കണ്ണൂർ: മുസ്ലിം നിയമപ്രകാരം ഖുൽ-അ വഴി വിവാഹബന്ധം വേർപ്പെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി വിധിച്ചു. ഭർത്താവിന് 10 ലക്ഷം രൂപ നൽകുന്നതിനൊപ്പം, വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾ തിരികെ നൽകുകയോ അതിന്റെ പണം നൽകുകയോ വേണമെന്നും കോടതി ഉത്തരവിട്ടു. ......
ഗോരഖ്പൂർ: വിവാഹിതയായ യുവതി ഭർത്താവിന്റെ ജ്യേഷ്ഠന്റെ മകനായ പതിനഞ്ചുകാരനൊപ്പം ഒളിച്ചോടി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുദിവസത്തിന് ശേഷം യുവതിയേയും കൗമാരക്കാരനെയും കണ്ടെത്തി. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആൻഡ് വിൻ, പെനാൽറ്റി ഷൂട്ട്, ഫൺ ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽ ഉപഭോക്താക്കൾ പങ്കെടുത്തു. ......
ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർ തങ്ങളുടെ അനുഭവങ്ങൾ അക്ഷരങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുമ്പോൾ അത് ചരിത്രത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും വിലപ്പെട്ട രേഖകളായി മാറാറുണ്ട്. എന്നാൽ, ഈ അക്ഷരങ്ങൾ രാജ്യത്തിന്റെ സുരക്ഷാ കവചത്തിൽ വിള്ളലുണ്ടാക്കിയാലോ? ഈയൊരു ആശങ്കയാണ് മുൻ കരസേനാ മേധാവി ജനറൽ എം.എം. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം):സൂര്യൻ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ആഗ്രഹസാഫല്യത്തിനുള്ള സമയം. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാം. ......
ദോഹ: ‘ഞാൻ സ്പോർട്സിനെ തിരഞ്ഞടുക്കുന്നു’ എന്ന ശീർഷകത്തിലുള്ള ഇത്തവണത്തെ ഖത്തർ ദേശീയ കായിക ദിനം കെഎംസിസി ഖത്തർ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐബിഎൻ അജയാൻ പ്രോജക്ട്സ് റിയൽ എസ്റ്റേറ്റുമായി സഹകരിച്ച് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്താണ് പരിപാടികൾ സംഘടിപ്പിച്ചത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആവേശകരമായ ഫിറ്റ്നസ് ക്യാമ്പ്, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മാർഷ്യൽ ആർട്സ്, കൂടാതെ കുട്ടികൾക്കും വനിതകൾക്കുമായി ഒരുക്കിയ വിവിധ കായിക മത്സരങ്ങൾ എന്നിവ പരിപാടികളുടെ പ്രധാന ആകർഷണങ്ങളായി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ......
ദോഹ: ഖത്തർ ദേശീയ ടീം നായകനും അൽ സദ്ദിന്റെ സൂപ്പർ താരവുമായ അക്രം അഫീഫിന്റെ സമീപകാലത്തെ റെക്കോർഡ് പ്രകടനം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. അവസാനമായി കളിച്ച 13 മത്സരങ്ങളിൽ നിന്ന് മാത്രം 23 ഗോൾ പങ്കാളിത്തമാണ് (10 ഗോളുകൾ, 13 അസിസ്റ്റുകൾ) അഫീഫ് സ്വന്തമാക്കിയത്. ......
ദോഹ / റിയാദ്: ഖത്തറിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയുടെ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തന്ത്രപ്രധാനമായ തീരുമാനമെടുത്തത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ
785 കിലോമീറ്റർ നീളുന്ന ഈ റെയിൽ പാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 300 കിലോമീറ്ററിൽ അധിക വേഗതയിൽ സഞ്ചരിക്കും. ......
ദോഹ: ഫെഡറേഷൻ ഓഫ് ജിസിസി ചേംബേഴ്സിന്റെ (FGCCC) 24-ാം സെഷന്റെ പ്രസിഡന്റായി ഖത്തർ ചേംബർ ചെയർമാൻ ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി ചുമതലയേറ്റു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷൈഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
ഖത്തറിലെയും ഗൾഫിലെയും സാമ്പത്തിക രംഗത്തെ പ്രമുഖ വ്യക്തിത്വമാണ് ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി. ......