ദോഹ: ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് (MMA) സംഘടനയായ യു.എഫ്.സി (UFC)-യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'യു.എഫ്.സി ഫൈറ്റ് നൈറ്റ്' ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി 'വിസിറ്റ് ഖത്തർ' അറിയിച്ചു. അൽ റയ്യാൻ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിൽ 2026 നവംബർ 21 ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. ......
ദോഹ: ക്യാൻസർ രോഗികൾക്ക് വേഗത്തിലും എളുപ്പത്തിലും ഐ.വി (Intravenous) ചികിത്സ ലഭ്യമാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഹമദ് ജനറൽ ആശുപത്രിയിൽ പുതിയ പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. നിരന്തരം സിരകളിലൂടെ (Vein) മരുന്ന് നൽകേണ്ടി വരുന്നതും, ഐ.വി ചികിത്സയ്ക്കായി സിരകൾ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നതുമായ രോഗികളെ സഹായിക്കാനാണ് ഈ സംവിധാനം.
രോഗികളുടെ സാഹചര്യം മുൻകൂട്ടി പരിശോധിച്ച്, ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ ഈ ക്ലിനിക്ക് സഹായിക്കും. ......
ദോഹ:പൊതുജനാരോഗ്യഅടിയന്തിരാവസ്ഥകൾ നേരിടുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൈലറ്റ് പരിശീലന കോഴ്സ് സംഘടിപ്പിച്ചു. നാഷണൽ ട്രെയിനിംഗ് പ്രോഗ്രാം ഫോർ പബ്ലിക് ഹെൽത്ത് എമർജൻസി മാനേജ്മെന്റിന്റെ ഭാഗമായി നടന്ന കോഴ്സിൽ വിവിധ മേഖലകളിൽ നിന്നുള്ള 72 പ്രതിനിധികൾ പങ്കെടുത്തു.
അടിയന്തര ഘട്ടങ്ങളിലെ പ്രതികരണം, മൾട്ടി-സെക്ടറൽ ഏകോപനം, റിസ്ക് അസസ്മെന്റ്, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയിൽ പങ്കാളികൾക്ക് അവബോധം നൽകുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ:അന്താരാഷ്ട്ര-അറബ് മുതിർന്ന പൗരദിനാചരണത്തോടനുബന്ധിച്ച് (ഒക്ടോബർ 1-10) ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ (MSDF) കീഴിലുള്ള കമ്മ്യൂണിറ്റി കെയർ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിൻ വിജയകരമായി പൂർത്തിയായി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സെന്ററുകൾ, പൊതുജന പങ്കാളിത്തം എന്നിവയോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
കുടുംബത്തിലും സമൂഹത്തിലും മുതിർന്ന പൗരന്മാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ......
ദോഹ:ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും (HMC) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെയും (PHCC) സംയുക്താഭിമുഖ്യത്തിൽ സംയോജിത കമ്മ്യൂണിറ്റി മാനസികാരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നു. ഒക്ടോബർ 10-ന് ആചരിച്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ മാനസികാരോഗ്യ പരിചരണ രംഗത്തെ പുരോഗതിയും വികസനവും ഇരു സ്ഥാപനങ്ങളും വ്യക്തമാക്കിയത്.
ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസൃതമായി ഉന്നതനിലവാരമുള്ള മാനസികാരോഗ്യ പരിചരണം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്. ......
ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കാനിരിക്കുന്ന കന്നി ഫിഫ അണ്ടർ-15 വേൾഡ് കപ്പ് & ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ-15 ദേശീയ ഫുട്ബോൾ ടീം ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ മഞ്ഞപ്പട കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ എത്തിയ യുവടീമിന് ഉജ്ജ്വല സ്വീകരണം നൽകി.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒക്ടോബർ 24 മുതൽ 30 വരെയാണ് ഫിഫ അണ്ടർ-15 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ......
ദോഹ: ഖത്തർ സ്റ്റേറ്റ് ഒഫീഷ്യൽ ഗസറ്റ് പ്ലാറ്റ്ഫോമിന്റെയും 'അൽ-മീസാൻ' വെബ്സൈറ്റിന്റെയും പുനർരൂപകൽപ്പന ചെയ്ത പുതിയ പതിപ്പുകൾ നീതി ന്യായ മന്ത്രിയും കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദി ഉദ്ഘാടനം ചെയ്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വിഷനും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി സർക്കാർ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
1961 ജനുവരി 2-നാണ് ഒഫീഷ്യൽ ഗസറ്റിന്റെ ആദ്യ പതിപ്പ് അച്ചടിച്ചു പുറത്തിറക്കിയതെന്നും അന്ന് കടലാസ് കോപ്പികളെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്ത്, 65 വർഷങ്ങൾക്ക് ശേഷം ഇന്ന് നിയമനിർമ്മാണ വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ഡിജിറ്റലായി എത്തുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ......
മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരങ്ങളായ മമിത ബൈജുവും വിഷ്ണു വിശാലും ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് ഫാന്റസി ചിത്രം 'ഇരണ്ടു വാനം' ഒക്ടോബർ 22-ന് പ്രദർശനത്തിനെത്തുന്നു. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
ചിത്രത്തിന്റെ പ്രധാന വിവരങ്ങൾ:
അഭിനേതാക്കൾ: വിഷ്ണു വിശാൽ, മമിത ബൈജു
സംവിധാനം: രാംകുമാർ (മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിശാലും രാംകുമാറും വീണ്ടും ഒന്നിക്കുന്നു)
നിർമ്മാണം: സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ......
ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന "പവൻസ് കോരയെ" ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.
ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ ടി. ......