ന്യൂഡൽഹി: വരുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ആകെ 294 സീറ്റുകളിലും ആരുമായും സഖ്യമില്ലാതെ മത്സരിക്കാനാണ് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. ......
വാഷിങ്ടൺ: ആണവായുധ നിയന്ത്രണ രംഗത്ത് പുതിയ ഉടമ്പടി അനിവാര്യമാണെന്ന നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ കരാറിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ആധുനികവത്കരിച്ചതും നിലവിലെ സുരക്ഷാ സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ ഒരു പുതിയ ആണവ ഉടമ്പടി ആവശ്യമാണെന്നായിരുന്നു തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രംപ് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. ......
ചെന്നൈ: നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേർ ലഹരിമരുന്നുമായി പിടിയിൽ. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളിൽ സഹസംവിധായികയായ വിൻസി നിവേദ, യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് ചെന്നൈയിൽ അറസ്റ്റിലായത്. ......
ദോഹ: സൗദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി കൂടിക്കാഴ്ച നടത്തി. ദോഹയിലെ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ പ്രതിരോധ മന്ത്രി ഖത്തർ അമീറിന് കൈമാറി. ......
ദോഹ: മേഖലയിൽ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് ഖത്തറിലെ ഇറാൻ അംബാസഡർ ഡോ. അലി സാലിഹ് ആബാദി. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ വിപുലമായ പരിപാടികളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ. ഖത്തർ ടിവി, അൽ കാസ് സ്പോർട്സ് ചാനൽ, വിവിധ റേഡിയോ സ്റ്റേഷനുകൾ എന്നിവ വഴി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ പട്ടികദോഹയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ......
ദോഹ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തില് നിന്നുള്ള യാത്രാക്ലേശം അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗൾഫ് നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയതോടെ സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂർണ്ണമാകുകയാണെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സീസൺ സമയങ്ങളിലെ കൊള്ളനിരക്കിന് പിന്നാലെ, വിമാന സർവീസുകൾ കൂടി വെട്ടിക്കുറയ്ക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാണ് എത്തിക്കുന്നത്. റമദാനും നാട്ടിലെ മധ്യവേനൽ അവധിയും ഒക്കെ മുന്നിൽകണ്ട് വൻ ചാർജ് വർദ്ധനയാണ് ഇപ്പോൾ തന്നെ നടപ്പാക്കുന്നത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. അറസ്റ്റിന് ശേഷം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം): കാര്യങ്ങളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. ധനയോഗവും അംഗീകാരവും ലഭിക്കും.......
ദോഹ: റേഡിയോ മലയാളം 98.6 എഫ്എം വർഷം തോറും നടത്തി വരുന്ന സാമൂഹ്യ ഉത്തരവാദിത്വ പരിപാടിയുടെ ഭാഗമായി ഇത്തവണ ഖത്തറിലേക്കെത്തുക പത്ത് ഭാര്യമാരും ഒപ്പം അഞ്ച് അമ്മമാരും. ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ മുഴുവൻ പ്രശംസ നേടിയ ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ ആറാമത് എഡിഷൻ ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......