ദോഹ: സമസ്ത കേരള ജംഇയ്യത്തുല് ഉലമയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്ത 100-ാം വാർഷിക ഖത്തർ പ്രചാരണ സാംസ്കാരിക മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം കേരളശബ്ദത്തോട് സംസാരിക്കുകയായിരുന്നു.
സമസ്തയ്ക്ക് മുസ്ലിം ലീഗുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും, എന്നാൽ സംഘടന രാഷ്ട്രീയമായി ഏതെങ്കിലും പ്രസ്ഥാനത്തോട് അടുപ്പമോ അകലം പാലിക്കലോ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ദേവസ്വം സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണ സംഘം (SIT) നീക്കങ്ങൾ ഊർജ്ജിതമാക്കി. ......
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി വൻ സൈബർ ആക്രമണം. ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. ......
കൊച്ചി: വിചാരണ കോടതി വെറുതെ വിട്ട പ്രതിക്കെതിരെയുള്ള ആദ്യ അപ്പീൽ സെഷൻസ് കോടതി തള്ളിയാൽ, ഇരയ്ക്ക് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ (രണ്ടാം അപ്പീൽ) നൽകാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഇരയുടെ അപ്പീൽ അവകാശത്തിന് പരിധിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ നിരീക്ഷണം
കേരള മണി ലെൻഡേഴ്സ് ആക്ട്, ചിട്ടി ഫണ്ട് ആക്ട് എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ സുപ്രധാന വിധി. ......
ന്യൂഡൽഹി: കമ്പനി നിയമപ്രകാരമുള്ള കോർപ്പറേറ്റ് തട്ടിപ്പ് കേസുകളിൽ വ്യക്തികൾ നേരിട്ട് നൽകുന്ന പരാതികളിൽ കോടതികൾക്ക് നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ അന്വേഷണം നടത്തുന്നതിനും വിചാരണാ നടപടികൾ ആരംഭിക്കുന്നതിനും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനും (SFIO) കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കും മാത്രമേ അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ജനുവരി 9-ന് പുറപ്പെടുവിച്ച വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
2013-ലെ കമ്പനി നിയമത്തിലെ സെക്ഷൻ 212(6) പ്രകാരം, കോർപ്പറേറ്റ് തട്ടിപ്പുകളിൽ നടപടി സ്വീകരിക്കാൻ SFIO ഡയറക്ടർക്കോ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്കോ മാത്രമേ അനുവാദമുള്ളൂ.
സ്വകാര്യ പരാതികൾക്ക് വിലക്ക്: വ്യക്തികൾ നേരിട്ട് നൽകുന്ന സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ കോടതികൾക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കാൻ (Cognizance) നിയമപരമായ തടസ്സമുണ്ട്.
SFIO-യുടെ പങ്ക്: ഗൗരവകരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിൽ SFIO-യുടെ കേന്ദ്രീകൃതമായ പങ്കിനെ ഈ വിധി അടിവരയിടുന്നു. ......
പാലക്കാട് കെപിഎം റീജൻസിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ......
മേടം(അശ്വതി, ഭരണി, കാർത്തിക – ആദ്യ ഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കും. ധനലാഭവും സാമൂഹിക അംഗീകാരവും ലഭിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും.......
ടെഹ്റാൻ: ഇറാനിൽ ആഴ്ചകളായി നീളുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഫലംകാണുന്നില്ലെന്ന് റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയാണ്. ......
പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടിയത്. ......
ഇൻഡോർ: പശുവിന്റെ ചാണകം, ഗോമൂത്രം ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നും കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണം വൻ വിവാദത്തിൽ. ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ 2011-ൽ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് വിവാദമാകുന്നത്. ......