ദോഹ: മർമി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിൽ ഉയർന്നനിലവാരത്തിലുള്ള മത്സരങ്ങൾ അരങ്ങേറി. മത്സരത്തിന്റെ ഭാഗമായി പരിശീലിപ്പിച്ച എലിറ്റ് ഹോമിംഗ് പ്രാവുകളെയാണ് അവതരിപ്പിച്ചതെന്ന് അബ്ദുല്ല ഫഖ്റോ വ്യക്തമാക്കി. ......
ദോഹ: ഭക്ഷ്യസുരക്ഷയെന്ന ആഗോള വെല്ലുവിളിക്ക് പ്രകൃതിയുടെ കരുതലിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് ഖത്തർ സർവകലാശാലയിലെ ഗവേഷകർ. വിളവെടുപ്പിന് ശേഷമുള്ള ഫല–പച്ചക്കറി നാശം തടയാൻ, രാസ കീടനാശിനികൾക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ഒരു നവീന പരിഹാരമാണ്കണ്ടെത്തിയിരിക്കുന്നത്.
ഖത്തർ സർവകലാശാലയിലെ ബയോളജിക്കൽ സയൻസസ് വിഭാഗം പ്രൊഫസർ മുഹമ്മദ് അബു ദിയ്യയും, അധ്യാപിക ഇമാൻ സാലഹും നേതൃത്വം നൽകിയ ഗവേഷണത്തിൽ, പ്രോസോപിസ് ജൂലിഫ്ലോറ എന്ന മരത്തിന്റെ ഇലകളിൽ നിന്നുള്ള ജലദ്രാവ്യമായ എഥനോളിക് എക്സ്ട്രാക്റ്റ്, വിളവെടുപ്പിന് ശേഷമുള്ള ഫലങ്ങൾക്ക് സംരക്ഷണ കവചമായി ഉപയോഗിക്കാമെന്ന് തെളിയിച്ചു. ......
ദോഹ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഐസിബിഎഫ് (Indian Community Benevolent Forum) ഓഫീസ് സമുച്ചയം സന്ദർശിച്ചു.......
ദോഹ:അൽ ഖോർ പ്രദേശത്ത് രണ്ടാമത്തെ ഉല്കാഖണ്ഡം കണ്ടെത്തിയതായിഖത്തർ ആസ്ട്രോണോമിക്കൽ സെന്റർ മേധാവി ഷെയ്ഖ് സൽമാൻ ബിൻ ജാബോർ അൽ താനിഅറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച അറിയിപ്പിൽ, ലബോറട്ടറി പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ ഖണ്ഡം ഇരുമ്പ് ഉല്കാഖണ്ഡം (Iron Meteorite) ആണെന്ന് സ്ഥിരീകരിച്ചതായി ഷെയ്ഖ് സൽമാൻ വ്യക്തമാക്കി. കണ്ടെത്തലിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം, ഡ്രോണുകളുടെ സഹായത്തോടെയും 10 കിലോമീറ്ററിലധികം നീളുന്ന സാധ്യതാപാതയിലൂടെയുള്ള ദീർഘദൂരം മരുഭൂമി യാത്രകളോടെയുമാണ് തിരച്ചിൽ നടത്തിയത് എന്നും വിശദീകരിച്ചു.
2025 സെപ്റ്റംബറിൽ കണ്ടെത്തിയ ആദ്യ ഉല്കാഖണ്ഡത്തിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. ......
ദോഹ: സമസ്ത കേരള ജംഇയ്യത്തുല് ഉലമയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്ത 100-ാം വാർഷിക ഖത്തർ പ്രചാരണ സാംസ്കാരിക മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം കേരളശബ്ദത്തോട് സംസാരിക്കുകയായിരുന്നു.
സമസ്തയ്ക്ക് മുസ്ലിം ലീഗുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും, എന്നാൽ സംഘടന രാഷ്ട്രീയമായി ഏതെങ്കിലും പ്രസ്ഥാനത്തോട് അടുപ്പമോ അകലം പാലിക്കലോ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ദേവസ്വം സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണ സംഘം (SIT) നീക്കങ്ങൾ ഊർജ്ജിതമാക്കി. ......
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി വൻ സൈബർ ആക്രമണം. ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. ......
കൊച്ചി: വിചാരണ കോടതി വെറുതെ വിട്ട പ്രതിക്കെതിരെയുള്ള ആദ്യ അപ്പീൽ സെഷൻസ് കോടതി തള്ളിയാൽ, ഇരയ്ക്ക് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ (രണ്ടാം അപ്പീൽ) നൽകാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഇരയുടെ അപ്പീൽ അവകാശത്തിന് പരിധിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ നിരീക്ഷണം
കേരള മണി ലെൻഡേഴ്സ് ആക്ട്, ചിട്ടി ഫണ്ട് ആക്ട് എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ സുപ്രധാന വിധി. ......
ന്യൂഡൽഹി: കമ്പനി നിയമപ്രകാരമുള്ള കോർപ്പറേറ്റ് തട്ടിപ്പ് കേസുകളിൽ വ്യക്തികൾ നേരിട്ട് നൽകുന്ന പരാതികളിൽ കോടതികൾക്ക് നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ അന്വേഷണം നടത്തുന്നതിനും വിചാരണാ നടപടികൾ ആരംഭിക്കുന്നതിനും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനും (SFIO) കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കും മാത്രമേ അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ജനുവരി 9-ന് പുറപ്പെടുവിച്ച വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
2013-ലെ കമ്പനി നിയമത്തിലെ സെക്ഷൻ 212(6) പ്രകാരം, കോർപ്പറേറ്റ് തട്ടിപ്പുകളിൽ നടപടി സ്വീകരിക്കാൻ SFIO ഡയറക്ടർക്കോ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്കോ മാത്രമേ അനുവാദമുള്ളൂ.
സ്വകാര്യ പരാതികൾക്ക് വിലക്ക്: വ്യക്തികൾ നേരിട്ട് നൽകുന്ന സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ കോടതികൾക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കാൻ (Cognizance) നിയമപരമായ തടസ്സമുണ്ട്.
SFIO-യുടെ പങ്ക്: ഗൗരവകരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിൽ SFIO-യുടെ കേന്ദ്രീകൃതമായ പങ്കിനെ ഈ വിധി അടിവരയിടുന്നു. ......
പാലക്കാട് കെപിഎം റീജൻസിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ......