കൊച്ചി : വണ്ടർലാ ഹോളിഡേയ്സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. ......
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ് .ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ......

വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായിരുന്ന സി ജെ റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയിഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ട ലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച പരാതിയിൽ കർണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ബാംഗ്ളൂർ ഡി ഐ ജി യോട് റിപ്പോർട്ട് ആവിശ്യപ്പെട്ടു.
2026 ജനുവരി 30 വെള്ളിയാഴ്ച ബംഗളുരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫീസിൽ വച്ച് സ്വയം വെടി വച്ചാണ് റോയി മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. മരണം സംഭവിച്ച ദിവസം ഓഫീസിൽ റോയി വന്ന സമയത്തെ കുറിച്ച് ഓഫീസ് ജീവനക്കാരും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വളരെ വലിയ വൈരുദ്ധ്യം കാണുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരിക്കവെയാണ് സി ജെ റോയി മരണപ്പെടുന്നത്. മരണത്തെക്കുറിച്ച് നിരവധി ദുരൂഹതകൾ ഉയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തി വരുന്ന റെയിഡിന്റെ നടപടി ക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി ജെ റോയിയുടെ സ്ഥാപനത്തിലെ റെയിഡിലെ രീതികളെന്ന് വളരെ വ്യക്തമാണ്. പല ദിവസങ്ങളിലായി റെയിഡ് നടത്തിയതും പല കാരണങ്ങൾ പറഞ്ഞു രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി ജെ റോയിയുമായി ഇട പഴകിയതും ദുരൂഹതയുണ്ട്. കേരളത്തിൽ ജോലി ചെയ്തിരുന്ന ഉന്നത റാങ്കിലുള്ള ഒരു ഇ ഡി ഉഗ്യോഗസ്ഥനെ അടുത്ത സമയം കേന്ദ്ര ഗവണ്മെന്റ് നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കിയിരുന്നു. അതിനാൽ ആദായ നികുതി ഉദ്യോഗസ്ഥർ എല്ലാവരും സത്യസന്ധമായി പ്രവർത്തിക്കുന്നവരായി കാണുവാൻ കഴിയില്ല. കൊച്ചിയിലുള്ള സംഘമാണ് ബാംഗ്ലൂരിൽ തങ്ങി നിരവധി തവണ റോയിയുമായി ബന്ധപ്പെട്ടിരിക്കുന്നത്.റെയിഡ് നടക്കുമ്പോഴും മറ്റ് തുടർ നടപടികളിലും രണ്ട് സാക്ഷികൾ വേണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ നടക്കുന്ന പോലീസ് അന്വേഷണം ആദായ നികുതി വകുപ്പിനെ മുഖവിലയ്ക്ക് എടുത്തുള്ളതാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ചിരുന്നോയെന്നതും പരിശോധിക്കേണ്ടതാണ്. സുപ്രീം കോടതി പറയുന്ന മാനദണ്ഡങ്ങൾ പല ഘട്ടങ്ങളിലും ആദായ നികുതി വകുപ്പ് പാലിക്കാത്തതിന് തെളിവുകൾ പുറത്ത് വരുന്നു. റെയിഡിന് മറവിൽ മറഞ്ഞിരിക്കുന്ന ഇടപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരാതിരിക്കുവാൻ ആദായ നികുതി ഉദ്യോഗസ്ഥർ സംഘടിച്ച് തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും അഡ്വ. ......
ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ.......
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബിക് ലു ശിവ എന്ന ശിവപ്രസാദ് വധിക്കപ്പെട്ട കേസ്സിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന് എംഎൽഎ ഒളിവിൽ പോയി. ......
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ഹരിത പാഠവുമായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച, 'വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടം നാളെ (13.02.2026) എറണാകുളം സെയിന്റ് ആൽബർട്സ് സ്കൂളിൽ നടക്കും.രാവിലെ 10ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തി പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും കാര്‍ഷിക വിജ്ഞാൻ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ വിദ്യാലയാങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും,കുട്ടികൾക്ക്, വിത്തിൽ നിന്ന് വിളയിച്ചെടുത്ത വേപ്പിൻ തൈകളുടെ വിതരണവും നടക്കും. അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്നും അധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി അതിരൂപത വിദ്യാഭ്യാസ കോർപ്പറേറ്റ് സമിതിയും പരിസ്ഥിതി കമ്മിഷനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പ്രൊഫ കെ.വി തോമസ് സ്വാഗതം പറയും.ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും.എറണാകുളം ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. ......
