38-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശങ്കർ പി.......
38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തുഭേദചിന്തകൾക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സെൻ്റ് ആൽബട്ട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമീൻ ജനറൽ സെക്രട്ടറിയായും അഡ്വ: മുഹമ്മദ് ഇഖ്ബാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷൻ വിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ സാംസകാരിക സംഘടനകളുടെ നേതൃത്വത്തിൽ തോമസ് കുതിരവട്ടം എക്സ് എം.പി
യെ അനുസ്മരിച്ചു. ചെങ്ങന്നൂരിൻ്റെ സാംസ്കാരിക വളർച്ചക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തോമസ് കുതിരവട്ടം എന്ന് ഫൊസാക്ക് സംസ്ഥാന പ്രസിഡണ്ട് കെ രാധാകൃഷ്ണൻ നായർ
യോഗം ഉത്ഘാടനം ചെയ്തു പറഞ്ഞു. ......
പാണ്ടനാട്: വന്മഴി -കിളിയന്തറ പ്രദേശത്തെ ദീർഘകാല മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശക്തമായ ജനകീയ ഇടപെടലിന് തുടക്കമായി പാണ്ടനാട്ടിലെ വന്മഴി പ്രദേശത്തെ വിവിധ വാർഡുകളിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തോടെയും സമഗ്രമായ മാലിന്യ നിർമാർജന പരിപാടി ആരംഭിച്ചു. പൊതുപരിപാടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു. ......
ചെങ്ങന്നൂർ: വൈഎംസിഎ സൗത്ത് ഇന്ത്യ റീജിയന്റെ വിദ്യാർത്ഥി സംഘടനയായ യൂണി-വൈ കേരള റീജിയന്റെ ആഭിമുഖ്യത്തിലും എറണാകുളം ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവ വൈ എം.സി എ ക്യാമ്പ് സെന്ററിൽ വച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂണി-വൈ സംസ്ഥാന വൈസ് ചെയർമാൻ നീൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ സംസ്ഥാന വൈസ് ചെയർമാൻ കുരിയൻ തുമ്പുoകൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ......
ദോഹ: സീലൈൻ (Seline), അൽ ഘാരിയാ (Al Ghariyah) മേഖലകളിലെ നിശ്ചിത പാർക്കിംഗ് ഏരിയകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്യാബിനുകൾ നീക്കം ചെയ്യുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ സമയപരിധി ഫെബ്രുവരി 1 ഞായറാഴ്ച അവസാനിക്കുന്നു.
നിശ്ചിത സമയത്തിനുള്ളിൽ ക്യാബിനുകൾ നീക്കം ചെയ്യാത്ത ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും നടപടികൾ. ......
ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ റമദാൻ ഹൃദയപൂർവ്വം ഭവന പദ്ധതിയുടെ 2026 ലെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് നാസർ നീലിമയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്തു.
2001ൽ തുടക്കം കുറിച്ച ഹൃദയപൂർവ്വം പദ്ധതി 25 വർഷം പൂർത്തീകരിച്ച കരുതലിന്റെ കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.പദ്ധതി പോസ്റ്റർ പ്രകാശനം ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത് വൈസ് പ്രസിഡന്റ് നാസ്സർ പി പി യ്ക് കൈമാറി.
ജമാ - അത്ത് പരിധിയിലുള്ള വില്ല്യാപ്പള്ളി, ആലനൂർ, അരയാകൂൽ തായെ, മയ്യന്നൂർ, മലാറക്കൽ, കൊളത്തൂർ, പറമ്പിൽ എന്നി ഏഴു മഹല്ല് കൂട്ടായ്മയിലെ ഖത്തറിലെ നിവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
പദ്ധതി പ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് കുഞ്ഞബ്ദുള്ള ഹാജി വണ്ണാൻറ്റെ വിട വിഭവ സമാഹരണം പ്രസിഡന്റ് നാസർ നീലിമയ്ക്ക് നൽകി നിർവഹിച്ചു.
ഈ വർഷം വിപുലമായ രീതിയിൽ നാട്ടുകാരെയും കുടുംബങ്ങളെയും
പങ്കെടുപ്പിച്ചു കൊണ്ട് ഫാമിലി ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചു. ......
ദോഹ: വാണിജ്യ തർക്കങ്ങൾ കോടതിക്ക് പുറത്ത് വേഗത്തിലും സുതാര്യമായും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായക്വിക്ക (QICCA) പരിഷ്കരിച്ച നിയമങ്ങൾ നാളെ(ഫെബ്രുവരി 1ഞായറാഴ്ച ) മുതൽ നടപ്പിലാക്കും.
ഖത്തർ ഇന്റർനാഷണൽ സെന്റർ ഫോർ കൺസീലിയേഷൻ ആൻഡ് ആർബിട്രേഷൻ (QICCA) പുറപ്പെടുവിച്ച പരിഷ്കരിച്ച തർക്ക പരിഹാര (Conciliation) നിയമങ്ങൾ
രാജ്യാന്തര തലത്തിലെ ഏറ്റവും മികച്ച മാതൃകകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്തയ്യാറാക്കിയിരിക്കുന്നതെന്ന് സെന്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാൻ ഷെയ്ഖ് ഡോ. താനി ബിൻ അലി അൽ താനി പറഞ്ഞു. ......