ഉത്തരകൊറിയയിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ മകളായ കിം ജൂ എയെ ഭാവി ഭരണാധികാരിയായി പരിഗണിക്കുന്നുവെന്നാണ് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ......
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DoT) ഡയറക്ടര്‍ ജനറല്‍ ടെലികോം (DGT) ആസ്ഥാനത്തിന് കീഴിലുള്ള കേരള ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (LSA), സുരക്ഷാ സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള ദക്ഷിണമേഖലാ വാര്‍ഷിക സമ്മേളനം 2026 ഫെബ്രുവരി 12-ന് എറണാകുളം മറൈന്‍ ഡ്രൈവിലെ ഹോട്ടല്‍ താജ് വിവാന്തയില്‍ സംഘടിപ്പിച്ചു.
സമ്മേളനത്തില്‍ ടെലികോം വകുപ്പിന്റെ നാല് ദക്ഷിണമേഖലാ എല്‍.എസ്.എ-കളിലെ (കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക) ഉദ്യോഗസ്ഥരും, കേന്ദ്ര-സംസ്ഥാന നിയമപാലന ഏജന്‍സികളും (LEAs), വിവിധ ടെലികോം സേവന ദാതാക്കളും (എയര്‍ടെല്‍, ആര്.ജെ.ഐ.എല്‍, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്) പങ്കെടുത്തു. കൂടാതെ ആര്.ബി.ഐ, എസ്.ബി.ഐ, ഫോണ്‍പേ, സി.ഒ.എ.ഐ (COAI), ഐ.എസ്.പി.എ.ഐ (ISPAI) എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്.......
ദോഹ: വടകരയിലെ പ്രശസ്തമായതും പഴക്കമേറിയതുമായ ഗവൺമെൻ്റ് കോളേജ് മടപ്പള്ളിയിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ GMAQ നാളെ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടുന്നു. അൽ വക്രയിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് റീകണക്ട് എന്ന പേരിൽ നടക്കുന്ന ലോഞ്ചിംഗ് പരിപാടി.
ഖത്തറിലെ മലയാളികളായ പ്രവാസി സമൂഹത്തിൽ ഗണ്യമായ പ്രാതിനിധ്യമുള്ള വടകരയിൽ നിന്നും ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികൾ ദോഹയിൽ ഉണ്ട്. ......
ദോഹ: ഖത്തറിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓർക്കാപ്പുറത്ത് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓർമ്മകൾ അയവിറക്കി കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം
ഫെബ്രുവരി 13 വെള്ളി വൈകുന്നേരം 6.30 ഐ സി സി അശോക ഹാളിൽ നടക്കുമെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെയാണ് അദ്ദഹം വിടപറഞ്ഞത്. അനുസ്മരണ സംഗമത്തിൽ ദോഹയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ......
കൊച്ചി: മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാൻ സംഘടിപ്പിച്ച മത്സരത്തിന്റെ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കി നോടനുബന്ധിച്ച് യുഡിറ്റിഎഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 27 , 19 എന്നിവിടങ്ങളിലെ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും നടത്തി. എഐടിയുസി മണ്ഢലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : വണ്ടർലാ ഹോളിഡേയ്സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. ......