കൊച്ചി: സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ 'മോട്ടറോള സിഗ്നേച്ചർ', 'മോട്ടോ വാച്ച്' എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാധുനികമായ സോണി ലിറ്റിയ ക്യാമറ സെൻസറുകളും സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമാണ് സിഗ്നേച്ചർ ഫോണിൻ്റെ പ്രധാന ആകർഷണം. ......
തൃപ്പൂണിത്തുറ: വിദ്യാഭ്യാസ മേഖലയിൽ ഭവൻസ് മുൻഷി വിദ്യാശ്രം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് . ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷത്തിൻ്റെ സമാപനവും സ്കൂൾ വാർഷികാഘോഷവും ജനുവരി 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ......
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിൽ ശത്രുവിനെ നേരിടുന്നതിൽ നാവികസേന നിർണ്ണായക പങ്ക് വഹിച്ചതായി ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടൽമാർഗമുള്ള ശത്രുവിൻ്റെ നീക്കങ്ങൾക്ക് തടയിടാൻ നാവികസേനയുടെ സമുദ്രാധിപത്യം സഹായകമായി. ......
കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കൊച്ചി മേയർ മിനിമോൾ അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
കേരള ലേബർ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. ......
വിളപ്പിൽശാല സി എച്ച് സി ഡോക്ടറെ സംരക്ഷിക്കുവാൻ നീക്കമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്. ഡോക്ടർ സംഘടനയുടെ ഇടപെടൽ തടയണമെന്ന് ആവിശ്യം. വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിച്ച് ഡോക്ടറെ രക്ഷിക്കുവാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......
ഭക്ഷ്യ മേഖലയിലെ ഉയരുന്ന ആവശ്യകത കണക്കിലെടുത്ത് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ് ) രണ്ട് പുതിയ ഭക്ഷ്യ- വ്യവസായ കേന്ദ്രീകൃത പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. പിജി ഡിപ്ലോമ ഇൻ ഫുഡ് ബിസിനസ് മാനേജ്മെന്റ്, പിജി ഡിപ്ലോമ ഇൻ ഫുഡ് എക്സ്പോർട്ട് ഇൻപോർട്ട് മാനേജ്മെന്റ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. ......
ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വോക്കത്തോണോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ ദേശീയ പതാക ഉയർത്തി. ......
പയ്യന്നൂർ: രക്തസാക്ഷി ഫണ്ടടക്കം ഒരു കോടി രൂപ പാർട്ടി നേതാക്കൾ തട്ടിയെടുത്തുവെന്ന ആരോപണം പരസ്യമായി ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കി. ......

ദോഹ:ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ചുവരുകളും പ്രദർശനവേദികളും കഴിഞ്ഞ ഇരുപത്തിനാലു വർഷമായി നിറങ്ങളാൽ കഥപറഞ്ഞ ഒരാൾ…
അവിടെ വരച്ച ഓരോ രേഖയിലും നിശ്ശബ്ദമായി ജീവൻ പകർന്ന കലാകാരൻ
തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ
ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു ഖത്തർ പ്രവാസ ജീവിതത്തോട് വിടപറയുന്നു.ലുലുവിലെ മുൻ ചീഫ് ആർട്ടിസ്റ്റ് റഫീഖ് പൊക്കാക്കി ഖത്തറിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതോടെയാണ്ഷിബുവിന്റെ കലാപ്രവാസത്തിന്റെ തുടക്കം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ലുലുവിന്റെ ആർട്ട് വിഭാഗത്തിൽ അനിവാര്യമായ സാന്നിധ്യമായി മാറിയ
ഷിബു
ലുലു ഡി-റിംഗ് റോഡ്, അബു സിദ്ര മാൾ എന്നിവിടങ്ങളിൽ അദ്ദേഹം തീർത്ത നൂറുകണക്കിന് പ്രമോഷൻ ഡിസ്പ്ലേകളും, വിവിധ രാജ്യങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവലുകളിലായി രൂപം കൊണ്ട വൻ കലാസൃഷ്ടികളും ലുലുവിന്റെ വേദികളെ വിസ്മയങ്ങളാക്കി മാറ്റി.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ മർക്കസ് നോളജ് സിറ്റിയിലെ ‘മസ്ജിദ് ഫുത്തൂഹിന്റെ’ മനോഹരമായ വൻ മാതൃക ലുലു ഡി-റിംഗ് റോഡിൽ ഉയർന്നപ്പോൾ, അത് കലയുടെ അതിരുകൾ കടന്ന വാർത്തയായി. കാന്തപുരത്തിന്റെ മകൻ ഹകീം അസ്ഹരി ദോഹയിലെത്തി ഷിബുവിനെ നേരിട്ട് വിളിപ്പിച്ച് അഭിനന്ദിച്ച നിമിഷം, ചാനലുകളും പത്രങ്ങളും ആഘോഷിച്ച ഒരു കലാസത്യമായി മാറി.
ദോഹയിലെത്തിയ നിരവധി ബോളിവുഡ്, മോളിവുഡ് താരങ്ങൾക്കും, ഗായകർക്കും, കായികതാരങ്ങൾക്കും അവരുടെ മുഖചിത്രങ്ങൾ വരച്ച് നൽകിക്കൊണ്ട് ഷിബു സ്നേഹത്തിന്റെ രേഖകൾ കൂടി ചേർത്തു. ......
ദോഹ:റമദാനിന്റെ ഭാഗമായി ഖത്തർ ഔഖാഫ് മന്ത്രാലയം (Ministry of Endowments) ‘ഇഫ്താർ ഫോർ ഫാസ്റ്റേഴ്സ്’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഖത്തറിലെ ഒൻപത് മേഖലകളിലായി റമദാൻ മാസത്തിൽ മൊത്തം 3,60,000-ത്തിലധികം ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്യും.
ഔഖാഫ് ജനറൽ ഡിപ്പാർട്ട്മെന്റിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......