ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഗായിക കെഎസ് ചിത്രയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു. ഇന്ന് രാവിലെ മുരളിയേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ......
സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ......
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവ താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. ......
തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസില്‍ എസ്എല്‍ സജിത, മകള്‍ ഗ്രീമ.എസ്.......
കർണാടകം: മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി (മുഡ)യിലെ പ്ലോട്ട് വിതരണത്തിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം കോടതിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്കും അനധികൃതമായി പതിനാല് പ്ലോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ......
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് നേരെ സ്പോടക വസ്തു എറിഞ്ഞവരേയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
ബസലിക്കയിൽ നിന്നും പ്രകടനമായി എത്തിയ 200ൽ പരം വിശ്വാസികൾ അരമനയുടെ പ്രധാന കവാടത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം അഡ്വ. ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: കേരളത്തിലെ പ്രബല ഹിന്ദു സമുദായ സംഘടനകളായ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും തമ്മിൽ ഐക്യത്തിൽ പ്രവർത്തിക്കാൻ ചരിത്രപരമായ തീരുമാനം. ആലപ്പുഴയിൽ ചേർന്ന എസ്.എൻ.ഡി.പി നേതൃത്വയോഗത്തിലാണ് എൻ.എസ്.എസുമായി കൈകോർക്കാനുള്ള ഔദ്യോഗിക തീരുമാനമെടുത്തത്. ......
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് വടകര കൈനാട്ടി സ്വദേശിനിയായ ഷിംജിതയെ വടകര മുട്ടുങ്ങൽ വെസ്റ്റിലെ ഒളിസങ്കേതത്തിൽ നിന്ന് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
പ്രധാന വിവരങ്ങൾ:
അറസ്റ്റ്:
വടകരയിലെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
കോടതി നടപടി: കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ......

ന്യൂഡൽഹി: രാജ്യത്തെ ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
കർണാടകയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
2025 മാർച്ച് 24-ന് പുറപ്പെടുവിച്ച ഉത്തരവ് പല ബാർ അസോസിയേഷനുകളും, പ്രത്യേകിച്ച് കർണാടകയിൽ, പൂർണ്ണമായോ ഭാഗികമായോ നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിലുൾപ്പെടെയുള്ള എല്ലാ ബാർ അസോസിയേഷനുകളിലെയും ഭാരവാഹികളിലോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ കുറഞ്ഞത് 30 ശതമാനം വനിതാ അഭിഭാഷകർ ഉണ്ടായിരിക്കണമെന്ന് മുൻ ഉത്തരവ് നിർബന്ധമാക്കിയിരുന്നു.
ഇക്കാര്യത്തിൽ സുപ്രീം കോടതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
ഓരോ ബാർ അസോസിയേഷനിലെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുക.
30 ശതമാനം വനിതാ പ്രാതിനിധ്യം എന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
നിയമം പാലിക്കാത്ത ഇടങ്ങളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുക.
ഇതനുസരിച്ചുള്ള റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുക.
ഏതെങ്കിലും ബാർ അസോസിയേഷൻ ഈ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ, ആദ്യം അവിടെ തിരുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിപ്പോർട്ട് സമർപ്പിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
കേസ് വീണ്ടും 2026 മാർച്ച് 13-ന് പരിഗണിക്കും.
കേസ്: ദീക്ഷ എൻ. ......
ന്യൂഡൽഹി: ഉപനിയമനിർമ്മാണം (Subordinate Legislation) നിയമപരമായി നിലവിൽ വരുന്നത് അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ മാത്രമാണെന്ന് സുപ്രീം കോടതി. സർക്കാർ വെബ്സൈറ്റിൽ വിജ്ഞാപനം അപ്ലോഡ് ചെയ്യുന്നത് ഗസറ്റ് പ്രസിദ്ധീകരണത്തിന് പകരമാകില്ലെന്ന് ജസ്റ്റിസുമാരായ പി. ......