നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി നിർണയ ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. വിജയ സാധ്യത മുൻനിർത്തിയുള്ള ചർച്ചകളാണ് മൂന്നു മുന്നണികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. ......
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ......

പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറി ആയിട്ടുള്ള റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി 2021 മുതൽ നാളിതുവരെ പ്രവർത്തന റിപ്പോർട്ട് അടങ്ങുന്ന വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് രെജിസ്ട്രേഷൻ വകുപ്പിന്റെ വ്യക്തത പുറത്ത് വന്നു.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങിന് പത്തനംതിട്ട ജില്ലാ രെജിസ്ട്രേഷൻ ജനറൽ ഓഫീസ് നൽകിയ വിവരാവകാശ മറുപടിയിലാണ് റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിയെന്ന സംഘടന 2020-21 മുതൽ നാളിതുവരെ പ്രവർത്തന റിപ്പോർട്ട് അടക്കം വരവ് ചെലവ് ഉൾപ്പെടുന്ന സംഘടനയുടെ വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. 2018-ൽ രജിസ്റ്റർ ചെയ്ത സംഘടന 2019-20 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് മാത്രമേ ഇതുവരെ ഫയൽ ചെയ്തിട്ടുള്ളൂവെന്ന് ഡിപ്പാർട്മെന്റ് തന്നെ വ്യക്തമാക്കുമ്പോൾ 2021 മുതൽ പ്രസാദ് കുഴിക്കാലയുടെ സംഘടനാ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. സംഘടന റിപ്പോർട്ട് അടക്കം വരവ് ചെലവ് കണക്കുകൾ അടങ്ങുന്ന വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിന് പ്രവർത്തനമുള്ള സമിതികൾ മൂന്നു മാസത്തിൽ കൂടുതൽ സാധാരണ ഗതിയിൽ വീഴ്ചകൾ വരുത്താറില്ല. 2021-ന് ശേഷം ഇതുവരെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി വാർഷിക റിട്ടേൺസുകൾ സർക്കാറിൽ ഫയൽ ചെയ്തിട്ടില്ലെന്ന രജിസ്ട്രാർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നതോടെ വർഷങ്ങളായി പ്രവർത്തനം നിലച്ച സംഘടനയാണോ പാരഡി ഗാനത്തിനെതിരെ നിയമ നടപടിയുമായി രംഗപ്രവേശം ചെയ്തതെന്ന സംശയമാണ് നിലവിൽ ഉയർന്നിട്ടുള്ളത്. പാട്ടിനെതിരെ കേസ് എടുപ്പിച്ചതിലൂടെ സംഘടനയ്ക്ക് എതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പോലും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി വാർഷിക റിട്ടേൺ ഫയൽ ചെയ്യുവാൻ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന പ്രസാദ് കുഴിക്കാല തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രസാദ് പറയുന്ന മറ്റ് ഭാരവാഹികളുടെ ഒർജിനൽ ഐഡന്റിറ്റിയും വരും ദിവസങ്ങളിൽ വെളിപ്പെടേണ്ടതുണ്ടെന്നും അഡ്വ. ......
ആലപ്പുഴ: തിരക്ക് പിടിച്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ......
കൊച്ചി: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിന് ഏർപ്പെടുത്തിയ ഡോ. ......
പതിമൂന്നാമത് അന്തർദേശീയആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. ലോകം ഒരു കുടുംബമായി കാണണമെന്ന് ഗവർണർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന പ്രതിനിധികളോട് ഉത്ബോധിപ്പിച്ചു. ഇത് സംബന്ധിച്ച് ചേർന്ന് യോഗത്തിൽ ഇന്റർനാഷണൽ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗോർഡൻ മഹർ അധ്യക്ഷത വഹിച്ചു. ......
ദോഹ: ഇന്റർ-പാർലമെന്ററി യൂണിയൻ (IPU) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 298-ാം സമ്മേളനത്തിന് ഖത്തർ ആതിഥ്യം വഹിക്കും. ഖത്തർ ഷൂറ കൗൺസിലിന്റെ പ്രതിനിധ്യതയിൽ ജനുവരി 13, 14 തീയതികളിൽ ദോഹയിലാണ് സമ്മേളനം നടക്കുന്നത്.
ബഹുരാഷ്ട്ര പാർലമെന്ററി സഹകരണത്തെ പിന്തുണയ്ക്കുകയും രാജ്യാന്തര തലത്തിൽ നിയമനിർമ്മാണ സഭകൾ തമ്മിലുള്ള സംവാദവും ഏകോപനവും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ യൂണിയന്റെ നിലവിലെ തന്ത്രം നടപ്പിലാക്കിയതിലെ പുരോഗതി വിലയിരുത്തുകയും, അടുത്ത അഞ്ചുവർഷത്തെ തന്ത്രപരമായ ദിശകൾ രൂപപ്പെടുത്തുകയും ചെയ്യും. ......
ദോഹ: ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും രോഗി സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ‘ഖത്തർ പേഷ്യന്റ് സേഫ്റ്റി ക്ലാസിഫിക്കേഷൻ’ പുറത്തിറക്കി.
രാജ്യത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും പ്രയോഗിക്കാവുന്ന ഈ ദേശീയ ചട്ടക്കൂട്, രോഗി സുരക്ഷാ സംഭവങ്ങളും മികച്ച ചികിത്സാ മാതൃകകളും ഏകീകൃതമായി വർഗ്ഗീകരിക്കാനും വിശകലനം ചെയ്യാനും സഹായിക്കും. ദേശീയ രോഗി സുരക്ഷാ പഠന സംവിധാനത്തിന്റെ (NLS-PSEP) ശാസ്ത്രീയ അടിസ്ഥാനം കൂടിയായ ഈ സംവിധാനം, ആരോഗ്യ ഡാറ്റയുടെ ഏകീകരണത്തിനും നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തലിനും വഴിയൊരുക്കും.
ഖത്തർ നാഷണൽ വിഷൻ 2030-നും ദേശീയ ആരോഗ്യ തന്ത്രത്തിനും അനുബന്ധമായാണ് പദ്ധതി നടപ്പാക്കുന്നത്. ......
അതിർത്തി ജില്ലയായ കാസർഗോട്ടെ കന്നഡിഗർ ഒന്നാംഭാഷയായി മലയാളം പഠിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയാണ് കോൺഗ്രസുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗലാപുരത്ത് അദ്ദേഹം ആ നിലപാട് ആവർത്തിച്ചു. ......
ദോഹ: വെബ് സമിറ്റ് ഖത്തർ 2026-ന്റെ സ്റ്റാർട്ടപ്പ് പ്രോഗ്രാം പൂർണമായി വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,600-ലധികം സ്റ്റാർട്ടപ്പുകൾ പരിപാടിയിൽ പങ്കെടുക്കും. ......