കേരള രാഷ്ട്രീയത്തിൽ 'ഭരണത്തുടർച്ച' എന്ന പദപ്രയോഗം എൽഡിഎഫ് യാഥാർത്ഥ്യമാക്കിയപ്പോൾ മുതൽ യുഡിഎഫ് ക്യാമ്പിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം 2026-ൽ ആര് മുന്നണിയെ നയിക്കും എന്നതാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. ......
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ പ്രഖ്യാപനവുമായി യുഡിഎഫ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇടത് കോട്ട തകർക്കാൻ പി.വി.......
ദോഹ:ഐ.സി.ബി.എഫ്.ന്റെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു.
വകറ അൽ മഷാഫിലെ കിംസ് ഹെൽത്ത് കെയറിൽനടന്നമെഡിക്കൽ ക്യാമ്പ്ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെഉദ്ഘാടനം ചെയ്തു. സാധാരണ പ്രവാസിതൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കിയക്യാമ്പിൽ ജനറൽ മെഡിസിൻ, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഡെന്റൽ സ്ക്രീനിങ്, എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമാക്കിയിരുന്നു.
ആക്ടിങ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം. ......
ദോഹ: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ മലയാളം ഭാഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മലയാളി സമാജം ആദരിച്ചു. മലയാളി സമാജവും റേഡിയോ മലയാളവും (98.6 FM) സംയുക്തമായി ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച ‘പ്രതിഭാസംഗമം’ പരിപാടിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഓടാംമന്നിയിൽ, ഹൈഫ ഷെറിൻ, തമന്ന ഫാത്തിമ എന്നിവർ മലയാളം പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. ......
ദോഹ: ഖത്തറിനെ ലോകത്തിന്റെ സാങ്കേതിക ഹബ്ബാക്കി മാറ്റിക്കൊണ്ട് വെബ് സമ്മിറ്റ് ഖത്തർ 2026-ന് തുടക്കമായി. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഇത്തവണ 180-ലധികം പ്രാദേശിക-അന്തർദേശീയ പങ്കാളികളാണ് അണിനിരക്കുന്നത്.
ഖത്തർ വാർത്താവിനിമയ മന്ത്രാലയം, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ എയർവേയ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് പുറമെ ഗൂഗിൾ (Google), മെറ്റാ (Meta), ഐബിഎം (IBM), ടിക്ടോക് (TikTok), ഹുവായ് (Huawei) തുടങ്ങിയ ആഗോള ടെക് ഭീമന്മാരും ഇത്തവണ സമ്മിറ്റിന്റെ ഭാഗമാകുന്നുണ്ട്. ......
ദോഹ: ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ എട്ട് അറബ്-മുസ്ലിം രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ജോർദാൻ, ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
ഇസ്രായേലിന്റെ നടപടികൾ ആയിരത്തിലധികം ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും കാരണമായതായി മന്ത്രിമാർ ചൂണ്ടിക്കാട്ടി. ......
ദോഹ:ശാരീരിക-മാനസിക വെല്ലുവിളികൾ (Hidden Disabilities) നേരിടുന്ന യാത്രക്കാർക്ക് പ്രത്യേക പിന്തുണയും പരിഗണനയും ഉറപ്പാക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 'സൺഫ്ലവർ' (Sunflower) പദ്ധതി ആവിഷ്കരിച്ചു. ലോകപ്രശസ്തമായ ഈ പദ്ധതിയിലൂടെ, അദൃശ്യമായ വൈകല്യമുള്ളവർക്ക് വിമാനത്താവളത്തിൽ തങ്ങൾക്ക് അധിക സഹായമോ കൂടുതൽ സമയമോ ആവശ്യമാണെന്ന് ലളിതമായി സൂചിപ്പിക്കാൻ സാധിക്കും.
യാത്രക്കാർക്ക് സ്വമേധയാ ഈ പദ്ധതിയുടെ ഭാഗമാകാം. ......
ദോഹ: ഖത്തറിലെ ദേശീയ വ്യവസായ മേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി വിവിധ ഫാക്ടറികളിൽ സന്ദർശനം നടത്തി. ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ (SME Area) പ്രവർത്തിക്കുന്ന നിർമ്മാണ സാമഗ്രികൾ, ലോഹ വ്യവസായം എന്നീ വിഭാഗങ്ങളിലെ ഫാക്ടറികളിലാണ് മന്ത്രി നേരിട്ടെത്തിയത്.
സന്ദർശന വേളയിൽ ഉൽപ്പാദന പ്രക്രിയകളും പ്രവർത്തന ശേഷിയും മന്ത്രി വിലയിരുത്തി. ......
ദോഹ: മുസ്ലിം ജീവിതത്തിന്റെ ആഴവും വൈവിധ്യവും പ്രമേയമാക്കി 'മോർ മുസ്ലിം' (More Muslim) എന്ന പേരിൽ പുതിയ ഓഡിയോ ഡോക്യുമെന്ററി പോഡ്കാസ്റ്റ് പരമ്പര പുറത്തിറക്കി. അൽ-മുജാദില സെന്റർ ഫോർ വിമൻ സംഘടിപ്പിച്ച 'ജദൽ 2026' ഉച്ചകോടിയുടെ ഭാഗമായാണ് പോഡ്കാസ്റ്റ് ലോഞ്ച് ചെയ്തത്. ......
ദോഹ: തിരക്കേറിയ നഗരജീവിതത്തിനിടയിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ശാന്തിയും കുളിർമയും ഏകുകയാണ് അൽ ഹിലാലിലെ ലീനിയർ പാർക്ക്. 75,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക്, ദോഹയിലെ ശൈത്യകാലം ആസ്വദിക്കാൻ എത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.
2019 ഫെബ്രുവരിയിൽ തുറന്ന ഈ പാർക്കിന് 1.5 കിലോമീറ്റർ നീളവും 50 മീറ്റർ വീതിയുമുണ്ട്. ......