ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനംചെയ്തു.
മുഖ്യപ്രായോജകരായ അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സീനിയൻ മാനേജർമാരായ നജീബ് ചാലപറ്റ, വിജയകുമാർ രാമസ്വാമി, ഓട്ടോ ഫാസ്റ്റ് ട്രാക് മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് എ.ആര് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടികള്‍ വിശദീകരിച്ചു. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്നപ്രതിവാര മന്ത്രിസഭാ യോഗത്തിൽ നാഷണൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്കിന്റെ (NQF) പുതുക്കിയ പതിപ്പ് അംഗീകരിച്ചു. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം, കൂടാതെ ആധുനിക വിദ്യാഭ്യാസ–സാങ്കേതിക പുരോഗതിയുടെ ആവശ്യകതകൾ എന്നിവയുമായി ഒത്തൊരുമിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുക്കൽ.ഖത്തർ–ജപ്പാൻ മൂന്നാമത് തന്ത്രപരമായ സംഭാഷണത്തിന്റെ ഫലങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ......
മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിൻ്റെ റിലീസിനൊരുങ്ങുന്ന പുത്തൻ പുതു നേരം, വേലോത്സവം എന്നീ മലയാളം,തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രമായി ചലച്ചിത്ര ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്താൻ ഒരുങ്ങുകയാണ് മുംബൈ മലയാളിയും ബിസിനസ്സുകാരനുമായ കൃഷ്ണനുണ്ണി മേനോൻ. ......
ദോഹ: സന്നദ്ധ സേവന രംഗത്ത് വ്യത്യസ്തവും സര്‍ഗാത്മഗവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ മുന്നോട്ട് നയിച്ച ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയൻ, ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായി ഒരു വര്‍ഷക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ജനുവരി 16 വെള്ളിയാഴ്ച വിരാമമാകുന്നത്. ......
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട ചുവപ്പൻ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ എം.എൽ.എ ഐഷാ പോറ്റി സിപിഎം നേതൃത്വത്തിനെതിരെ അതിശക്തമായ ആരോപണങ്ങളുമായി രംഗത്ത്. പാർട്ടിയിൽ വ്യക്തിപൂജയും ഏകാധിപത്യവും പിടിമുറുക്കുകയാണെന്നും സിപിഎം ഇപ്പോൾ വെറും "ചില നേതാക്കളുടെ പാർട്ടിയായി" അധഃപതിച്ചെന്നും അവർ തുറന്നടിച്ചു. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ 13-ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ശബരിമല കൊടിമരത്തിലെ പുരാതനമായ 'വാജി വിഗ്രഹം' (കുതിര രൂപം) പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെടുത്തു.
വിഗ്രഹം കുടുക്കായി
2017-ൽ ശബരിമലയിലെ പഴയ കൊടിമരം മാറ്റിയപ്പോൾ തന്ത്രിക്ക് കൈമാറിയ 11 കിലോ തൂക്കമുള്ള, സ്വർണം പൂശിയ പഞ്ചലോഹ വിഗ്രഹമാണിത്. ......
കൊച്ചി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യന്‍ നാവികസേനാ യാനമായ ഐഎന്എസ്വി കൗണ്ടിന്യ പോര്‍ബന്തറില്‍ നിന്നുള്ള കന്നി യാത്ര വിജയകരമായി പൂര്‍ത്തിയാക്കി മസ്കറ്റിലെത്തി. ഇന്ത്യയും ഒമാനും പങ്കിട്ട സമുദ്ര പൈതൃകത്തിലെ സുപ്രധാന നിമിഷത്തിനു സാക്ഷ്യം വഹിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കപ്പലിനെയും ജീവനക്കാരെയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സ്വീകരിച്ചു.
അയ്യായിരം വര്‍ഷത്തിലേറെയായി ഇന്ത്യക്കും ഒമാനും ഇടയില്‍ ആഴത്തില്‍ വേരൂന്നിയ സമുദ്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളെ എടുത്തുകാണിക്കുന്ന പ്രതീകമാണ് പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച ഈ കപ്പല്‍. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ......
കൊൽക്കത്ത: ഐ-പാക് (I-PAC) ഓഫീസുകളിൽ നടന്ന ഇ.ഡി റെയ്ഡിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇടപെട്ടുവെന്ന് ആരോപിക്കുന്ന ഹർജി പരിഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി മാറ്റിവെച്ചു. കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്നാണ് മമതയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.
വാർത്തയുടെ വിശദാംശങ്ങൾ:
ഹൈക്കോടതി നിലപാട്:
ഇതേ വിഷയത്തിൽ ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ, അവിടെ തീരുമാനം വന്നതിനുശേഷം മാത്രം കേസ് വീണ്ടും പരിഗണിച്ചാൽ മതിയെന്ന് ജസ്റ്റിസ് സുവ്ര ഘോഷിന്റെ ബെഞ്ച് തീരുമാനിച്ചു.
രേഖകളെ ചൊല്ലിയുള്ള തർക്കം: റെയ്ഡിനിടെ മുഖ്യമന്ത്രി ചില സാമഗ്രികൾ കൊണ്ടുപോയെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന അന്തരിച്ച നേതാക്കൾക്ക് ആദരമർപ്പിച്ച് സംസ്ഥാന മന്ത്രിസഭയുടെ പുതിയ നീക്കം. സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം. ......