ചേർത്തല: നായരും ഈഴവരും സഹോദരൻമാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
കൊച്ചി: കേരളത്തിലാദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്ഷോര് ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനിൽ 30 സെന്റീമീറ്റർ നീളത്തിലുള്ള പോളിസ്റ്റിക് കിഡ്ണിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ......
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ബോളിവുഡ് താരം ഇമ്രാൻ ഹഷ്മി. 2003-ൽ ഇറങ്ങിയ ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഹഷ്മി അഭിനയലോകത്തേക്ക് എത്തുന്നത്. ......
ദുബായ്: ഇറാനെതിരെ സൈനിക നീക്കമെന്ന ട്രംപിന്റെ ലക്ഷ്യത്തിന് തിരിച്ചടി. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ ഭൂമിയും ആകാശവും സമുദ്രവും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കയുടെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതികളെല്ലാം പാടെ തകിടം മറിഞ്ഞത്. ......
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെ രാഹുലിന് ജയിൽ മോചിതനാകാം. ......

ദോഹ:ഖത്തറിലെ പ്രമുഖ മാന്‍പവര്‍ സ്ഥാപനമായ ഖത്തര്‍ ടെക്, ദീര്‍ഘദൂരം ഓട്ടമത്സരങ്ങളിലെ അതുല്യ നേട്ടങ്ങളും ഫിറ്റ്നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ച്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജനെ ആദരിച്ചു.
ഖത്തര്‍ ടെക് ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍, കഠിനമായ വ്യോമയാന തൊഴില്‍ ജീവിതത്തിനിടയിലും കര്‍ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില്‍ രംഗത്തുള്ളവര്‍ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ മഹാജനെന്ന് ഖത്തര്‍ ടെക് മാനേജ്മെന്റ് വിലയിരുത്തി.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്‍ട്രാ എന്‍ഡ്യൂറന്‍സ് റേസുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ദീപക് മഹാജന്, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്‍പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര്‍ ടെക് നേതൃത്വം വ്യക്തമാക്കി.
ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹ പ്രചോദനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. ......
കൊച്ചി: സംസ്ഥാനവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഇരുപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.......
കട്ടപ്പന: കല്ലുകുന്ന് കണിയാന്തറ കെ വി ജോണ്‍(ബേക്കറി കുട്ടപ്പന്- 82) അന്തരിച്ചു. സംസ്കാരം പിന്നീട്.......
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 55 വയസ്സുള്ള വയ ഒരാളെ രാത്രി സമയത്ത് വിജയകരമായി മെഡിക്കല്‍ ഒഴിപ്പിക്കല്‍ (മെഡെവാക്) നടത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐ സി ജി) വീണ്ടും പ്രവര്‍ത്തന സജ്ജത തെളിയിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ ഐ സി ജി നടത്തുന്ന രണ്ടാമത്തെ മെഡെവാക് ദൗത്യമാണിത്.
കഴിഞ്ഞ വര്‍ഷം മുതല്‍ അഗത്തി ദ്വീപില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മൂന്ന് പകല്‍ മെഡെവാക്കുകളും നാല് രാത്രികാല മെഡെവാക്കുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് അടിയന്തര അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉടന്‍ തന്നെ രാത്രികാല മെഡെവാക് ദൗത്യത്തിനായി ഡോര്‍നിയര്‍ വിമാനം വിന്യസിക്കുകയായിരുന്നു. ......