കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററില്‍ തീയേറ്റര്‍ ഹാളില്‍ ഫെബ്രുവരി 10 ന് (ചൊവ്വാഴ്ച) ചാവറ ജയന്തി ദിനത്തില്‍ വൈകൂന്നേരം 5.30 ന് ചാവറ ജയന്തി പ്രഭാഷണം ആലുവ മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ, സ്റ്റാന്‍ലി പുല്‍പ്രയില്‍ നടത്തും, തുടര്‍ന്ന് 'യേശു ചരിതം' , ഭാരത നാട്യം, പ്രശസ്ത നര്‍ത്തക ദമ്പതികളായ ഷഫീക്കുദീനും ഭാര്യ ഷബാന ഷഫീക്കുദീനും ചേര്‍ന്ന് അവതരിപ്പിക്കുന്നു. പത്മഭൂഷണ്‍ വി പി ധനഞ്ജയന്റെ ശിഷ്യന്മാരായ ഷഫീക്കുദീനും ഭാര്യ ഷബാന ഷഫീക്കുദീനും ഒരു പതിറ്റാണ്ടിലേറെയായി ഒരുമിച്ച് ഭരതനാട്യം നൃത്തം അവതരിപ്പിക്കുന്നു. ഷഫീക്കുദീനും ഷബാനയും ഒരേ താളത്തില്‍ നൃത്തം ചെയ്യുമ്പോള്‍, പരമ്പരാഗത ഇടങ്ങളില്‍ നൃത്തം ചെയ്യുകയും ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുക മാത്രമല്ല, മുസ്ലീം ദമ്പതികള്‍ മറ്റ് കലാകാരന്മാര്ക്ക് പുതിയ പാത തുറന്നുകൊടുക്കുകകൂടിയാണ് ചെയുന്നത്. യേശുവിന്റെ ജീവിത ചരിത്രത്തെ ഇതിവൃത്തമാക്കി ഭരതനാട്യം അവതരിപ്പിക്കുന്നത് ആദ്യമായാണ്. പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. ......
ജനകീയ കൂട്ടായ്മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും ഹരിതാപവും കാർബൺ രഹിതവുമായ ഒരു കേരളം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ......
വാഷിങ്ടൻ: ലൈംഗിക കുറ്റകൃത്യക്കേസിൽ വിവാദ കേന്ദ്രമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ‘എപ്സ്റ്റീൻ ഫയൽസ്’ൽ പുതിയ വെളിപ്പെടുത്തലുകൾ. ഇന്ത്യൻ വ്യവസായ പ്രമുഖൻ അനിൽ അംബാനിയുമായി എപ്സ്റ്റീൻ 2017 മുതൽ 2019 വരെ നടത്തിയ ഫോൺ സന്ദേശങ്ങളുടെ ഉള്ളടക്കമാണ് ഇപ്പോൾ പുറത്തുവന്നത്. ......
കൊച്ചി: ഓരോ ഭാരതീയനും ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കണമെന്നും ശ്രീരാമകൃഷ്ണ വിവേകാനന്ദ ദർശനങ്ങളുടെ മനനത്തിലൂടെ നാം ഉൾക്കാഴ്ച ഉള്ളവരായി മാറുമെന്നും അഴിമതിയല്ല, അഭിമാനമാണ് നമുക്കുവേണ്ടത് എന്ന തിരിച്ചറിവ് പുതിയ തലമുറയുടെ ഒരു വികാരമായി താൻ കാണുന്നു എന്നും ഗവർണർ ഡോ .സി വി ആനന്ദബോസ് പറഞ്ഞു. ആത്മാഭിമാനത്തോടെയും സഹവർത്തിത്വ ബോധത്തോടെയും നാം ഓരോരുത്തരും രാഷ്ട്രത്തിനായി സേവനം സമർപ്പിക്കണം എന്ന് കലൂർ ശ്രീ രാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന ചടങ്ങിൽ സമഗ്ര സംഭാവനക്കുള്ള " ശ്രീ രാമകൃഷ്ണ സേവാ പുരസ്കാരം 2025" ഏറ്റുവാങ്ങിയ വെസ്റ്റ് ബംഗാൾ ഗവർണർ ഡോ .സി.വി ആനന്ദബോസ്സ് അഭിപ്രായപ്പെട്ടു.
രാവിലെ ആശ്രമത്തിൽ എത്തിയ ഗവർണറെ മാനേജിങ് കമ്മിറ്റി അംഗങ്ങളും കേരള ബംഗ്ല സംഘ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ......
കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു.
35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. ......
ആലുവ: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഏർപ്പെടുത്തിയ ഈ വർഷത്തെ വന്ദേമാതരം പുരസ്കാരം നാന പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും എഴുത്തുകാരിയുമായ സംഗീത മധുവും നടി ശോഭനയും ഏറ്റുവാങ്ങി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങിൽ ഗവർണർ സി വി ആനന്ദബോസിൽ നിന്നാണ് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പശ്ചിമബംഗാൾ ഗവർണർ വന്ദേമാതരം പുരസ്കാരം ഏർപ്പെടുത്തിയത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപാകെ മൊഴിനൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രതികരിച്ചു.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യംചെയ്യലിൽ ഉൾപ്പെട്ടുവെന്നും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ......
ന്യൂഡൽഹി: അമേരിക്കയിലെ ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് പുറത്തിറക്കിയ ഭൂപടമാണ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ......