തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ബിജെപി അണിയറയിൽ തയ്യാറാക്കുന്നത്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിയ പല തന്ത്രങ്ങളും ഇക്കുറി ബിജെപി ആയുധമാക്കുമെന്നാണ് സൂചന. ......
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്ക് ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപയിലേറെ. മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി പുതിയ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മോട്ടോർ വാഹന നിയമപ്രകാരം, നിയമം ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.
പ്രധാന മാറ്റങ്ങളും കർശന നിയന്ത്രണങ്ങളും:
മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിലെ പ്രധാന പോയിന്റുകൾ താഴെ പറയുന്നവയാണ്:
ലൈസൻസ് റദ്ദാക്കൽ: ഒരു വർഷത്തിനിടെ അഞ്ച് ചലാനുകൾ (Challans) ലഭിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
പിഴ അടയ്ക്കാൻ സമയപരിധി: ട്രാഫിക് പിഴകൾ അടയ്ക്കുന്നതിന് 45 ദിവസത്തെ സാവകാശം മാത്രമാണ് നൽകുക. ......
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി. സംഭവത്തിൽ ആശുപത്രി മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.......
ന്യൂയോർക്ക്: ‘ഫേൺ’ ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഏകദേശം 23 കോടി പേർക്ക് നേരിട്ട് ബാധിക്കുന്ന ഈ ദുരിതാവസ്ഥയെ തുടർന്ന് 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ......
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ......
കൊച്ചി : മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിച്ചിരുന്നു.
ടിക്കറ്റിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി 5 ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും.
ക്യാമറ അടിസ്ഥാനമാക്കിയ ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് പ്രവേശന ഗേറ്റുകൾ നവീകരിച്ചതോടെ മൊബൈൽ ക്യൂആർ ടിക്കറ്റുകളുടെ സ്കാനിംഗ് ഇപ്പോൾ കൂടുതൽ സുതാര്യവും തടസ്സരഹിതവുമായിരിക്കുകയാണ്. ......
കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) എ്ട്ടാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ജനുവരി 29 മുതല്‍ 31 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കും നൂതന ഉല്‍പ്പന്നങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയും വന്‍വളര്‍ച്ച കാഴ്ചവെയ്ക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഐബിഎംസിന്റെ എട്ടാമത് പതിപ്പിന് വര്‍ധിച്ച പ്രസക്തിയുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ബോട്ട് നിര്‍മാണം വികേന്ദ്രീകൃതവും ക്ഷയിക്കാത്തും നൂതന കണ്ടുപിടുത്തങ്ങള്‍ എപ്പോഴും സംഭവിക്കുന്നതുമായ വ്യവസായമാണ്. ......