തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23-ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മ എന്ന് ഗിന്നസ് ബുക്കിൽ ഇടംനേടിയ ഈ പുണ്യോത്സവം മാർച്ച് 4 വരെ ഭക്തിനിറവിൽ ആഘോഷിക്കും. ......
തിരുവനന്തപുരം: രാഷ്ട്രീയക്കളരിയിലെ 'ക്യാപ്റ്റൻ' പിണറായി വിജയന്റെ കർക്കശ സ്വഭാവം പ്രശസ്തമാണ്. എന്നാൽ ആ കർക്കശ്യം രാഷ്ട്രീയ നിലപാടുകളിൽ മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന സിപിഐ നേതാവ് സി. ......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്.......
കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അടുത്ത നിയസഭയില്‍ ഉണ്ടാകുമെന്നും അതിന് തയ്യാറാകാത്ത മുന്നണി ആരായാലും അവര്‍ ഇനി കേരളം ഭരിക്കില്ലെന്നും രാജു അപ്സര പറഞ്ഞു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, 75 വയസ് കഴിഞ്ഞ ആദ്യകാല നേതാക്കള്‍ക്കുള്ള പെന്ഷന് വിതരണവും ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ......
പാലക്കാട്: കോമണ്‍ ഏരിയയില്‍ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്ട്രോള്ഡ് മുറി ഈ പദ്ധതിയുടെ സവിശേഷത പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 120-ാമത് പദ്ധതിയായ അസറ്റ് ഗ്രാനറിയുടെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കുടുംബത്തിലും സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായിപാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ജനപ്രതിനിധികൾക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജന പ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം തദ്ദേശാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭരണനിർവഹണ സംവിധാനങ്ങളിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് അതിയായ പ്രാധാന്യമുണ്ട്.എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ലഭ്യമാക്കുന്നതിനും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുംജനപ്രതിനിധികൾക്ക് ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് ആർച്ച് ബിഷപ് കൂട്ടി ചേർത്തു.എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് പാപ്പാളി ഹാളിൽ വച്ച് നടന്ന ആദര സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. ......
കൊച്ചി: സുഗമമായ ശസ്ത്രക്രിയയ്ക്കുള്ള വഴികാട്ടിയായി എറണാകുളം വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു. ......
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് മുൻ ഡയറക്ടർ ജനറൽ ഡോ. ......
കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറച്ചു. ജീവനക്കാർക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ആരംഭിക്കാൻ അനുമതി നൽകുന്ന ഫ്ലെക്സിബിൾ സംവിധാനവും നടപ്പിലാക്കി. ......
ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് "സ്മാഷ് ഫിയസ്റ്റ 2K26 - സീസൺ 02”, 2026 ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ രാത്രി 10 മണി വരെ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ – ക്ലോബർ സ്പോർട്സ് സെന്ററിൽ വെച്ച് നടക്കും.
പുരുഷ ഡബിൾസിൽ ഓപ്പൺ, എ,സി,ഡി,ഇ വിഭാഗങ്ങളിലും, മിക്സഡ് ഡബിൾസ് ബി വിഭാഗത്തിലും മത്സരങ്ങൾ നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും , സമ്മാനങ്ങളും, ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ......