കർണാടകം: സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളുടെയും സർക്കാർ ജീവനക്കാരുടെയും അഴിമതിയാണ് ലോകായുക്ത പുറത്തുകൊണ്ടുവരാറുള്ളത്. ......
ദോഹ: ജനുവരി 16ന് നടക്കുന്ന ദോഹ മാരത്തൺ – ഒറിഡൂഡോയുടെ ആഭിമുഖ്യത്തിൽ ഇത്തവണ സ്ത്രീകളുടെ പങ്കാളിത്തവും അവരുടെ വ്യക്തിഗത ജീവിതയാത്രകളും മുൻനിരയിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഖത്തറിലെ വനിതകൾ നയിക്കുന്ന പ്രമുഖ റണ്ണിംഗ് കമ്മ്യൂണിറ്റിയായ Athletics Edge-ുമായി ചേർന്ന് ന്യൂ ബാലൻസ് നടത്തുന്ന സഹകരണം, തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ മാരത്തൺ റണ്ണർമാർ വരെ വനിതകളെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഈ സംരംഭം മേഖലയിലുടനീളം കായികരംഗത്ത് വനിതാ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ മാരത്തണിൽ ആദ്യമായി പങ്കെടുക്കുന്ന 30 വയസ്സുള്ള നഴ്സ് ദുആ ഗുബാറ, വെറും രണ്ട് മാസങ്ങൾക്ക് മുൻപാണ് ഓട്ടം ആരംഭിച്ചത്. ......
പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.
ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി.
കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഷിബു ബേബി ജോണിന്റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
ഈ ധാരണ പ്രകാരം 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി.
ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാൽ, പരാതിക്കാരൻ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്.
ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നൽകിയത്. ......
തമിഴ് മണ്ണിൽ സിനിമയും രാഷ്ട്രീയവും വേർപിരിക്കാനാവാത്ത രണ്ട് ധ്രുവങ്ങളാണ്. കരുണാനിധിയിൽ തുടങ്ങി ജയലളിതയിലൂടെ കടന്നുപോയ ആ 'സിനിമാറ്റിക്' രാഷ്ട്രീയ ചരിത്രം ഇപ്പോൾ പുതിയൊരു പരീക്ഷണഘട്ടത്തിലാണ്. ......
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിലെ സ്വർണ്ണവും അമൂല്യ വിഗ്രഹങ്ങളും തട്ടിയെടുത്ത കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) നടപടി കടുപ്പിക്കുന്നു. കേസിൽ 11-ാം പ്രതിയായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ......
തിരുവനന്തപുരം :ബദൽ തർക്ക പരിഹാര മാർഗങ്ങളുടെ (ADR) നിയമസാധുത ശരിവെച്ചുകൊണ്ട് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിർണ്ണായക വിധി. ലോക് അദാലത്ത് വഴി ഒരിക്കൽ തീർപ്പാക്കിയ വിഷയങ്ങളിൽ വീണ്ടും ഉപഭോക്തൃ പരാതി നൽകുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
ജസ്റ്റിസ് ബി. ......
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ബിസിനസ് സ്കൂളിൽ (എം.ബി.എസ്) 2026-28 അധ്യയന വർഷത്തേക്കുള്ള പി.ജി.ഡി.എം രണ്ടാം ഘട്ട പ്രവേശനം ആരംഭിച്ചു. ജനുവരി 21 വരെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ......