ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കേന്ദ്ര സർക്കാർ. കരാറിന്റെ ആദ്യപടിയായുള്ള സംയുക്ത പ്രസ്താവന അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി ഒപ്പിടുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
കരാറിലെ പ്രധാന വശങ്ങൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കരാറിലെ പ്രധാന സൂചനകൾ ഇവയാണ്:
നികുതി ഇളവ്: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ നിലവിലുള്ള നികുതി 18 ശതമാനമായി കുറയ്ക്കും. ......
ന്യൂഡൽഹി: സുപ്രീം കോടതി, ഹൈക്കോടതികൾ, ട്രിബ്യൂണലുകൾ, കീഴ്കോടതികൾ എന്നിവിടങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ ഫീസ് ഘടന കേന്ദ്ര നിയമ-നീതി മന്ത്രാലയം പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക മെമ്മോറാണ്ടം അനുസരിച്ച്, ഫെബ്രുവരി 1-ന് മുൻപ് പൂർത്തിയാക്കിയ ജോലികൾക്ക് പഴയ നിരക്കിലായിരിക്കും പ്രതിഫലം ലഭിക്കുക. ......
വേൾഡ് ഫിലിം ഡേയോട് അനുബന്ധിച്ച് ഡിംസ് മീഡിയ കോളേജിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ്, പരസ്യചിത്ര സംവിധായകനും ചലച്ചിത്രതാരവുമായ സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു.കോളേജ് ഡയറക്ടർ റവ. ഡോ. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം. ക്ഷാമബത്ത (DA) എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സർക്കാരിന്റെ കാരുണ്യമല്ലെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാവലാളായി വീണ്ടും സുപ്രീം കോടതി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ ഉടനടി കൈവിലങ്ങണിയിക്കുന്ന പോലീസിന്റെ പതിവ് രീതി ഇനി നടപ്പില്ല. ......
കൊല്ലം: കേരളത്തിന്റെ എയിംസ് (AIIMS) എന്ന ദീർഘകാല സ്വപ്നത്തെ അട്ടിമറിക്കാനും സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കമായി ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ് പ്രഖ്യാപനം മാറുന്നു. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടും, അത് അനുവദിക്കാതെ ഇ.എസ്.ഐ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന ആക്ഷേപം ശക്തമാവുകയാണ്.
എയിംസിനെ വെട്ടി നിരത്താൻ പുതിയ അടവ് പൂർണ്ണമായും കേന്ദ്ര ഫണ്ടിൽ പ്രവർത്തിക്കുന്നതും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുനൽകുന്നതുമായ എയിംസ് ആണ് കേരളം ആവശ്യപ്പെടുന്നത്. ......
കൊച്ചി: 38-ാമത് കേരള സയൻസ് കോൺഗ്രസിൽ പുരസ്ക്കാരങ്ങൾ നേടിയ അധ്യാപകരെയും, ഗവേഷകരെയും, വിദ്യാർത്ഥികളെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ആദരിച്ചു. ......
ഈയിടെ റിലീസായി 1000 കോടിയിലധികം കളക്ഷൻ നേടി വമ്പൻ വിജയമായ 'ദുരന്തർ' എന്ന ഹിന്ദി ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായ മാധവൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. തുടർന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുവരുന്ന മാധവൻ അടുത്ത് ഒരു ഗുണ്ടാ സംഘത്തിന്റെ ലീഡറായും അഭിനയിക്കുകയാണ്. ......
കൊച്ചി: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹം എറണാകുളം അതിരൂപതയുടെ ചുമതല വഹിച്ചിരുന്നപ്പോൾ നേരിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
അഭിപ്രായപ്പെട്ടു.
കുർബാന തർക്കത്തിന്റെ മറവിൽ ചില നിരോധിത തീവ്രവാദ സംഘടനകളുടെ സഹായം എറണാകുളത്ത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ലഭിക്കുന്നുണ്ടെന്ന് ഇതിനു മുൻപും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ തുറന്നുപറച്ചിലുകൾ നടത്തി തുടങ്ങിയതോടെയും ഇത് സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിൽ സമർപ്പിച്ചതും മുതലാണ് ആൻഡ്രൂസ് മെത്രാൻ ഏകീകൃത കുർബാന വിരുദ്ധ വൈദിക - അൽമായ കൂട്ടുകെട്ടിന്റെ ശത്രുവായി മാറിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിൽ കൊച്ചിൻ ഷിപ്യാർഡ് മാനേജർമാർക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ മാനേജ്മന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (എംഡിപി) കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
ആധുനിക വ്യവസായ മേഖലയിൽ വിജയകരമായ പ്രൊജക്റ്റ് നിർവഹണത്തിനായി ശാസ്ത്രീയ മാനേജ്മെന്റ് സമീപനങ്ങളും കാര്യക്ഷമമായ നേതൃത്വവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ......