ഭാരതത്തിന്റെ അതിർത്തികളിൽ ഹിമപാളികൾ ഉരുകുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് ഇന്ത്യൻ രാഷ്ട്രീയ മണ്ഡലം ചൂടുപിടിക്കുകയാണ്. ഒരു പുസ്തകം, അതും ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങാത്ത ഒരു ആത്മകഥ, ഇന്ത്യൻ പാർലമെന്റിനെ സ്തംഭിപ്പിക്കുകയും ഭരണ-പ്രതിപക്ഷ ശീതയുദ്ധത്തിന് പുതിയൊരു മാനം നൽകുകയും ചെയ്തിരിക്കുന്നു. ......
പറശ്ശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ......
തിരുവനന്തപുരം: നിയമസഭയുടെ മുറ്റത്ത് ഇപ്പോൾ മലയാളത്തിന് അയിത്തമാണ്, പകരം ഇംഗ്ലീഷ് വേണം. "നിയമസഭാംഗം" എന്ന് മലയാളത്തിൽ ആറക്ഷരത്തിൽ ആനപ്പുറത്ത് ഇരിക്കുന്നത് പോലെ എഴുതിയാലും നമ്മുടെ സെക്യൂരിറ്റി ചേട്ടന്മാർക്ക് അത് പിടിക്കില്ല. ......
കൊച്ചി : മേയറുടെ 50 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി "ടോക്ക് വിത്ത് മേയര്‍" , "അദാലത്ത്" എന്നീ ജനകീയ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് മേയറുമായി സംവദിച്ച് നഗരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും അതിവേഗ പരിഹാരം ഉറപ്പാക്കുന്നതിനുമുള്ള വേദിയായാണ് "ടോക്ക് വിത്ത് മേയര്‍" പദ്ധതി അവതരിപ്പിക്കുന്നത്. ......
ശതകോടി ക്ലബുകളിലേക്ക് കടന്നുകയറി കച്ചവടസിനിമ പ്രകമ്പനം സൃഷ്ടിക്കുമ്പോഴും മലയാളത്തിൽ കലാമൂല്യമുള്ള ചെറിയ സിനിമകൾ വ്യാപകമാകുന്നുണ്ട്. തീർച്ചയായും നമുക്ക് അവയെ സമാന്തര സിനിമ എന്ന് വിശേഷിപ്പിക്കാം. ......
വിശ്വാസികളുടെ ഹൃദയമിടിപ്പായ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കവർച്ചാ കേസ് കേരളത്തിന്റെ സാമൂഹിക-നിയമ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായി മാറുകയാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചതും അന്വേഷണത്തിൽ കാലതാമസം നേരിടുന്നതും ഉയർത്തുന്ന ആശങ്കകൾക്കിടയിൽ, കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നൽകിയ പരാമർശങ്ങൾ നീതി തേടുന്നവർക്ക് വലിയൊരു ആശ്വാസമാണ്. ......
നിയമത്തിന്റെ കണ്ണിൽ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യജീവിതം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി അത്രമേൽ ഇഴചേർന്നു കിടക്കുന്നു. വിവരക്കൈമാറ്റം, വിനോദം, വിജ്ഞാനം എന്നിവയ്ക്കപ്പുറം ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു വൻശക്തിയായി ഇത് മാറിയിരിക്കുന്നു. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് (Final Report) സമർപ്പിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെയോ കോടതിയുടെയോ മുൻകൂർ അനുമതിയില്ലാതെ തുടരന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിന്മേലുള്ള ജുഡീഷ്യൽ നിയന്ത്രണം ഊട്ടിയുറപ്പിക്കുന്നതാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ വിധി.
യുപിയിലെ ഫിറോസാബാദിൽ 2013-ൽ നടന്ന ഒരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ......
റായ്പൂർ: ചെക്ക് ബൗൺസ് കേസുകളിൽ (Section 138) ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പരാതിക്കാരന്റെ പവർ ഓഫ് അറ്റോർണി (PoA) ഹോൾഡർക്കും നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ശ്രീമതി മൊണാലിസ അഗർവാളിന് വേണ്ടി അവരുടെ പവർ ഓഫ് അറ്റോർണി ഹോൾഡർ ഫയൽ ചെയ്ത പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ......
ലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടി എംപിയും മുൻ മന്ത്രിയുമായ തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. അഴിമതി കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. ......