തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന ദേശീയതല പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് സമരത്തിൽ പങ്കെടുക്കുന്നവർക്ക് 'ഡയസ് നോൺ' (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ......
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കും. 2021ലെ തിരഞ്ഞെടുപ്പിൽ തന്നെ പാർട്ടിക്ക് 13 സീറ്റുകൾ ഇടതു മുന്നണി അനുവദിച്ചിരുന്നു എന്നതാണ് കേരള കോൺഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നത്. ......
കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ സമരം നീളും. ......
ദോഹ: ഖത്തറിലെ ഏറ്റവും പ്രാധാന്യമേറിയ ഫുട്ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ (Emir Cup 2026) 54-ാം പതിപ്പിന് നാളെ (വ്യാഴം) തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ഖത്തർ ലീഗിലെ പ്രമുഖ ക്ലബ്ബുകൾ ഉൾപ്പെടെ 16 ടീമുകളാണ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് അണിനിരക്കുന്നത്.
സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ അൽ ദുഹൈൽ രണ്ടാം ഡിവിഷനിൽ നിന്ന് യോഗ്യത നേടിയ അൽ വഅബിനെ നേരിടും.കന്നി കിരീടം ലക്ഷ്യമിടുന്ന അൽ വക്രയും ഈ സീസണിൽ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയ അൽ സൈലിയയും തമ്മിൽ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.മുൻ ജേതാക്കളായ ഖത്തർ എസ്സി അൽ ഷമാലിനെയും, ഒമ്പത് തവണ കിരീടം നേടിയ അൽ അറബി അൽ ഷഹാനിയയെയും നേരിടും. ......
ദോഹ : ഖത്തർ എന്ന പ്രവാസ ലോകത്തിന്റെ സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായ നാടൻ പാട്ടു കൂട്ടായ്മയായ കനൽ ഖത്തർ "വാമൊഴിയാട്ടം 2026" എന്ന പരിപാടി സംഘടിപ്പിച്ചു. ഖത്തർ ലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരം ശ്രദ്ധേയമായി. ......
ദോഹ:പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നിസാർ കെ.വിയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ആസാദിനെയും തെരഞ്ഞെടുത്തു. മൻസൂർ ഇ.കെ, അഹ്സന കാരിയാടൻ, റഷാദ് പി കെ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാര്‍. ......
ദോഹ:കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ പതിറ്റാണ്ടുകളായി ഖത്തറില്‍ സജീവമായ തനിമ ഖത്തറിന് പുതിയ നേതൃത്വം. ജസീം സി.കെ (ഡയറക്ടര്‍), ഡോ.......
ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന വിപുലമായ ആഘോഷപരിപാടികൾക്കിടെ സ്റ്റേഡിയം 974 ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക കായിക വേദി (Largest Sports Arena - Temporary) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഫെബ്രുവരി 10-ന് നടന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.
ആഭ്യന്തര മന്ത്രാലയം, ലഖ്വിയ (Lekhwiya), മീഡിയ സിറ്റി ഖത്തർ, വിസിറ്റ് ഖത്തർ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയവും പരിസരവും അത്യാധുനിക കായിക കേന്ദ്രമായി മാറ്റിയത്.മീഡിയ സിറ്റി ഖത്തറിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ സോണിൽ വെർച്വൽ റിയാലിറ്റി, റേസിംഗ് സിമുലേറ്ററുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ......
എയിംസ് വരാൻ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമർശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......