ബെംഗളുരു: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ കൈപ്പടയിൽ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ......
കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളെ ഉൾപ്പെടുത്തി യുഡിഎഫിനുള്ളിൽ സീറ്റ് ക്രമീകരണ ചർച്ചകൾ സജീവമാകുന്നു. പുനലൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദു. ......
കേന്ദ്രബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ ഗുരു രവിദാസിന്റെ ജന്മവാർഷികത്തെ പരാമർശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചത് വെറുമൊരു യാദൃശ്ചികതയല്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാഘപൗർണമിയുടെയും ഗുരു രവിദാസിന്റെ പുണ്യദിനത്തിന്റെയും പശ്ചാത്തലത്തിൽ 2026–27 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നുവെന്നായിരുന്നു നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞത്. ......
മുളന്തുരുത്തി : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വേറിട്ട മുഖമായി വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇടയശ്രേഷ്ഠനാണ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരിയുടെ നേതൃത്വത്തിൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയുമായ ഡോ. ......
കൊച്ചി: കൊച്ചി കോമിക് കോണിന്റെ ആദ്യ പതിപ്പിനായി കോമിക് കോണ്‍ ഇന്ത്യ ഒരുങ്ങുന്നവേളയില് നഗരത്തിലെ കോസ്പ്ലേയര്മാര്ക്കും ആരാധകര്‍ക്കുമായി കോസ്പ്ലേ 101 വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. എറണാകുളം കലൂര്‍ ലെസ്പോട്ട് ബോര്‍ഡ് ഗെയിം കഫേയില്‍ നടന്ന വര്‍ക്ക്ഷോപ്പില്‍ നൂറിലധികം, കോസ്പ്ലേയര്മാര് പങ്കെടുത്തു.
ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് ഓഫ് കോസ്പ്ലേ (ഐസിസി) ജേതാവായ അക്ഷയ് ചൂരി, കോസ്പ്ലേയര് അരവിന്ദ് ആര് മേനോന്, പ്രശസ്ത ആര്‍മര്‍ കോസ്പ്ലേ സ്പെഷ്യലിസ്റ്റ് നാദിര്‍ നജുമല്‍ ഹുസൈന് എന്നിവര്‍ വര്‍ക്ക്ഷോപ്പ് നയിച്ചു. ......
ടൊയോട്ട കിർലോസ്കർ സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമായി തങ്ങളുടെ ആദ്യ മൾട്ടി-ബ്രാൻഡ് വാഹന സർവീസ് ഔട്ട്ലെറ്റ് ആയ “ടിസെർവ് സെലക്ട്” പ്രവർത്തനം ആരംഭിച്ചു. കിർലോസ്കർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ത്രിച്ചൂർ സുന്ദരം സന്താനം ഫാമിലി (ടി.എസ്.എസ്.എഫ്), ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ കമ്പനി.
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി വേഗത്തിൽ വളരുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രതീക്ഷകളും മാറിവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ......
എന്താണ് മോദി സര്‍ക്കാറിന്റെ യഥാര്‍ത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ......
"ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ഇന്നത്തെ ബജറ്റ് മുന്നോട്ടുവെക്കുന്നത്. നവീകരണം, ലഭ്യത, ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവയെ ഇതിലൂടെ ഒരുമിച്ച് സാധ്യമാക്കുന്നു. ......
സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സമാപിച്ചുസംസ്ഥാനത്ത് വ്യോമ, റോഡ്, റെയിൽ, ജല മാർഗങ്ങൾ സംയോജിപ്പിച്ച് മൾട്ടിമോഡൽ കാർഗോ ശൃംഖല സ്ഥാപിക്കുമെന്നും അതിൻ്റെ കേന്ദ്രമാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഗോ ബിസിനസ്സിൻ്റെ വിപുലീകരണത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇതിൻ്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങി. ......