ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ജാർഖണ്ഡ്. ജാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 587ൽ അവസാനിച്ചു.......

ഈ വര്‍ഷത്തെ ദേശീയ ഏകതാ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ റാലിയില്‍ കേരള പോലീസും പങ്കെടുക്കും. ഒക്ടോബര്‍ 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്. "ലഹരിക്കെതിരെ പോരാടുക" അ(FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. കേരള പോലീസ് ടീമംഗങ്ങള്‍ പങ്കെടുക്കുന്ന റാലിയുടെ ഫ്ളാഗ് ഓഫ് നാളെ (ഒക്ടോബർ 13 ) മൂന്ന് മണിയ്ക്ക് തൈയ്ക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ ആഭ്യന്തരവകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന 'ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്چ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ചാണ് മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് രാജ്യത്തെ ഒന്നിച്ചുചേര്‍ത്ത അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനൊപ്പം, ലഹരിമുക്ത ഭാരതം എന്ന സന്ദേശം രാജ്യത്തുടനീളമുള്ള യുവാക്കളിലേക്ക് എത്തിക്കുകയുമാണ് ഈ റാലിയുടെ പ്രധാന ലക്ഷ്യം.
നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത്ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്.
വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ......
ഇത്തവണത്തെ സര്‍ക്കാര്‍ ഓണച്ചന്ത കളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും മ ാവേലിസ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുക ളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ......

സപ്ലൈകോയുടെ വിപണി ഇടപെടൽ വർഷം മുഴുവൻ ഒരേ നിലയിൽ കൊണ്ടുപോവുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന
സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്.
എന്നാൽ, മാർക്കറ്റ് ഇടപെടൽ കൂടുതൽ ശാക്തീകരിക്കാനുള്ള ഇടപെടൽ എല്ലാവർഷവും ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ഉപചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
വൈറ്റില ഹബ്ബിൽ ആരംഭിച്ച കൺവീനിയൻ സ്റ്റോറിൻ്റെ പ്രവർത്തനം ഭാവിയിൽ 24 മണിക്കൂറാക്കുന്നത് പരിശോധിക്കും.
റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, എയർപോർട്ട് എന്നിവിടങ്ങളിലും മെട്രോ നഗരങ്ങളിലും കൺവീനിയൻസ് സ്റ്റോറുകൾ വിജയകരമായി മുന്നോട്ടുപോകാനായാൽ പിന്നീട് മറ്റു പ്രദേശങ്ങളിൽ ആരംഭിക്കുന്നത് ആലോചിക്കും.
സപ്ളൈകോ വഴി കൂടുതൽ സാധനങ്ങൾ എത്തിച്ചതോടെ ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചു.
ചില റേഷൻ കടകൾ കെ സ്റ്റോറായി പരിവർത്തനപ്പെടുത്തി മുന്നോട്ട് പോകുന്നുണ്ട്. അതിൻറെ പ്രവർത്തനം വിലയിരുത്തി വരികയാണ്.
പല റേഷൻ കടകളും കൂടുതൽ ലാഭകരമാക്കാനുള്ള സമീപനത്തിൻ്റെ ഭാഗമായാണിത്. 13 സബ്സിഡി സാധനങ്ങൾ റേഷൻകട വഴി വിൽപ്പന നടത്തുന്നത് സർക്കാരിൻറെ പരിഗണനയിൽ ഇല്ല.
ഇത്തവണ സപ്ലൈകോയിൽ റെക്കോർഡ് വിറ്റു വരവാണുണ്ടായത്.
സമീപവർഷങ്ങളെ അപേക്ഷിച്ച് 13 ശതമാനം വിൽപ്പന കൂടി. ......
കൊച്ചി : ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോള്‍വോയുടെ പുതിയ ഇലക്ട്രിക് ഫ്ളാഗ്ഷിപ്പ് എസ് യു വി ഇഎക്സ് 90 ഇന്ത്യന്‍ വിപണിയില്‍. വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. ......
തിരുവനന്തപുരം: ഹൃദയസംബന്ധമായ അടിയന്തര ചികിത്സാരംഗത്തെ മികവിന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) അഡ്വാൻസ്ഡ് കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്റർ അക്രഡിറ്റേഷൻ നേടി കിംസ്ഹെൽത്ത് തിരുവനന്തപുരം. ഈ അംഗീകാരം നേടുന്ന ദക്ഷിണ കേരളത്തിലെ ആദ്യ ആശുപത്രിയും രാജ്യത്തെ ആറാമത്തെ ആശുപത്രിയുമാണ് കിംസ്ഹെൽത്ത്.
നെഞ്ചുവേദനയുമായി എത്തുന്ന രോഗികളുടെ സമയബന്ധിതമായ പരിശോധന, കൃത്യമായ രോഗനിർണയം, ഫലപ്രദമായ ചികിത്സ എന്നിവയിൽ മികവ് പുലർത്തുന്ന ആശുപത്രികൾക്കാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്റർ അക്രഡിറ്റേഷൻ നൽകുന്നത്. ......
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം അത്യന്തം ആശങ്കാജനകമാണെന്ന് കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രാഷ്ട്രീയകാര്യസമിതി ചൂണ്ടിക്കാട്ടി.
ജനാധിപത്യം കേവലം തിരഞ്ഞെടുപ്പുകളില്‍ ഒതുങ്ങുന്നതല്ല. അഭിപ്രായസ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതി, ന്യൂനപക്ഷാവകാശങ്ങള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, പാര്‍ലമെന്റിലെ അര്‍ഥവത്തായ ചര്‍ച്ചകള്‍ എന്നിവയും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ......
കൊച്ചി: മത്സ്യ മേഖലയിലെ ഗവേഷണങ്ങൾ സമൂഹത്തിന് കൂടുതൽ പ്രയോജനകരമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിലെ ഐ.സി.എ.ആർ–സിഫ്റ്റിൽ (ICAR-CIFT) ശിൽപശാല ആരംഭിച്ചു. ‘മത്സ്യ ഗവേഷണ സ്ഥാപനങ്ങൾക്കായുള്ള മാറ്റസിദ്ധാന്തം’ (Building Organisational Theories of Change for Fisheries Research Institutes) എന്ന വിഷയത്തിൽ ഒക്ടോബർ 12 മുതൽ 14 വരെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ......
തോപ്പുംപടി: പനയപ്പിള്ളി എം.കെ. രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് മുൻ കേന്ദ്രമന്ത്രി പ്രൊഫ.......
തൃശൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ സംഘടിപ്പിച്ച വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
സമാപന സമ്മേളനം സംസ്ഥാന ഫിഷറീസ്- സാമൂഹ്യനീതി വകുപ്പുമന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഗ്രൂപ്പ് സ്ഥാനങ്ങളുടെ സി.എം.ഡിയുമായ വി.പി. ......