കൊച്ചി : നാമിന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ചാവറ പിതാവിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെ വളർന്നുവന്നതാണ്. കത്തോലിക സഭയുടെ അതിർവരമ്പുകളിൽ ഒതുങ്ങി കൂടുന്നതായിരുന്നില്ല, ദീർഘ ദർശിയായ സമഭാവനയുടെ വക്താവായിരുന്നു ചവറയച്ചനെന്ന് മംഗലപ്പുഴ സെമിനാരി റെക്ടർ ഫാ. ......
നിങ്ങളുടെ വീട്ടുവാതിൽക്കൽ
സൈബർ ഇടങ്ങൾ സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന ഓരോ വ്യക്തിയുടെയും സ്വൈരജീവിതത്തിലേക്ക് കടന്നുകയറുന്ന ഏറ്റവും ഭീകരമായ ചതിക്കുഴിയാണ് 'ഡിജിറ്റൽ അറസ്റ്റ്'.കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്, സാങ്കേതികവിദ്യയുടെ മറവിൽ മനുഷ്യന്റെ ഭയത്തെ ചൂഷണം ചെയ്ത് കോടികൾ കവരുന്ന ക്രൂരമായ കാഴ്ചകളാണ്. ഭാരതീയ നിയമവ്യവസ്ഥയിൽ എവിടെയും ഇല്ലാത്ത ഒന്നാണ് ഡിജിറ്റൽ അറസ്റ്റ് എന്നതെങ്കിലും, നിയമപാലകരുടെ വേഷമണിഞ്ഞെത്തുന്ന തട്ടിപ്പുകാർക്ക് മുന്നിൽ ഉയർന്ന വിദ്യാസമ്പന്നർ പോലും പകച്ചുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.
സാധാരണയായി ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള ഫോൺ കോളിലൂടെയോ വാട്ട്സാപ്പ് സന്ദേശത്തിലൂടെയോ ആണ് ഈ കെണിയൊരുങ്ങുന്നത്. ......
തിരുവനന്തപുരം: മലമ്പുഴയുടെ രാഷ്ട്രീയചരിത്രം ചുവപ്പിൽ പൊതിഞ്ഞതാണ്. 1965-ൽ മണ്ഡലം പിറന്നത് മുതൽ ഇതുവരെ മറ്റൊരൊറ്റ കൊടിക്കും അവിടെ വിജയത്തിന്റെ കൊടിമരം നാട്ടാൻ സി.പി.എം അനുവാദം നൽകിയിട്ടില്ല. ......
ന്യൂഡൽഹി: പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോരിനിടയാക്കിയ, മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ 'ഫോർ സ്റ്റാർസ് ഒഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്സ്. ജനറൽ നരവനെയു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: തലസ്ഥാനം മുതൽ പാലക്കാട് വരെ നീളുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മേൽ ആശങ്കയുടെ നിഴൽ വീഴ്ത്തിയിരിക്കുകയാണ് സുനിൽ കനഗോലുവിന്റെ പുതിയ സർവേ റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തുമെന്ന് പ്രവർത്തകർ ആവേശം കൊള്ളുമ്പോഴും, പാർട്ടിയുടെ അടിത്തറ ഇളകിക്കിടക്കുന്ന നാല് പ്രധാന ജില്ലകളിലെ യാഥാർത്ഥ്യം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു
കോട്ടകളിൽ വിള്ളൽ വീഴുമ്പോൾ
പതിനാല് മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയിൽ വെറും ഒരു സീറ്റിലൊതുങ്ങിയ കോൺഗ്രസിന്, ഇത്തവണയും വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നാണ് സർവേ പ്രവചിക്കുന്നത്. ......
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും, സ്വദേശത്ത് പഠിച്ചവർക്ക് ലഭിക്കുന്ന അതേ തുക സ്റ്റൈപ്പൻഡായി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി.ബി. ......
ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ദൃശ്യങ്ങൾക്കും സിന്തറ്റിക് ഉള്ളടക്കങ്ങൾക്കും കർശന നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് 2021-ലെ ഐടി നിയമങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതികൾ വരുത്തി. ഡീപ് ഫേക്കുകൾ, വ്യാജ വ്യക്തിത്വങ്ങൾ സൃഷ്ടിക്കൽ, സിന്തറ്റിക് മീഡിയയുടെ ദുരുപയോഗം എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്പുതിയ നിയമങ്ങൾ ഫെബ്രുവരി 20 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം "സിന്തറ്റിക്കായി നിർമ്മിക്കപ്പെട്ട വിവരങ്ങൾ" എന്നതിന് വ്യക്തമായ നിർവ്വചനം ആദ്യമായി നൽകിയിട്ടുണ്ട്. ......
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ ജീവനക്കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെ റാന്നിയിൽ നിന്ന് പൊലീസ് പിടികൂടി. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമായി രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്കിന് ഇന്ന് അർദ്ധരാത്രിയിൽ തുടക്കമാകും. ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന സമരം നാളെ അർധരാത്രി വരെ തുടരും. ......