ദോഹ:സംസ്കൃതി ഖത്തർ കുട്ടികളുടെ സബ്കമ്മിറ്റിയായ "സംസ്കൃതി കളിക്കൂട്ടം", Qatar Foundation - ഗ്രീൻ ഐലന്റിലേക്ക് “സസ്സ്റ്റൈനബിലിറ്റി ടൂർ" എന്ന പേരിൽ എഡ്യൂക്കേഷണൽ ട്രിപ്പ് സംഘടിപ്പിച്ചു. എഴുപതോളം കുട്ടികളും ഇരുപത്തിയഞ്ചോളം വളണ്ടിയർമാരും, ഒപ്പം സംസ്കൃതി വൈസ് പ്രസിഡൻ്റ് സുനീതി സുനിലും കേന്ദ്ര നേതാക്കളും പങ്കെടുത്ത പരിപാടി വൻ വിജയമായി.
ഗ്രീൻ ഐലന്റിലെ അധ്യാപകർ മാലിന്യ സംസ്കരണത്തെക്കുറിച്ചും വിവിധ ഊർജസ്രോതസ്സുകളെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി. ......
കൊച്ചി: കണ്ടൽ കക്കയെ ഹാച്ചറിയിൽ കൃത്രിമമായി പ്രജനനം നടത്തുന്നതിൽ വിജയിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗ്ഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികൾക്ക് പുതിയ വരുമാനമാർഗ്ഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് ഈ ശാസ്ത്രീയ നേട്ടം.
സി.എം.എഫ്.ആർ.ഐയിലെ മാരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് ജിലോയ്ന ഇറോസ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ......
കോഴഞ്ചേരി: വൈ എം. സി. എ. കേരള റീജൻ മാരാമൺ കൺവൻഷൻ പവലിയൻ, യാക്കോബായ സഭ നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക് ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മണ്ഡല അതിർത്തിയായ കൊല്ലകടവിൽ നിന്നും എം കെ റോഡിലൂടെ ജാഥ ചെങ്ങന്നൂർ നഗരത്തിൽ എത്തി. ......
കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങി വിവാദങ്ങൾ സൃഷിട്ടിച്ച് വമ്പൻ വിജയമായ ചിത്രമാണ് ‘മാർക്കോ’. ഹനീഫ് അദേനി സംവിധാനം ചെയ്ത്, ഉണ്ണിമുകുന്ദൻ നായകനായ ഈ ചിത്രം വളരെ അക്രമാസക്തമായ ദൃശ്യങ്ങളോടുകൂടിയാണ് പുറത്തിറങ്ങിയത്. ......
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് .
വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്ന് പറയുന്ന റിപ്പോർട്ട് വിജിലൻസ് സർക്കാരിന് സമർപ്പിച്ചു.
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻറെ അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിവകുമാറിന്റെ സുഹൃത്തുക്കളായ എൻ.എസ് ഹരികുമാർ, എം. ......
കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദന് പറയുന്നു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. ......
ദോഹ: 'കായികം ഞാൻ തിരഞ്ഞെടുത്തു' (I Chose Sports) എന്ന മുദ്രാവാക്യവുമായി 2026-ലെ ദേശീയ കായിക ദിനം ആഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യം മുഴുവൻ ഒരു വലിയ കായിക വേദിയായി മാറും. ......
മലപ്പുറം: ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണം വെറും “അധരവ്യായാമം” മാത്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ ഗൗരവമായി എടുക്കില്ലെന്നും, എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു രണ്ട് ചാനലുകൾ ഉണ്ടായാലും അതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് നിർണായകമായ വഴിത്തിരിവായി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശാസ്ത്രീയ പരിശോധനകൾക്ക് അനുമതി നൽകി. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ നടന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അന്തിമ വ്യക്തത നേടുന്നതിനായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്താനാണ് കോടതി നിർദേശം. ......