തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ സമീപനത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം ഇന്ന് തെരുവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഇന്ന് തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കും. ......
ന്യൂഡൽഹി : വായ്പയെടുക്കുന്ന കമ്പനിയിലേക്ക് പണം എത്തിക്കാം എന്ന പ്രൊമോർട്ടറുടെ കരാർ വ്യവസ്ഥ, ഇന്ത്യൻ കരാർ നിയമത്തിലെ (Indian Contract Act, 1872) സെക്ഷൻ 126 പ്രകാരമുള്ള 'ഗ്യാരണ്ടി' (Guarantee) ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്കുകൾക്കും വായ്പാ ഇടപാടുകാർക്കും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ വിധി.
കോടതി നിരീക്ഷിച്ച പ്രധാന കാര്യങ്ങൾ:
വ്യക്തമായ ഉത്തരവാദിത്തം വേണം: ഒരു കരാറിനെ 'ഗ്യാരണ്ടി' എന്ന് വിളിക്കണമെങ്കിൽ, കടം വാങ്ങിയയാൾ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ ബാധ്യത താൻ ഏറ്റെടുത്തുകൊള്ളാം എന്ന് മൂന്നാമതൊരു കക്ഷി (Surety) വ്യക്തമായും നേരിട്ടും സമ്മതിച്ചിരിക്കണം.
ഫണ്ട് ഇൻഫ്യൂഷൻ (Fund Infusion): ബിസിനസ് ആവശ്യങ്ങൾക്കോ സാമ്പത്തിക ഭദ്രതയ്ക്കോ വേണ്ടി കൂടുതൽ മൂലധനം എത്തിക്കാം എന്ന പ്രൊമോർട്ടറുടെ വാഗ്ദാനം കേവലം ഒരു സഹായ വാഗ്ദാനം മാത്രമാണ്. ......
വാഷിങ്ടൺ: ക്യൂബയ്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബക്ക് നൽകിപ്പോന്നിരുന്ന വെനസ്വേലൻ സഹായം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ......
ഇറാനിലെ തെരുവുകളിൽ വീണ്ടും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. അരനൂറ്റാണ്ടോളം നീണ്ട ഇസ്ലാമിക് റിപ്പബ്ലിക്കിന് ഇക്കുറി അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനവുമായാണ് പ്രക്ഷോഭകാരികൾ മുന്നേറുന്നത്. ......
കാഠ്മണ്ഡു: ഇടക്കാല സർക്കാർ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നേപ്പാളിൽ രാജഭരണം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് രാജഭരണ വാദം വീണ്ടും ഉയർത്തി നേപ്പാളിൽ ഷാ രാജവംശത്തിന്റെ അനുയായികൾ രംഗത്തെത്തി. ......
ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇന്റർനെറ്റ് ഉപയോഗിക്കാത്തത് യാഥാർത്ഥ്യമാണെന്നും, കുടുംബപരമായ കാര്യങ്ങൾക്കോ വിദേശത്തുള്ളവരുമായി സംസാരിക്കാനോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും ഡോവൽ പറഞ്ഞു. ......
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വീട്ടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് ഇവിടെ താമസിക്കാൻ എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയാകാമെന്ന് കരുതുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ......
ചെങ്ങന്നൂർ: ചെറിയനാട് , പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. പാറമേൽ പടി ജങ്ഷനിൽ ചേർന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയായി. ......
ചെങ്ങന്നൂർ. റോട്ടറി ക്ലബ് പാണ്ടനാട്സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സിപിആർ നൽകുന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ ജയകൃഷ്ണൻ ഫസ്റ്റ് എയ്ഡ്നേകുറിച്ച് ക്ലാസ്സ് എടുത്തു, ഡോക്ടർ ഷേർലി ഫിലിപ്പ് സിപിആർ നൽകേണ്ടുന്ന രീതി ഡമ്മി ഉപയോഗിച്ച് വിശദീകരിച്ചു കുട്ടികൾക്ക് പരിശീലനം നൽകി.
ബിന്ദു പോൾ , ഹെഡ്മിസ്ട്രസ് സ്മിത കുറുപ്പ് ,
അസിസ്റ്റൻറ് ഗവർണർ തോമസ് അലക്സാണ്ടർ ,
കേണൽ കെജി പിള്ള ,കെ.എം. ......
ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി യൂണിയൻ സി ഐ ടി യു ചെങ്ങന്നൂർ ഏരിയായിലെ ക്ഷേമനിധി കാർഡ് വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ലീലാമ്മ ധനപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് തനൂജ ഓ.എം. ......