കൊല്ലം: ദേശീയപാത വികസനത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകി മേവറത്തും മൈലക്കാട്ടും പില്ലറുകളിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ ശുപാർശ. മൈലക്കാട് ഉയരപ്പാത തകർന്നതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയമായ മണ്ണ് പരിശോധനയിലാണ് നിലവിലെ മണ്ണ് നിറച്ചുള്ള നിർമ്മാണത്തിന് (RE Wall) പകരം ഫ്ലൈ ഓവറുകൾ വേണമെന്ന നിർദ്ദേശം ഉയർന്നത്. ......
ന്യൂഡൽഹി/ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ ഒരു 'അന്യസമുദായക്കാരൻ' കാലുകുത്തിയതിന്റെ നടുക്കം മാറാതെ തന്ത്രിമുഖ്യന്മാർ സുപ്രീംകോടതിയുടെ തിണ്ണയിൽ. കഴകം തസ്തികയിൽ ഈഴവ സമുദായക്കാരനായ കെ.എസ്. ......
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ വിശേഷങ്ങൾ കേട്ടാൽ ചിരിക്കാത്തവരായി ആരും കാണില്ല. വായനക്കാർക്ക് വിനോദവും നേതാക്കൾക്ക് തലവേദനയുമായി മാറുന്ന 'തള്ളലുകളും പാരകളും' നിറഞ്ഞ ഒരു സീസണിലൂടെയാണ് കേരളത്തിലെ കോൺഗ്രസ് കടന്നുപോകുന്നത്.
പാരകളുടെ പൂരം; തരൂർ എന്ന 'ചന്ദ്രോദയം'
അന്താരാഷ്ട്ര വേദികളിൽ ഇംഗ്ലീഷ് ഡയലോഗുകൾ കൊണ്ട് വെടിപൊട്ടിക്കുന്ന ശശി തരൂരിനെ എങ്ങനെ ഒതുക്കാം എന്ന ഗവേഷണത്തിലാണ് പാർട്ടിക്കൊള്ളുന്ന ചില 'ശകുനിമാർ'. ......
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ പഴയ എസ്.എഫ്.ഐ സമരനായകന്റെ വീര്യത്തോടെ തിരിച്ചടിച്ച് മന്ത്രി വി. ശിവൻകുട്ടി.......
മുംബൈ: വിരമിച്ച സൈനികരുടെ ഡിസബിലിറ്റി പെൻഷൻ സംബന്ധിച്ച തർക്കങ്ങളിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. മെഡിക്കൽ ബോർഡുകൾ നൽകുന്ന റിപ്പോർട്ടുകൾ അലംഘനീയമല്ലെന്നും അവ പുനഃപരിശോധിക്കാൻ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സായുധ സേനാ ട്രൈബ്യൂണൽ സൈനികർക്ക് പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന ഉത്തരവ്. ......
ബെയ്ജിങ്: ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. താങ് യിജുൻ 2006 മുതൽ 2022 വരെയുള്ള കാലയളവിൽ 175 കോടി രൂപയോളം അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക ബന്ധങ്ങളിൽ പുതിയ വഴിത്തിരിവ് സൂചിപ്പിക്കുന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺസംഭാഷണത്തിന് പിന്നാലെ, ഇന്ത്യയുമായി വ്യാപാരകരാർ അന്തിമമായതായി ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ കടുത്ത അതൃപ്തിയും ഞെട്ടലും പരസ്യമാക്കി രാഹുൽ മാങ്കൂട്ടത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നോട് ഒരു വാക്ക് പോലും ആലോചിച്ചില്ലെന്നും, തികച്ചും ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ മുൻകൂർ ചർച്ചകളും പാർട്ടി തലത്തിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ പക്ഷ മര്യാദകൾ പോലും ലംഘിക്കപ്പെട്ടു. ചർച്ചകളും കൂടിയാലോചനകളുമാണ് ഒരു പാർട്ടിയുടെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ......
വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. ......
കൊച്ചി: പ്രതിപക്ഷ നേതാവിനെ പോലും അകാരണമായി വിമർശിക്കുന്ന അമ്മാവൻ സിൻഡ്രം ആണ് പി. രാജീപിന് ഉള്ളതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ......