തിരുവനന്തപുരം : ഇന്ത്യയിൽ നടക്കുന്ന സി.എസ്.പി.ഒ.സി 2026 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ ഡോ. മോസസ് മാസിക വെറ്റംഗുല തിരുവനന്തപുരം കിംസ്ഹെൽത്ത് സന്ദർശിച്ചു. ......
ചെങ്ങന്നൂർ: ജീവപരന്ത്യം തടവില്‍ നിന്നും പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 4 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി. 2016 ല്‍ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍നായരെ (55) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ചെങ്ങന്നൂർ, ആലാ പെണ്ണുക്കര വടക്കും മുറിയില്‍, പൂമലച്ചാല്‍,മഠത്തിലേത്ത് വീട്ടില്‍, സനൽകുമാർ മകൻ ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാർ (36) നെയാണ് ചെങ്ങന്നൂർ ഡി. ......
മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം):
കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും മനസ്സിനെ അലട്ടാം.......
തിരുവനന്തപുരം: കവടിയാറിൽ കെ.എം. മാണി ഫൗണ്ടേഷന് 25 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള മന്ത്രിസഭാ തീരുമാനം നിലവിലെ ചട്ടങ്ങൾ പാലിച്ചാണെന്ന് റിപ്പോർട്ടുകൾ. ......
ടെഹ്റാൻ: ഇറാനിലുള്ള ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. ......
കൊച്ചി: നഗരസഭയുടെയും വിവിധ മുൻസിപ്പാലിറ്റികളുടെയും മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്ന തരത്തിൽ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഭേദഗതി വരുത്തുമെന്ന് മേയർ അഡ്വ.വി കെ മിനിമോൾ. ഡെപ്യുട്ടി മേയർ ദീപക് ജോയ്ക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്കുമൊപ്പം ബ്രഹ്മപുരം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ......
കൊച്ചി: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ എന്ന പേരിൽ കൊണ്ടുവരുന്ന പി.എം ശ്രീ പദ്ധതി മോദി സർക്കാരിൻ്റെ കാവിവൽക്കരണ അജണ്ടയുടെ ഭാഗമാണെന്നും അത് കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കരുതെന്നും സംസ്കൃത സർവകലാശാല മുൻ വി.സി എം.സി ദിലീപ് കുമാർ. എൻഇപി , പി എം ശ്രീ വിരുദ്ധ വിശാല സമരവേദി കച്ചേരിപ്പടി ഗാന്ധിഭവനിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ എജു ക്കേഷൻ പ്രോഗ്രാം ( എൻ ഇ പി ) പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമാണ്. ......
കൊച്ചി : വാഗ്ദാനങ്ങള്‍ നല്കി തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികള്‍ കുടുംബസമേതം സമരം നടത്തുമെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി (എ.ഐ.ടി.യു.സി.)പി. ജി. ......
എറണാകുളം: റോഡിൽ താഴ്ന്നുകിടക്കുന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി, വൈദ്യുതിവകുപ്പിന് നൽകിയ റിപ്പോർട്ടിൽ 6 ആഴ്ചക്കകം സർക്കാർ അന്തിമതീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇക്കാര്യത്തിൽ ഇനിയും കാലതാമസം പാടില്ലെന്ന് കമ്മീഷൻ വൈദ്യുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അന്തിമ റിപ്പോർട്ട് സർക്കാർ കമ്മീഷനിൽ സമർപ്പിക്കണം.
കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുൾ അസീസ് ഓടിച്ച ബൈക്ക് 2024 ഓഗസ്റ്റ് 20 ന് കേബിളിൽ കുരുങ്ങി അപകടത്തിൽപെട്ടതിന്റെയും സമാന സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഊർജ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ......