
എറണാകുളം : മത്സരയോട്ടം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് സ്വകാര്യബസുകളിൽ ഷാഡോ പോലീസിനെ വിന്യസിപ്പിച്ചു തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ഷാഡോ പോലീസ് മാതൃകയിൽ സിവിൽ ഡ്രസ് ധരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളിൽ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആർ.റ്റി.ഒയും കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2026 ജനുവരി 14 ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ് നൽകിയത്.
കൊച്ചി സിറ്റി പരിധിയിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ വിലയിരുത്താൻ പോലീസ്, ആർ.റ്റി.ഒ, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തതായി മോട്ടോർ വാഹന വകുപ്പ് കമ്മീഷനെ അറിയിച്ചു.സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മോട്ടാർ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് കമ്മീഷനിൽ സമർപ്പിച്ചു. ലഹരിയുപയോഗം കർശനമായി തടയുന്നതിന് പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കമ്മീഷൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
പോലീസ്, മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് (എറണാകുളം) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ജോയിന്റ് എക്സൈസ് കമ്മീഷണർക്കും കൈമാറണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പോലീസ്, മോട്ടോർ വാഹനം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജോയിന്റ് എക്സൈസ് കമ്മീഷണർ എന്നിവരുടെ യോഗം ജില്ലാ പോലീസ് മേധാവി (സിറ്റി) വിളിച്ച് ആവശ്യമായ നിർദ്ദേശം പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. റോഡ് തകരാർ പരിഹരിക്കുക, കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഏകോപിപ്പിക്കണം. സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് എക്സൈസ് പ്രത്യേക പരിശോധനകൾ നടത്തണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥർ 3 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം.
എ.സി.പി. ......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര വൈദിക ദ്വിദിന യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. രാവിലെ അഖില മലങ്കര വൈദീക സംഘം പ്രസിഡൻ്റ് അഭി. ......
കൊച്ചി : മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും വ്യക്തിത്വത്തെയും വേദനകൾ ,സംഘർഷങ്ങൾ ,വേർപിരിയൽ എന്നിവ വളരെ ശക്തമായി അവതരിപ്പിക്കുന്നതാണ് ബർഗ് മാന്റെ സിനിമകളുടെ പ്രത്യേകത. ഈ പ്രത്യേകതകളാണ് തന്നെ സൈക്കോളജിയിലേക്കും സൈക്യാട്ടറിയിലേക്കും സൈക്കോതെറാപ്പിയിലേക്കും നയിച്ചത് എന്ന് ഡോക്ടർ സാജു പറഞ്ഞു. ......
ദോഹ: കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി ദോഹയിലെ മൈദറിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. മാതാവ്: അസീമ അബ്ദുൽ റഷീദ്. ......
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത ദൃശ്യവിസ്മയം തീർത്ത എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ആഗോള അംഗീകാരം. ഖത്തറിലെ ഏറ്റവും വലിയ 'മനുഷ്യ പതാക' (Human Flag) നിർമ്മിച്ചാണ് എം ഇ എസ് ഇന്ത്യൻ സ്കൂൾ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ ഭാഗം): ഇന്നത്തെ ദിവസം ചില പരീക്ഷണങ്ങൾ നേരിടേണ്ടി വരാം. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടുകയും ശരീരസുഖക്കുറവ്, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യത. ......
കൊച്ചി: ആഴക്കടൽ കാഴ്കളുടെ വിസ്മയ ലോകം തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപൺ ഹൗസ് പ്രദർശനം. കടലിലെ ഭീമനായ ബ്രൈഡ്സ് തിമിംഗലത്തിന്റെ 14 മീറ്റർ നീളമുള്ള അസ്ഥികൂടം പ്രദർശിപ്പിച്ച മറൈൻ മെഗാഫോണ മ്യൂസിയമായിരുന്നു പ്രധാന ആകർഷണം. ......
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.......
കൊച്ചി - കേന്ദ്ര ധനകാര്യ മന്ത്രി 2026-27 വർഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് വികസിത രാഷ്ട്രത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് എൻ. ഡി.എ.......
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് ജി. ദേവരാജന് മാസ്റ്ററുടെ ഓര്മ്മയില് സംഗീത സന്ധ്യ ഒരുക്കി ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ ഡോക്ടര് ഗോപിക. ......