കൊച്ചി: ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹത്തിന്റെ എന്‍.എസ്.ഇ. ......
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, 2026 ലെ ബീസ്പോക് എ.ഐ എയർ കണ്ടീഷണർ ശ്രേണിക്കായി പ്രത്യേക സർവീസ് മെയ്ന്റനൻസ് സംവിധാനമായ 'സ്മാർട്ട് തിങ്സ് ഹോം കെയർ' അവതരിപ്പിച്ചു. എസിയുടെ പ്രവർത്തനം സ്വയം നിരീക്ഷിച്ച് സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും ഉപഭോക്താക്കളെ അറിയിക്കുകയും വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കേടുപാടുകൾക്ക് മുൻകരുതലായി കൃത്യമായി ഇടവേളകളിൽ സർവീസ് മെയ്ന്റനൻസ് ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഉപയോഗാനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കും
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ എസി പരിപാലനം പലപ്പോഴും വൈകിപ്പോകുന്നു. ......

കൊച്ചി: നിർമ്മാണ മേഖലകളിലെ ചെറിയ ഇടങ്ങളിലും കാർഷിക ആവശ്യങ്ങൾക്കും പരമാവധി പ്രവർത്തനക്ഷമത കൈവരിക്കും വിധം രൂപകൽപ്പന ചെയ്തിരിക്കുന്ന 30 ഇസഡ് മിനി എക്സ്കവേറ്റർ ജെസിബി ഇന്ത്യ പുറത്തിറക്കി.നഗര പ്രദേശങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും പരിമിതമായ തൊഴിൽ മേഖലകളിലും ഉയർന്ന കാര്യക്ഷമത ഉറപ്പാക്കുക, പ്രവർത്തന സമയത്ത് യന്ത്രത്തിന്റെ പിൻഭാഗം പുറത്തേക്ക് നീണ്ടുനിൽക്കാത്ത സീറോ ടെയിൽ സ്വിംഗ് സംവിധാനം, നഗര നിർമ്മാണം, ഡ്രൈനേജ് ജോലികൾ, ലാൻറ്സ്കപ്പിംഗ്, അറ്റകുറ്റപ്പണികൾ തുടങ്ങിയവ നടത്തുന്ന ഇടം കുറവുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കുക, 100% സ്റ്റീൽ ബോഡിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ദൃഢതയും ദീർഘായുസ്സും ഉറപ്പാക്കുന്നു, ഉയർന്ന പ്രകാശശേഷിയുള്ള എൽഇഡി ഹെഡ് ലാമ്പുകൾ ഘടിപ്പിച്ചിട്ടുള്ളതുകൊണ്ട് രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും സുഗമമായി പ്രവർത്തി ക്കാനാകുന്നു, ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ഡീസലെന്ന ഉയർന്ന ഇന്ധനക്ഷമത എന്നിവ 30 ഇസഡിൻ്റെ സവിശേഷതകളാണ്.30 ലക്ഷം വില വരുന്ന ഈ മിനി എക്സ്കവേറ്ററിന് നാലു വർഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പോപ്പുലർ മോട്ടോഴ്സ് കോർപ്പറേഷനാണ് കേരളത്തിലെ വിതരണക്കാർ. ......
ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, റോക്ക ജിം സഹകരണത്തോടെ ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. ഐൻ ഖാലിദ് – ഉം അൽ സനീം പാർക്കിലെ പ്രത്യേകമായി ഒരുക്കിയ പവലിയനിൽ, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ വിവിധ കളികളും വ്യായാമങ്ങളും അരങ്ങേറി.
ആമുഖ പ്രസംഗത്തിൽ കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നിത്യ വ്യായാമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ......