കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി സംഘർഷഭരിതമായി. ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി സെക്രട്ടറി അഡ്വ. ......
ന്യൂഡൽഹി:ലോകത്തെ വിറപ്പിച്ച ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന വിസ്ഫോടനാത്മകമായ ആരോപണവുമായി ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെയും കുറിച്ചുള്ള പരാമർശങ്ങൾ ഈ ഫയലുകളിൽ ഉണ്ടെന്നും, ഇത് ആയുധമാക്കി ഇന്ത്യയുടെ താല്പര്യങ്ങൾ ബലികഴിച്ച് യു.എസുമായി വ്യാപാര കരാറിൽ ഒപ്പിടാൻ സർക്കാർ നിർബന്ധിതരായെന്നും രാഹുൽ ആരോപിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രമുഖർക്ക് കാഴ്ചവെച്ച കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ കേന്ദ്രമന്ത്രിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നാണ് രാഹുലിന്റെ വാദം. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങും മുമ്പ് രാഷ്ട്രീയ ചതുരംഗത്തിൽ കരുക്കൾ നീക്കി കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഫെബ്രുവരി 15-നകം പൂർത്തിയാക്കാൻ കെ.പി.സി.സി അന്തിമ ശ്രമം തുടങ്ങി. ......
ന്യൂഡൽഹി: ശബരിമലയിലെ സ്വർണപ്പാളി കേസിലെ പ്രതികൾ എല്ലാ പരിധികളും ലംഘിച്ചുവെന്ന് സുപ്രീംകോടതി. മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. ......
ന്യൂഡൽഹി: ജുഡീഷ്യൽ സർവീസ് പരീക്ഷകളുടെ ഉത്തരസൂചികകൾ (Answer Keys) പരിശോധിക്കുമ്പോൾ ഹൈക്കോടതികൾ വിഷയവിദഗ്ധരുടെ റോൾ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. അക്കാദമിക് കാര്യങ്ങളിലെ ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് അതത് മേഖലയിലെ വിദഗ്ധരാണെന്നും കോടതി നിരീക്ഷിച്ചു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC) നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. ......
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന ദേശീയതല പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് സമരത്തിൽ പങ്കെടുക്കുന്നവർക്ക് 'ഡയസ് നോൺ' (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ......
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കും. 2021ലെ തിരഞ്ഞെടുപ്പിൽ തന്നെ പാർട്ടിക്ക് 13 സീറ്റുകൾ ഇടതു മുന്നണി അനുവദിച്ചിരുന്നു എന്നതാണ് കേരള കോൺഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നത്. ......
കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ സമരം നീളും. ......
ദോഹ: ഖത്തറിലെ ഏറ്റവും പ്രാധാന്യമേറിയ ഫുട്ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ (Emir Cup 2026) 54-ാം പതിപ്പിന് നാളെ (വ്യാഴം) തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ഖത്തർ ലീഗിലെ പ്രമുഖ ക്ലബ്ബുകൾ ഉൾപ്പെടെ 16 ടീമുകളാണ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് അണിനിരക്കുന്നത്.
സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ അൽ ദുഹൈൽ രണ്ടാം ഡിവിഷനിൽ നിന്ന് യോഗ്യത നേടിയ അൽ വഅബിനെ നേരിടും.കന്നി കിരീടം ലക്ഷ്യമിടുന്ന അൽ വക്രയും ഈ സീസണിൽ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയ അൽ സൈലിയയും തമ്മിൽ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.മുൻ ജേതാക്കളായ ഖത്തർ എസ്സി അൽ ഷമാലിനെയും, ഒമ്പത് തവണ കിരീടം നേടിയ അൽ അറബി അൽ ഷഹാനിയയെയും നേരിടും. ......