മലയാളത്തിലെ പുരാതനരേഖകളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും പൊതുജനങ്ങൾക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്ററിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ പി എഫ് മാത്യൂസ് നിർവഹിച്ചു. നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയ ആയി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റൽ ആർക്കൈവിംഗ് പ്രവർത്തനങ്ങൾ എന്ന് ശ്രീ പി എഫ് മാത്യൂസ് പറഞ്ഞു. ......
കൊച്ചി: കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എൻജിനീയേർസ് അസോസിയേഷൻ എട്ടാമതു സംസ്ഥാന വാർഷിക സമ്മേളനം എറണാകുളം ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എം. ......
കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയർമാരുടെയും ആർകിടെക്റ്റുമാരുടെയും പ്രൊഫഷണൽ മികവും സാമൂഹിക ബന്ധവും ഒരുമിപ്പിക്കുന്ന എഞ്ചിനീയേഴ്സ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷം 14ന് വെണ്ണലയിലെ ക്ലബ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ആറരക്ക് നടക്കുന്ന ആഘോഷം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പിൽ KIREAP ന്റെ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്കൽ മോഡലിംഗ്, കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിംഗ് എന്നീ രണ്ട് ഗവേഷണ മേഖലയിലാണ് ഒഴിവുകൾ. ......
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനുള്ള വ്യക്തമായ ദിശാബോധം ബജറ്റിൽ ഇല്ലെന്നും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ സർക്കാർ ഗൗരവമായി കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ......
കൊച്ചി: സാധാരണയായി മൂന്നാം പിറന്നാൾ ആഘോഷങ്ങൾ വർണ്ണാഭമായ പാർട്ടികളിലും കേക്ക് മുറിക്കലിലുമാണ് അവസാനിക്കാറുള്ളത്. എന്നാൽ കാലടി സ്വദേശികളായ ശ്യാം ബാബുവിന്റെയും ആതിരയുടെയും മകൻ അയാൻ തന്റെ മൂന്നാം ജന്മദിനം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ട്രാക്കായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ, കാണികൾക്ക് മുന്നിൽ ഈ മൂന്ന് വയസ്സുകാരൻ വിസ്മയമായി മാറി. ......
കൊച്ചി - വിശാല കൊച്ചി വികസന അതോറിട്ടിയിൽ (ജി സി ഡി എ )യിൽ താൽക്കാലിക ജീവനക്കാരെ നിയമപരമായ നിയമന നടപടികൾ മറികടന്ന് സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ അനീതിയാണെന്നും യുവജനങ്ങളോടുള്ള തുറന്ന വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പി.എസ്.സി പരീക്ഷകൾ എഴുതി വർഷങ്ങളായി നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അവഗണിച്ചുകൊണ്ട്, പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തം ആളുകളെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.
യോഗ്യതക്കും . സുതാര്യതക്കും പകരം പാർട്ടി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ......
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രീകൃത ബ്രാഞ്ച് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇത്തരമൊരു സംരംഭം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനിയായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാറി.
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന രീതിയിലാണ് ഈ ബ്രാഞ്ച് രൂപകല്‍പ്പന. ......
കൊച്ചി - ഭാരതീയ ജനസംഘം സ്ഥാപകരിൽ ഒരാളും ബിജെപിയുടെ സൈദ്ധാന്തിക അടിത്തറയായഏകാത്മ മാനവാദത്തിന്റെ പ്രയോക്താവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ 58-ാമത് ബലിദാനദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയും അനുസ്മരണ യോഗത്തോടെയും ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറ്റി മത്സരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി സിപിഐ നേതാവും മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി. ......