കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും സംസ്ഥാനത്തെ പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 15,000-ത്തോളം കുട്ടികളാണ് വിവിധ തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നത്. ......
കൊച്ചി: പ്രമേഹം മൂലം കാലുകളിലെ അസ്ഥികളിലും സന്ധികളിലുമുണ്ടാകുന്ന കേടുപാടുകൾ കണ്ടെത്തുന്നതിനായി വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ വാലന്റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ഫൂട്ട് ആൻഡ് ആങ്കിൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 14ന് രാവിെല 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിന് ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റ് ഡോ. ......
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഫെബ്രുവരി 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകും. ......
തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ കീറാമുട്ടി; തർക്കങ്ങളിലും അയോഗ്യതയിലും തട്ടി ഇടതു-വലതു മുന്നണികൾ പ്രതിസന്ധിയിൽ.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ എത്തിനിൽക്കെ, സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾക്ക് തലവേദനയാകുന്നു. ഘടകകക്ഷികളുടെ കടുത്ത അവകാശവാദങ്ങളും പ്രമുഖ നേതാക്കളുടെ അയോഗ്യതയും മുന്നണികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അഴിമതിയും അയോഗ്യതയും:
എൽ.ഡി.എഫിന് 'തിരുവനന്തപുരം' കനത്ത വെല്ലുവിളി
പതിനഞ്ചാം തീയതിയോടെ മേഖല ജാഥകൾ അവസാനിക്കുന്നതോടെ എൽ.ഡി.എഫ് ചർച്ചകളിലേക്ക് കടക്കാനിരിക്കെ, തിരുവനന്തപുരം മണ്ഡലം മുന്നണിയെ സംബന്ധിച്ച് വലിയ കുഴപ്പമായി മാറുന്നു.
ആന്റണി രാജുവിന്റെ വിധി:
തൊണ്ടിമുതൽ കേസിൽ മൂന്നു വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ നിലവിലെ എം.എൽ.എ ആന്റണി രാജു അയോഗ്യനായി. ......
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് പ്രകാശനം ചെയ്തു. ......
തിരുവനന്തപുരം: നഗരത്തിലെ അനധികൃത സ്പാകൾക്കും മസാജ് സെന്ററുകൾക്കും എതിരെ യുദ്ധപ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ. ലൈസൻസില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ മേയറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം പരിശോധന കർശനമാക്കി. ......
തിരുവനന്തപുരം: അമേരിക്കൻ മലയാളിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ഒത്താശ ചെയ്ത ശാസ്തമംഗലം സബ് രജിസ്ട്രാർ കെ. ലക്ഷ്മി മ്യൂസിയം പോലീസിന്റെ പിടിയിലായി. ......
വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന് ജീവനൊടുക്കി.
കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന് നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്.
ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ......
ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളില്‍ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ കോണ്‍ഫിഡൻസ് ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന നടന്നിരുന്നു. ......
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിന് പിന്നാലെ, യു.ഡി.എഫ് ഭരണകാലത്ത് നടന്ന സ്വർണ്ണക്കൊടിമര നിർമ്മാണത്തിലും വൻ ക്രമക്കേട് നടന്നെന്ന കണ്ടെത്തലോടെ വിഷയം രാഷ്ട്രീയ അഗ്നിപരീക്ഷയാകുന്നു. സ്വർണ്ണപ്പാളി കേസിൽ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം അധികൃതരും പ്രതിക്കൂട്ടിലായിരിക്കെ, കൊടിമര നിർമ്മാണത്തിലെ അഴിമതിയിൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ......