ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പൊലീസ് അക്കാദമിയിലെ പൊലീസ് കോളേജിന്റെ എട്ടാം ബാച്ച് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിന് രക്ഷാകർതൃത്വം വഹിച്ചു. ബുധനാഴ്ച രാവിലെ അൽ സൈലിയയിലെ പൊലീസ് അക്കാദമിയിലായിരുന്നു പ്രൗഢഗംഭീര ചടങ്ങ്.
ചടങ്ങിൽ ഷെയ്ഖുമാർ, മന്ത്രിമാർ, ഖത്തറിൽ അംഗീകൃതമായ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീറി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ്, ലഖ്വിയ സേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, കൂടാതെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സൈനിക-സുരക്ഷാ നേതാക്കളും പങ്കെടുത്തു.
ദേശീയഗാനം ആലപിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ......
കോഴിക്കോട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കേരള രാഷ്ട്രീയം ചുട്ടുപഴുത്തിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയും ഷിംജിത മുസ്തഫയുടെ അറസ്റ്റും സംഭവിക്കുന്നത്. ......
തിരുവനന്തപുരം: സാബു ജേക്കബ് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയായ ട്വന്റി20 എൻഡിഎയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് നടത്തിയ കൂടിക്കാഴ്ചയ്ക്കുപിന്നാലെ ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിലൂടെ മുന്നണി പ്രവേശനം പ്രഖ്യാപിച്ചു.
ട്വന്റി 20 രൂപീകരണത്തിനു ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. ......
തമിഴിൽ തുടർന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന വനിതാ സംവിധായികയാണ് സുധ കൊങ്കര. അവർ സംവിധാനം ചെയ്ത 'ഇരുതി സുട്രു', 'സൂരറൈ പൊട്രു' എന്നീ ചിത്രങ്ങൾ അവർക്ക് വലിയ പേരുണ്ടാക്കി. ഈ ചിത്രങ്ങളെ തുടർന്ന് അവർ സംവിധാനം ചെയ്തു ഈയിടെ റിലീസായ 'പരാശക്തി' എന്ന ചിത്രവും 100 കോടിയിലധികം കളക്ഷൻ നേടി വിജയം തുടരുകയാണ്.
ആദ്യം ഈ ചിത്രം സൂര്യയെ നായകനാക്കി 'പുറനാനൂറു' എന്ന പേരിൽ സംവിധാനം ചെയ്യാനിരുന്നതായിരുന്നു സുധ കൊങ്കര. ......
കൊല്ലത്ത് സിപിഎം വനിതാ നേതാവ് മുസ്ലീം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗവും അഞ്ചൽ സ്വദേശിനിയുമായ സുജ ചന്ദ്രബാബു ആണ് മുസ്ലീം ലീഗിൽ ചേർന്നത്. ......
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ടവർക്ക് മാനഭംഗവും അപകടവും ജയിൽവാസവും നേരിടേണ്ടിവരുമെന്ന പ്രവചനം വർഷങ്ങൾക്കുമുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. 2014 ജൂൺ 18ന് ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. ......
കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കൊച്ചിയിലെ എൻ.സി.പി പ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തോപ്പുംപടി അവർ ലേഡീസ് പള്ളിക്ക് സമീപം ഓടംപള്ളി ലെയിൻ കൊറശ്ശേരി പറമ്പ് 16/1781 ൽ തോമസ് കൊറശ്ശേരിയാണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്. ......
തിരുവനന്തപുരം: കേരളത്തിലെ വോട്ടർമാർക്ക് മുന്നിൽ ഭരണപക്ഷത്തിന് ഇത്തവണ 'സെപ്ലിമെന്ററി' പരീക്ഷയുടെ കാലമാണോ? എൻ.ഡി.ടിവി വോട്ട് വൈബ് കേരളാ ട്രാക്കർ സർവെ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സി.പി.എമ്മിനും എൽ.ഡി.എഫിനും കാര്യങ്ങൾ അത്ര പന്തിയല്ല. സർക്കാരിന്റെ പ്രകടനം 'വളരെ മോശം' എന്ന് വിധിയെഴുതിയത് പകുതിയിലധികം പേരാണ്. ......
തളിപ്പറമ്പ്: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യയുടെ ശിക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിച്ചത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ മുറുകുമ്പോൾ, പഴയ സീറ്റുകൾ വിട്ട് പുതിയവ പിടിക്കാനുള്ള 'എക്സ്ചേഞ്ച് ഓഫറു'മായി ഘടകകക്ഷികൾ. ആമസോണിലും ഫ്ലിപ്കാർട്ടിലും പഴയ ഫോൺ കൊടുത്ത് പുതിയത് വാങ്ങുന്നതുപോലെ, ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റുകൾ കോൺഗ്രസിന് തിരിച്ചുനൽകി പകരം 'ഹോട്ട് സീറ്റുകൾ' വാങ്ങാനാണ് ലീഗിന്റെയും ആർ.എസ്.പിയുടെയും പ്ലാൻ.
ലീഗിന്റെ 'സൗത്ത് ഇന്ത്യൻ' മോഹം
മലബാറിൽ മാത്രം ഒതുങ്ങിനിന്നാൽ പോരാ, വാനോളം ഉയരണമെന്ന ആഗ്രഹത്തിലാണ് മുസ്ലിം ലീഗ്. ......