പി വി എ നാസർ
ദോഹ:ഭാരത് ഉത്സവ് 2026ന്റെ ഭാഗമായി ഐസിസി സംഘടിപ്പിച്ച ഐസിസി സ്റ്റാർ സിംഗർ – ഗ്രാൻഡ് ഫിനാലെ സംഗീതപ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി.വക്ര ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽനടന്ന ആവേശകരമായ മത്സരത്തിനൊടുവിൽ ആര്യ പട്വർധൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.
മികവുറ്റ ഗാനാവതരണത്തിലൂടെ ശ്രദ്ധേയയായ ശ്രീരഞ്ജിനി ആദ്യ റണ്ണറപ്പായും, ഹൃദയസ്പർശിയായ പ്രകടനം കാഴ്ചവെച്ച ലലന്തിക കുമാർ രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
വൈവിധ്യമാർന്ന സംഗീത ശൈലികളും മികച്ച വേദിനിർവഹണവും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ, ഐസിസി സ്റ്റാർ സിംഗറെ ഭാരത് ഉത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി. മത്സരാർത്ഥികളുടെ പ്രകടനങ്ങൾ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടിയും അഭിനന്ദനവും നേടി.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിന് പുതുമയും ഊർജവും നൽകുന്ന
സംഗീത പ്രതിഭകൾക്കായി വേദിയൊരുക്കിയഗ്രാൻഡ് ഫിനാലെയിൽ10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലുമാണ്.
പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണൻ മുഖ്യവിധികർത്താവായിരുന്ന
ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ അംബാസിഡർ വിപുൽഉദ്ഘാടനംചെയ്തു. ......
ഇറാനെതിരെ സൈനിക നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്. അറബിക്കടലും പേർഷ്യൻ ഗൾഫും യുദ്ധമുഖങ്ങളാകുമോ എന്ന ആശങ്ക ലോകമെങ്ങും വ്യാപിക്കുകയാണ്. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) നെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ സജീവ ശ്രമങ്ങൾ ആരംഭിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ഡൽഹിയിൽ വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ......
കൊച്ചി: ട്വന്റി 20 പാർട്ടിയിൽ നിന്നും നേതാക്കൾ പുറത്തേക്ക്. ബിജെപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്.......
തൃശ്ശൂർ: കലശമല ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ താളം പിഴക്കാതിരിക്കാനും കുട്ടികളിലും സമൂഹത്തിലും കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ട് കൊയ്ത്തുമേള സംഘടിപ്പിച്ചു.പോർക്കുളം കാഞ്ഞിരപ്പാടത്ത് ആര്യലോക് ആശ്രമം സമ്പൂർണ്ണ ജൈവരീതിയിൽ കൃഷി ചെയ്ത പരമ്പരാഗത നെല്ലിനമായ രക്തശാലിയുടെ വിളവെടുപ്പിലൂടെയാണ് കൊയ്ത്തുമേള സംഘടിപ്പിച്ചത്.ഡോ. മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊയ്ത്തുമേള ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : നഗരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 174 പേർക്കെതിരെ നടപടി. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ യാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ജി. ......
മേടം
പ്രതീക്ഷിച്ച കാര്യങ്ങളിൽ താമസം നേരിടാം. മനസ്സിൽ അസ്വസ്ഥതയും ചുറ്റുപാടുകളിൽ നിന്ന് സംഘർഷവും ഉണ്ടാകാൻ സാധ്യത.......
ദോഹ:അറേബ്യൻ കുതിരകളുടെ സൗന്ദര്യവും പൈതൃകവും ഒരുമിക്കുന്ന
ഏഴാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവലിൽ സന്ദർശനതിരക്കേറുന്നു.
പ്രൈവറ്റ് എൻജിനീയറിംഗ് ഓഫിസിന്റെ സെലിബ്രേഷൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 27 വരെ തുടരും. കുതിര ഉടമകളുടെയും വളർത്തുകാരുടെയും വ്യാപകമായ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകത. ......
ദോഹ:വിസ നടപടികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സേവനങ്ങൾ പൂർണമായി ഉപയോഗിക്കണമെന്ന്
ഖത്തർ ആഭ്യന്തര മന്ത്രാലയം.
ഖത്തറിലെ വിസ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പേപ്പർലെസായും മാറ്റുന്നതിനുള്ള നടപടികൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം (MoI) സംഘടിപ്പിച്ചു
വെബിനാറിലാണ്
മെട്രാഷ് വഴി ഡിജിറ്റൽ വിസസേവനങ്ങൾഉപയോഗിക്കാൻഅഭ്യർത്ഥിച്ചത്.പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ വെബിനാറിൽ, മെട്രാഷ് ആപ്പ് വഴി ലഭ്യമാകുന്ന വിവിധ ഡിജിറ്റൽ വിസ സേവനങ്ങളാണ് വിശദമായി അവതരിപ്പിച്ചത്.
വ്യക്തികൾക്കും കമ്പനികൾക്കും സർക്കാർ റിലേഷൻസ് ഓഫീസർമാർക്കുമായി സംഘടിപ്പിച്ച വെബിനാറിന്റെ ലക്ഷ്യം, വിസ നടപടികൾ ലളിതമാക്കുകയും പൊതുജനങ്ങളിൽ നിലനിൽക്കുന്ന സംശയങ്ങൾ പരിഹരിക്കുകയുമായിരുന്നു. ഖത്തർ നാഷണൽ വിഷൻ 2030-നനുസരിച്ച് സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഈ ശ്രമമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെട്രാഷ് ആപ്പ് വഴി സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ മിക്ക വിസ സംബന്ധമായ നടപടികളും ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ......
ദോഹ:സൂഖ് വാഖിഫ് വീണ്ടും രുചിയുടെയും പൈതൃകത്തിന്റെയും സംഗമവേദിയായി. ഏഴാമത് അന്താരാഷ്ട്ര തേൻ പ്രദർശനം ഈസ്റ്റേൺ സ്ക്വയറിൽ ആരംഭിച്ചു.......