ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2027ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്ലോറൻസ മാനേജിങ് ഡയറക്ടർ അസ്കർ അലി സുഹൈൽ മനോളിക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. ......
മേടം: പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കാലതാമസവും തടസ്സങ്ങളും നേരിട്ടേക്കാം. മനസ്സിനിഷ്ടമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടായേക്കും.......
ചെങ്ങന്നൂർ: വീടെന്ന വിദ്യാർത്ഥിനിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി മാതൃകയായിരിക്കുകയാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയും അധ്യാപകരും.
ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതം നയിച്ചിരുന്ന ഹരിത എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ സ്നേഹക്കൂടൊരുങ്ങിയത്. സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന
ഹരിതയുടെ ശോചനീയാവസ്ഥ അധ്യാപകർ നടത്തിയ ഭവനസന്ദർശനത്തിനിടെയാണ് ശ്രദ്ധയിൽപ്പെടുന്നത്. ......
ചെങ്ങന്നൂർ: രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നതെങ്കിൽ സ്വകാര്യ മേഖല സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോദിക്ക് ഉള്ളതെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ......
ചെങ്ങന്നൂർ.ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വ ത്തിലുള്ള ജീവനം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെങ്ങന്നൂർ നേതൃത്വത്തിൽ ചെങ്ങന്നൂർ ബഥേൽ ജം ഷനിൽ പരുമല പദയാത്രികർക്ക് നടന്ന സ്വീകരണ സമ്മേളന പരിപാടി ചെങ്ങന്നൂർ ഡി വൈ എസ് പി
അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. ജീവനം പ്രസിഡൻ്റ് ജോജി ചെറിയാൻ അധ്യക്ഷത വഹിച്ചു .ബഥേൽ അരമനയിലെ വികാരി റവ ഫാദർ ജോസഫ് കുര്യാക്കോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ കെ.എസ്.എസ്.പി.യു.ബ്ലോക്ക് - ടൗൺ സംസ്കാരിക സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മാതൃഭാഷാ ദിനാഘോഷം ചെങ്ങന്നൂർ പെൻഷൻ ഭവനിൽ സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ബി.ബാബു മാതൃഭാഷയുടെ പ്രസക്തിയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട്
പി.ജി.രാധാകൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.സുഭാഷ് , എസ് കുമാരി,റ്റി.സി.സോമൻ,റ്റി.ജെ.മാത്യു,കെ.കെ.പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പെൻഷനേഴ്സ് അംഗങ്ങളുടെ മലയാള കഥ, കവിതാവരണം നടന്നു.ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ കെ.പി.ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടൗൺ കൺവീനർ പി.വിജയകുമാരി അമ്മാൾ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എ.കെ. ......
ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി തിരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും വോട്ടർപട്ടികയിലും ക്രമക്കേടുകൾ നടത്തിയാണ് വിവിധ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ അട്ടിമറിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ......
ദോഹ: സീസണിലെ ആദ്യ സെവൻസ് ഫുട്ബോൾ പോരാട്ടത്തിൽ എതിരാളികളെ അട്ടിമറിച്ച് ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി ചാമ്പ്യന്മാരായി. ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ടൂർണമെന്റിന്റെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സ്പേർ-ക്യൂ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) കീഴടക്കിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഭീമൻ ട്രോഫിയിൽ മുത്തമിട്ടത്.
ഇതോടൊപ്പം നടന്ന അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്.സി ഖത്തർ മഞ്ഞപ്പടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ബർവ സിറ്റി എഫ്.സി കിരീടം സ്വന്തമാക്കി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ......