ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ സെന്റ് മേരീസ് ഹൈസ്കൂളിന്റെ 117-ാമത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും 'ഉണർവ് 2026' എന്ന പേരിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. ......
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യു.ഡി.എഫ് മുന്നോട്ടുവച്ച മുദ്രാവാക്യം 'ഈ കോലം മാറും. ഈ കൊല്ലം മാറും' എന്നുള്ളതായിരുന്നു.......
കൊച്ചി: വൈദ്യശാസ്ത്ര രംഗത്തെ ആധുനിക സംവിധാനമായ റോബോട്ടിക് സര്‍ജറി സംബന്ധിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ (17.01.26) കൊച്ചിയില്‍ ''റോബോ സമ്മിറ്റ് '' സംഘടിപ്പിക്കുന്നുവെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ്, ഡോ.സച്ചിന് ജോസഫ്, ഡോ.അശോക് കുമാര്‍ പിള്ള, ഡോ.ടി.സുനില്‍, ഡോ.ശ്യാം വിക്രം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ......

കൊച്ചി: രാജ്യത്തെ റോഡ് അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും മനുഷ്യന് സൃഷ്ടിക്കുന്ന പിഴവുകളാണ് കാരണമാകുന്നത് എന്ന പശ്ചാത്തലത്തില്‍ റോഡുകളിലെ അപക്വവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കാനായി ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്ളീസ്ഗ്രോഅപ്പ് (ജഹലമലെഏൃീംഡു) എന്ന ഫിജിറ്റല്‍ റോഡ് ബോധവല്‍ക്കരണ കാമ്പയിന് ആരംഭിച്ചു.
റോഡപകടങ്ങള്‍ക്ക് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയോ വാഹനങ്ങളുടെ തകരാറോ ആണെന്ന് ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും അമിതവേഗം, സിഗ്നല്‍ തെറ്റിക്കുന്നത്, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിംഗ്, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോടുള്ള അവഗണന തുടങ്ങിയ ഒഴിവാക്കാനാകുന്ന പെരുമാറ്റങ്ങളാണ് ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണം. സ്വയം ഡ്രൈവിംഗ് ശീലങ്ങളെ വിലയിരുത്താനും ഉത്തരവാദിത്തബോധം വളര്‍ത്താനും പ്രേരിപ്പിക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.
പ്ളീസ്ഗ്രോഅപ്പ് കാമ്പയിനിലൂടെ റോഡുകളിലെ അശ്രദ്ധയെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കാനാണ് ഉജ്ജീവന് എസ്എഫ്ബി ശ്രമിക്കുന്നത്. നിയമലംഘനം എന്നത് ധീരതയോ, സ്റ്റൈലോ, മുതിര്‍ന്നവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയോ അല്ല മറിച്ച് അത് തികച്ചും ബാലിശമാണ്. ......
തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നോ അവര്‍ യു.ഡി.എഫിലേക്ക് തിരിച്ച് വരുമെന്നോ പറഞ്ഞിട്ടില്ല. അവര്‍ ഇടതു മുന്നണിയില്‍ നില്ക്കുന്ന കക്ഷിയാണ്. ......
കൊച്ചി വാട്ടർ മെട്രോയ്ക്ക് 2026 ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ വളർന്നുവെന്ന് ഈ മൽസരം തെളിയിക്കുന്നു. ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്. ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ് നൽകിയതെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്മെന്റ് പോളിസി (ഐറ്റിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു.
ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തിയ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിന്റെ വൻതോതിലുള്ള വികസനം, ആധുനിക സ്റ്റേഷനുകൾ, ഉൾക്കൊള്ളുന്ന തൊഴിൽ നയങ്ങൾ എന്നിവയാണ് സാൽവദോറിനെ പുരസ്കാരത്തിന് ആർഹമാക്കിയത്. ......
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇത്തവണ നിയമസഭയിൽ പാർട്ടിയുടെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ......
മലപ്പുറത്ത് കഴിഞ്ഞ ദിവസം കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ......
സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. ......