തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ സിവിൽ സർവീസ് തലപ്പത്ത് മൂന്നാമത്തെ വലിയ ഐ.എ.എസ്. അഴിച്ചുപണി. എൻ.......
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന സ്ത്രീയാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ......
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ കൂടുതൽ പ്രതിരോധത്തിലാവുന്നുവിവരാവകാശ കമ്മിഷൻ ഉത്തരവിട്ട പ്രകാരം പരീക്ഷാ വിവരങ്ങൾ ഉദ്യോഗാർത്ഥിക്ക് കൈമാറാൻ തയ്യാറാകാത്ത പി.എസ്.സി, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ പരീക്ഷാ ക്രമക്കേടുകളിൽ കമ്മിഷൻ വിവരങ്ങൾ ഒളിച്ചുവെക്കുകയാണെന്ന ആക്ഷേപം ശക്തമായി.
മാർക്ക് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്ക് ഒന്നേകാൽ ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം. ......
ന്യൂഡൽഹി: ഒരു വീടിനുള്ളിൽ തുടങ്ങി, പിന്നീട് കോടതിമുറികളിലേക്ക് പടരുന്ന ദാമ്പത്യ തർക്കങ്ങൾ പലപ്പോഴും വെറും നിയമപോരാട്ടങ്ങൾ മാത്രമായിരിക്കില്ല; പരസ്പരം തകർക്കാനുള്ള വാശിയേറിയ യുദ്ധങ്ങൾ കൂടിയാണ്. ഈ വാശിക്കിടയിൽ പങ്കാളിയുടെ ഉപജീവനമാർഗ്ഗത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അപകടകരമായ പ്രവണതക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠം.
ദാമ്പത്യ കലഹങ്ങളുടെ പേരിൽ പങ്കാളിയുടെ തൊഴിലുടമയ്ക്ക് പരാതികൾ അയക്കുന്ന രീതിക്കെതിരെ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ......
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ശ്രീ. എൻ.പി.......
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും, മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് ഓൾഡേജ് ഓർഫനേജി'ന്റെ സ്ഥാപകയുമായ ഇർഫാന എന്ന മുസ്ലിം വനിത, കുടുംബം ഉപേക്ഷിച്ച നാരായണൻ എന്ന വയോധികന്റെ ജഡം ഹൈന്ദവാചാര പ്രകാരം സംസ്കരിച്ചത് സംബന്ധിച്ച വാർത്താപുകിലാണ് ഏതാനും നാളുകളായി സോഷ്യൽ മീഡിയായിൽ നീറിപ്പുകഞ്ഞ് കൊണ്ടിരുന്നത്. മരണപ്പെട്ട വയോധികൻ ആർ.എസ്.എസ് പ്രവർത്തകനുമായിരുന്നു എന്നത് വിഷയത്തിന് മാറ്റ് കൂട്ടുന്നു.
മഞ്ചേശ്വരം താലൂക്കിലെ മീഞ്ചയിലെ ചിഗ്പദവ് സ്വദേശി നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സ തുടരവെ മരണപ്പെട്ടത്. ......
ദോഹ : ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ പുതുക്കി പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇമ്മിണി ബല്യ ബഷീർ' എന്ന തലക്കെട്ടിൽ അനുസ്മരണ സമ്മേളനം ഐ.സി.സി. മുംബൈ ഹാളിൽ സംഘടിപ്പിച്ചു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ ആഭ്യന്തര ഓഡിറ്റ് സംഘം വിശദമായ പരിശോധന നടത്തും. പതിവ് വാർഷിക ഓഡിറ്റിന്റെ ഭാഗമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കുകളും പ്രത്യേകമായി പരിശോധിക്കുന്നത്. ......
ഹൈദരാബാദ്: രണ്ടാം ക്ലാസിലെ വിദ്യാർത്ഥിക്ക് ഹോംവർക്കായി കലിമയും സൂറ അൽ-ഫാത്തിഹയും മനഃപാഠമാക്കി ചൊല്ലാൻ നിർദേശിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സയീദാബാദിലെ സക്സസ് സ്കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ......
ടെഹ്റാൻ: ഇറാനെതിരായ യു.എസ് സൈനിക നടപടികൾ ശക്തമാകുന്നു. ആറാം രാത്രിയിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.......