ചെങ്ങന്നൂര്‍ : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലും ശബരിമല സന്നിധാനത്തും പതിറ്റാണ്ടുകളായി നടത്തി വരുന്ന അന്നദാനം പുനഃസ്ഥാപിക്കുന്നതിനും സംഘത്തിന്റെ പമ്പയിലും ശബരിമല സന്നിധാനത്തുമുള്ള ക്യാമ്പ് ഓഫീസൂകള്‍ വിട്ടുനല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തയ്യാറാകണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ.ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരവ് 2026 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേർസും(MDL) ചേർന്ന് CSR ഫണ്ടിംഗ് അടിസ്ഥാനത്തിൽ കുസാറ്റിൽ സെൻട്രൽ അക്കാദമിക് ബ്ലോക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കായി ധാരണാപത്രം (MoA) ഒപ്പുവച്ചു. സർവകലാശാലാ സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി സർവകലാശാലയുടെ അക്കാദമിക് അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ......
തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് "മഴ കാത്തൊരു പെൺകുട്ടി" എന്ന കവിതാസമാഹാര പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഗുരുനാഥനായ ദേവരാജൻ മാസ്റ്ററുടെ മേശപ്പുറത്ത് വയലാറിൻ്റെ കൈപ്പടയിൽ എഴുതിയ പല പ്രശസ്ത ചലച്ചിത്ര ഗാനങ്ങളും ഫെയർ കോപ്പിയല്ലാത്തത് അവിടെ ബയൻ്റു ചെയ്തു വച്ചിരിക്കുന്നതാണ് താൻ ആദ്യം കാണുന്ന കവിതകൾ എന്ന് പട്ടം സനിത്ത് പറഞ്ഞു. ......
കൊച്ചി- പ്രമുഖ എഐ നിയന്ത്രിത ബിസിനസ് പ്രോസസ് മാനേജ്മെന്റ് (BPM) സ്ഥാപനമായ വണ്‍ പോയിന്റ് വണ്‍ സൊലുഷന്‍സിന് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദ ഫലങ്ങളില്‍ വന്‍ നേട്ടം. 2025 ഡിസമ്പര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ പ്രധാന സാമ്പത്തിക മേഖലകളിലെല്ലാം വണ്‍ പോയിന്റ് വണ്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
മുന്‍ പാദത്തെയപേക്ഷിച്ച് 9.1 ശതമാനം വരുമാന വളര്‍ച്ചയുമായി കമ്പനിയുടെ ആദായം 77.3 കോടി രൂപയായി ഉയര്‍ന്നു. ......
കൊച്ചി: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളായ ആലിൻ, റോഡപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ......
കൊച്ചി: 15 കിടക്കകള്‍ വരെയുള്ള ആശുപത്രികളെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ......
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 1,750 സ്വകാര്യ ആശുപത്രികൾ പ്രവർത്തനം നിർത്തിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 1,306 ഒ.പി മാത്രമുള്ള ക്ലിനിക്കുകളാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 743-ാം സിന്‍ഡിക്കേറ്റ് യോഗം സർവകലാശാലയുടെ അക്കാദമിക് മികവ്, ഗവേഷണ നേതൃത്വം, വിദ്യാർത്ഥി ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര വളർച്ച എന്നിവ ലക്ഷ്യമാക്കി സമഗ്രവും ദീർഘ വീക്ഷണവും ഉള്ള ബജറ്റ് അംഗീകരിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. ......
കൊളംബോ: ട്വന്റി20 ലോകകപ്പിൽ വമ്പൻ അട്ടിമറിയുമായി സിംബാബ്വെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ ദേശീയ ടീമിനെ 23 റൺസിന് തോൽപ്പിച്ചാണ് സിംബാബ്വവെ ദേശീയ ക്രിക്കറ്റ് ടീം ചരിത്ര വിജയം സ്വന്തമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. ......
കോട്ടയം: സംസ്കാര സാഹിതി കോട്ടയത്ത് സംഘടിപ്പിച്ചിട്ടുള്ള 'ഉത്സവ് 2026' സാംസ്കാരിക മേളയിലെ പ്രധാന പരിപാടികളിലൊന്നായ മാധ്യമ സംവാദം 2026 ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4.30നാണ്. 'സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഡോ. ......