ദോഹ :"ഞാൻ സ്പോർട്സിനെ തിരഞ്ഞെടുത്തിരിക്കുന്നു "
എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു . സംസ്ഥാന ഭാരവാഹികൾ ഉപദേശക സമിതി അംഗങ്ങൾ മുതിർന്ന നേതാക്കൾ ജില്ലാ ഭാരവാഹികളുടെ സംയുക്ത സംഗമത്തിൽ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി . ഐ ബി എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിക്കുന്നത് . ......
ചെങ്ങന്നൂർ എസ് എൻ കോളജ് അധ്യാപക രക്ഷകർത്തൃ സമിതിയുടെയും കോളേജ് യൂണിയൻ്റേയും നേതൃത്വത്തിൽ മാവേലിക്കര സഹാറ കണ്ണാശുപത്രിയുടെയും സാന്ത്വനം ഹെൽത്ത് കെയർ ലാബിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയവും നടത്തി. പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത ക്യാമ്പ് എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ സബ് ആർ.ഡി.സി ചെയർമാൻ ഡോക്ടർ ഏ.വി . ......
ചെങ്ങന്നൂർ: എം എം എ ആർ ഐസിഎസ്ഇ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭ സീനിയർ വികാരി ജനറൽ റവ മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ......
ഇന്ത്യയിൽ മാഗിയുടെ 50 വർഷത്തെ യാത്ര ഘോഷിക്കുന്നതിനായി നെസ്ലെ ഇന്ത്യ അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. നെസ്ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ......
കേരളത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരമായ ഹരിത ഭാവിയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് ഫെബ്രുവരി 7-ന് കൊച്ചിയിൽ തുടക്കമാകും. രാവിലെ 10-ന് പനങ്ങാട് കുഫോസ് ക്യാമ്പസിലെ പ്രൊഫ. ......
ചെങ്ങന്നൂർ: മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി സൗന്ദര്യവത്കരണം പൂർത്തിയായി. ചൊവ്വ വൈകിട്ട് 4.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......
ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ......
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 28 വരെ ആശുപത്രിയിലെ എല്ലാ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പുകൾക്കും 50 ശതമാനം ഇളവ് ലഭിക്കും. ......
കൊച്ചി: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹം എറണാകുളം അതിരൂപതയുടെ ചുമതല വഹിച്ചിരുന്നപ്പോൾ നേരിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
അഭിപ്രായപ്പെട്ടു.കുർബാന തർക്കത്തിന്റെ മറവിൽ ചില നിരോധിത തീവ്രവാദ സംഘടനകളുടെ സഹായം എറണാകുളത്ത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ലഭിക്കുന്നുണ്ടെന്ന് ഇതിനു മുൻപും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ തുറന്നുപറച്ചിലുകൾ നടത്തി തുടങ്ങിയതോടെയും ഇത് സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിൽ സമർപ്പിച്ചതും മുതലാണ് ആൻഡ്രൂസ് മെത്രാൻ ഏകീകൃത കുർബാന വിരുദ്ധ വൈദിക - അൽമായ കൂട്ടുകെട്ടിന്റെ ശത്രുവായി മാറിയത്. ......