്രേറ്ററെ നിയമിക്കുന്നത് നടപടിക്രമങ്ങളുടെ ഭാഗമായ ഒരു തുടർച്ച മാത്രമാണ്. ......
ന്യൂഡൽഹി: നിയമം അനുശാസിക്കുന്ന പ്രത്യേക അധികാരമില്ലാതെ ട്രിബ്യൂണലുകൾക്ക് അപ്പീലുകൾ നൽകുന്നതിലെ കാലതാമസം (Delay) മാപ്പാക്കി നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലിമിറ്റേഷൻ നിയമങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണെന്നും കേവലം നടപടിക്രമങ്ങൾ എന്ന നിലയിൽ ഇതിനെ കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വിധിക്ക് പിന്നിലെ പ്രധാന കാര്യങ്ങൾ
The Property Company (P) Ltd. ......
അന്താരാഷ്ട്ര ഫുഡ് കമ്പനിയായ നെസ്ലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളിൽ ചില ബാച്ചുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നു. NAN, SMA, BEBA എന്നീ ബേബി ഫോർമുല ഉത്പ്പന്നങ്ങളാണ് ഇതിനുള്ളിൽ പെടുന്നത്. ജനുവരി ആറിനു പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്. ......