പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും. 2022ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ......
കൊച്ചി: ദക്ഷിണ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫായി റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ ചുമതലയേറ്റു. ജനുവരി 26 ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന റിയർ അഡ്മിറൽ ഉപ്പൽ കുണ്ടുവിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. 1993 ജൂലൈ ഒന്നിനാണ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേരുന്നത്. ......
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ......
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് (ഇന്ത്യ) യും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗുമായി(ഡിജി ഷിപ്പിങ്) ചേർന്ന് കൊമാര്‍സെം-2026 (കൊച്ചിന് മറൈന്‍ സെമിനാര്‍) ജനുവരി 29, 30 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയരൂപകര്, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്, സമുദ്രമേഖലയിലെ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. 'മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ......
കൊച്ചി, 27 ജനുവരി 2026: ഇന്ത്യയിലെ മുൻനിര മാസ്–പ്രീമിയം വാഹന നിർമ്മാതാക്കളിലൊന്നായ കിയ ഇന്ത്യ, കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഡീലർഷിപ്പിൽ പുതിയ ഡീലർ ട്രെയിനിംഗ് അക്കാദമി ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃകേന്ദ്രിത സമീപനത്തിന് മുൻതൂക്കം നൽകുന്ന കിയയുടെ ദീർഘകാല പ്രതിബദ്ധതയെ കൂടുതൽ ശക്തമാക്കുന്നതാണ് ഈ നീക്കം, രാജ്യത്തുടനീളമുള്ള ഡീലർ നെറ്റ്വർക്കിലുടനീളം ഏകീകൃതവും ഉയർന്ന നിലവാരമുള്ള ഉടമസ്ഥ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡീലർഷിപ്പ് ഗ്രൂപ്പിനുള്ളിൽ തന്നെ വിൽപ്പനക്കും സർവീസിനുമായുള്ള ടീമുകൾക്കായി ലെവൽ–1 പരിശീലന പരിപാടികൾ നടത്താനാണ് ഈ അക്കാദമി. ......
കൊച്ചി: ഡോ. മാര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പൊലീത്തയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് എഫ്രേം സെമിനാരി പബ്ലിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ......
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ വിമർശനം. ......
കോഴിക്കോട്: എലത്തൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്ന് തെളിയുകയും പ്രതി വൈശാഖനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ......
ന്യൂഡൽഹി: ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ആഗോള പ്രതിസന്ധികൾക്കിടെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. ......
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന് സംവിധായകന് അനുരാജ് മനോഹറിനെ കേസ്
മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന് അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു.
വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവില്‍ കേസെടുത്തത്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ......