കൊച്ചി: എറണാകുളം സെയിന്റ് ആൽബെർട്ട്സ് കോളേജിൽ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ നടന്ന 38-ആം കേരളം ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.
SciSol അവാർസിൽ എറണാകുളം ജില്ലയിലെ വായു മലിനീകരണ പ്രശ്നത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം മുന്നോട്ടുവെച്ച കുസാറ്റ് വിദ്യാർത്ഥി സംഘത്തിന് 50000 രൂപയുടെ ക്യാഷ് അവാർഡോടുകൂടി ഒന്നാം സ്ഥാനം നേടി. പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നൊളജിയിലെ ബി.ടെക് വിദ്യാർത്ഥികളായ നീതു ടി, ജ്യോതിക ടി, ജസിനി കെ യും സ്കൂൾ ഓഫ് എൻജിനീയറിങ് ബി.ടെക് വിദ്യാർത്ഥിയായ റഹന കെ ജെ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടത്. ......
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന് പറഞ്ഞു. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) പരിപാടിയായ കൊച്ചിന് മറൈന്‍ സെമിനാറില്‍ (കൊമാര്‍സെം 2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: സമുദ്രോൽപ്പന്ന മേഖലയിലെ നവീന സംരംഭ സാധ്യതകൾ പ്രയോജനപ്പെടുത്തി വനിതകളെ സ്വയംപര്യാപ്ത സംരംഭകരാക്കുന്നതിന് ലക്ഷ്യമിട്ട്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ (CSL) സി.എസ്.ആർ. പിന്തുണയോടെ, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII)യും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (KUFOS) സംയുക്തമായി നടപ്പിലാക്കുന്ന ‘മത്സ്യസുഗന്ധി’ പദ്ധതി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ആരംഭിച്ചു.
കേരളത്തിന്റെ ബ്ലൂ ഇക്കണോമിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം മത്സ്യബന്ധന–വിപണന മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വനിതകളെ സംരംഭ രൂപീകരണത്തിലൂടെ സ്വയംപര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 200 വനിതകൾക്ക് പരിശീലനം നൽകും. ......
എറണാകുളം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല സംഘടിപ്പിച്ചു.
കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്മന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ജില്ലാതല ശില്പശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.
വൈറ്റില ആർ.എ.ടി. ......
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ പ്രീമിയം 'ലക്ഷുറ' മെറ്റൽ ക്രെഡിറ്റ് കാർഡ് വിസ ഇൻഫിനിറ്റ് പ്ലാറ്റ്ഫോമിൽ പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്രയാണ് പുതിയ പതിപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ......
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 4ന് ലോക അർബുദ ദിനമായി ആചാരിക്കുന്നു. ‘കാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം (Closing the care gap)’ എന്നതായിരിന്നു കഴിഞ്ഞ വർഷങ്ങളിലെ കാൻസർ ദിന സന്ദേശം.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ വരാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിലെ ചൈനീസ് അതിർത്തിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വീണ്ടും ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം.......
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് തനിക്ക് പണ്ടേ അറിയാമെന്ന് ഷഹനാസ് പറയുന്നു. ......
കൊച്ചി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 2026-27ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സുസ്ഥിരമായ വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അടിവരയിടുന്നതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ്കുമാര്‍ ചൗഹാന് പറഞ്ഞു.
രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പി.യുടെ 4.4 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറയ്ക്കാനും, കടബാധ്യത-ജി.ഡി.പി അനുപാതം 56.1 ശതമാനത്തില്‍ നിന്ന് 55.6 ശതമാനമായി കുറയ്ക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നു. 2031 സാമ്പത്തിക വര്‍ഷത്തോടെ കടബാധ്യത 50 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള കൃത്യമായ ഏകീകരണ പാതയിലാണ് രാജ്യം ഇപ്പോള്‍ നീങ്ങുന്നത്. ......